വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ടുകൾ. ഇറാനിൽ നിന്നുള്ള ഗുരുതരമായ സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിൽ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് തന്റെ സ്വകാര്യ വസതി ഉപേക്ഷിച്ച് സുരക്ഷിതമായ സൈനിക താവളത്തിലേക്ക് താമസം മാറ്റിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പുകളെത്തുടർന്നാണ് ഈ അസാധാരണ സുരക്ഷാ നടപടി സ്വീകരിച്ചതെന്നാണ് വിവരം. അമേരിക്കയുടെ സാമ്പത്തിക നയരൂപീകരണത്തിൽ നിർണായക പങ്കുവഹിക്കുന്ന മുതിർന്ന ഭരണകൂട ഉദ്യോഗസ്ഥനെതിരായ ഭീഷണി വാഷിംഗ്ടണിലെ സുരക്ഷാ സംവിധാനങ്ങളിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങളും രാഷ്ട്രീയ സമ്മർദ്ദങ്ങളും ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവവികാസമെന്നതും ശ്രദ്ധേയമാണ്. നിലവിലുള്ളതും മുൻപ് സേവനമനുഷ്ഠിച്ചതുമായ അമേരിക്കൻ ഭരണകൂട ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇറാനുമായി ബന്ധമുള്ളവർ ആക്രമണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് വിവരങ്ങൾ ലഭിച്ചെന്നാണ് റിപ്പോർട്ട്. വിഷയത്തെക്കുറിച്ച് അറിവുള്ള മൂന്ന് വ്യക്തികളെ ഉദ്ധരിച്ചാണ് ഈ വിവരങ്ങൾ…
Year: 11 നവംബർ 2026
ബിബിസിക്കെതിരായ ട്രംപിന്റെ 10 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് തുടരും; അന്യായ വ്യാപാരരീതികൾ സംബന്ധിച്ച ആരോപണം കോടതി തള്ളി
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്തെന്ന ആരോപണത്തിൽ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനെതിരെ (ബിബിസി) ഫയൽ ചെയ്ത 10 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് തുടരാൻ അമേരിക്കയിലെ ഫെഡറൽ കോടതി അനുമതി നൽകി. അതേസമയം, ബിബിസി അന്യായമായ വ്യാപാരരീതികൾ പിന്തുടർന്നുവെന്ന ട്രംപിന്റെ മറ്റൊരു ആരോപണം കോടതി തള്ളി. ഫ്ലോറിഡയിലെ യുഎസ് ജില്ലാ ജഡ്ജി ജെഫ്രി കുന്റ്സാണ് ചൊവ്വാഴ്ച നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ബിബിസിക്കെതിരായ മാനനഷ്ടക്കേസ് പ്രാഥമിക ഘട്ടത്തിൽ തള്ളണമെന്ന ആവശ്യം നിരസിച്ച കോടതി, ട്രംപ് ഉന്നയിച്ച ആരോപണങ്ങൾ കൂടുതൽ നിയമപരിശോധനയ്ക്ക് വിധേയമാക്കാമെന്ന് വ്യക്തമാക്കി. എന്നാൽ, ട്രംപിന്റെ ആരോപണങ്ങൾ ശരിയാണെന്നോ ബിബിസി മാനനഷ്ടത്തിന് ഉത്തരവാദിയാണെന്നോ കോടതി ഇതുവരെ കണ്ടെത്തിയിട്ടില്ല. 2021 ജനുവരി ആറിന് യുഎസ് പാർലമെന്റ് മന്ദിരമായ ക്യാപിറ്റോളിന് നേരെയുണ്ടായ ആക്രമണത്തിന് മുമ്പ് ട്രംപ് നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് തെറ്റായ…
ഒസെംപിക്, വെഗോവി, മൗഞ്ചാരോ ഉൾപ്പെടെയുള്ള മരുന്നുകൾക്ക് കാഴ്ചനഷ്ട സാധ്യത; FDAയുടെ പുതിയ മുന്നറിയിപ്പ്
വാഷിങ്ടൺ, നവംബർ 10, 2026 — പ്രമേഹനിയന്ത്രണത്തിനും അമിതവണ്ണം കുറയ്ക്കുന്നതിനുമായി ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന Ozempic, Wegovy, Mounjaro, Zepbound ഉൾപ്പെടെയുള്ള മരുന്നുകൾ ഉപയോഗിക്കുന്നവരിൽ അപൂർവമായ കണ്ണുരോഗത്തിനും സ്ഥിരമായ കാഴ്ചനഷ്ടത്തിനും സാധ്യതയുണ്ടെന്ന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) മുന്നറിയിപ്പ് നൽകി. നവംബർ ഒമ്പതിന് പുറത്തിറക്കിയ ഔദ്യോഗിക സുരക്ഷാ അറിയിപ്പിലാണ് GLP-1 വിഭാഗത്തിൽപ്പെടുന്ന മരുന്നുകളുടെ ലേബലിൽ പുതിയ മുന്നറിയിപ്പ് നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് FDA നിർദേശിച്ചത്. മരുന്നുകളുടെ സുരക്ഷയെക്കുറിച്ചുള്ള പുതിയ പഠനങ്ങളും ക്ലിനിക്കൽ പരീക്ഷണങ്ങളും വിലയിരുത്തിയ ശേഷമാണ് നടപടി. FDA ഈ മരുന്നുകളുമായി ബന്ധപ്പെടുത്തി കണ്ടെത്തിയിരിക്കുന്ന രോഗം Non-Arteritic Anterior Ischemic Optic Neuropathy (NAION) എന്നാണ് അറിയപ്പെടുന്നത്. കണ്ണിൽനിന്ന് തലച്ചോറിലേക്ക് കാഴ്ചസന്ദേശങ്ങൾ എത്തിക്കുന്ന ഒപ്റ്റിക് നാഡിയുടെ മുൻഭാഗത്തേക്കുള്ള രക്തപ്രവാഹം കുറയുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. സാധാരണയായി വേദനയില്ലാതെ ഒരു കണ്ണിന്റെ കാഴ്ച പെട്ടെന്ന് കുറയുന്നതാണ് പ്രധാന…
കൊരട്ടിമുത്തിയുടെ തിരുനാളാഘോഷിച്ച് ഡാലസ് മലയാളികൾ
അത്ഭുതപ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാൾ ദക്ഷിണേന്തൃയിലെങ്ങും പ്രസിദ്ധിയാർജിച്ചതാണ്. തൃശ്ശൂർ ജില്ലയിലെ കൊരട്ടിയെന്ന ഗ്രാമത്തിൽ 1381 ൽ പരിശുദ്ധ കനികാമറിയത്തിന്റെ നാമധേയത്തിൽ സ്ഥാപിതമായ പള്ളിക്ക് നൂറ്റാണ്ടുകളുകടെ പാരമ്പര്യമുണ്ട്. രണ്ടാഴ്ചയിലധികം നീണ്ടു നില്ക്കുന്ന തിരുനാളാഘോഷം ഭക്തർക്ക് പ്രത്യേകിച്ച് കൊരട്ടിയിലും പരിസരപ്രദേശങ്ങളിലുമുള്ളവർക്ക് ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളാണ്. ഒക്ടോബർ 7 ന് രാവിലെ കോപ്പൽ പള്ളിയിൽ വിശുദ്ധ കുർബാനയോടെ ആഘോഷങ്ങൾക്ക് തുടക്കമായി. കൊരട്ടിമുത്തിയുടെ പ്രത്യേക നേർച്ചയായ “പൂവൻകുല” നേർച്ച ഭക്തർക്ക് ഭക്തിനിർഭരമായ ആത്മീയ അനുഭവമായി. ഏഴാംതീയതി വൈകീട്ട് ഇന്തൃൻ ക്രീക്ക് ക്ളബിൽ വച്ച് കുടുബാഗങ്ങളും ഡാലസ്സിലെ അറിയപ്പെടുന്ന കലാകാരന്മാരും അവതരിപ്പിച്ച കലാപരിപാടികളും, വിഭവസമൃദ്ധമായ നാടൻ സദ്യയുമുണ്ടായിരുന്നു. (വാർത്ത : തോമസ് ചിറമേൽ) ഈ വാർത്ത ഇംഗ്ലീഷിൽ വായിക്കുക: Read this news in English
ഒക്ലഹോമയിൽ ആയുധധാരിയായ പ്രതിക്കായി തെരച്ചിൽ ശക്തമാക്കി അധികൃതർ
ഒക്ലഹോമ:ഒക്ലഹോമയിലെ ഗാർവിൻ കൗണ്ടിയിൽ ആയുധധാരിയായ പ്രതിക്കായി തെരച്ചിൽ ശക്തമാക്കി അധികൃതർ. ബ്രയാൻ കൗണ്ടിയിൽ വെടിവെയ്പ്പ് നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതിക്കായി ഗാർവിൻ കൗണ്ടിയിലും അന്വേഷണം പുരോഗമിക്കുകയാണ്. മൈക്കൽ നാഥൻ ഡേൽ ഗാരറ്റ് എന്നാണ് പ്രതിയുടെ പേര്. ബ്രയാൻ കൗണ്ടിയിലെ ഒരു വീട്ടിനുനേരെയും സ്ഥലത്തെത്തിയ ഡെപ്യൂട്ടികൾക്കുനേരെയും പ്രതി വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു. പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് വെളിപ്പെടുത്തി ആറടി ഉയരവും, ഏകദേശം 180 പൗണ്ട് ഭാരവുമുള്ള വെള്ളക്കാക്കാരൻ.മുടി: ബ്രൗൺ നിറം.അവസാനമായി കാണുമ്പോൾ ഗ്രേ നിറത്തിലുള്ള ടി-ഷർട്ടും, ഏത് നിറമാണെന്ന് വ്യക്തമല്ലാത്ത ഷോർട്സുമാണ് ധരിച്ചിരുന്നത്. കൂടാതെ കറുത്ത നിറത്തിലുള്ള ഒരു ബാക്ക്പാക്കും കൈവശമുണ്ട്. ഗാർവിൻ കൗണ്ടിയിൽ പ്രതിയെ കണ്ടതായി വിവരം ലഭിച്ചിട്ടുണ്ടെങ്കിലും, ഇത് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ രീതിയിൽ ആരെെയെങ്കിലും കണ്ട് കഴിഞ്ഞാൽ അവരുടെ അടുത്ത്…
ജവഹർലാൽ നെഹ്റു: രാജ്യത്തിന്റെയും ജനങ്ങളുടെയും സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ജന നായകൻ
പ്രശസ്തിയുടെയും അധികാരത്തിന്റെയും ആഡംബരജീവിതത്തിന്റെയും എല്ലാ സാധ്യതകളും മുന്നിലുണ്ടായിരുന്നിട്ടും ജവഹർലാൽ നെഹ്രുവിന്റെ മനസ്സ് അവയിലൊന്നും തൃപ്തി കണ്ടെത്തിയിരുന്നില്ല. രാജകൊട്ടാരത്തിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് സത്യാന്വേഷണത്തിനിറങ്ങിയ സിദ്ധാർഥനെപ്പോലെ, സമ്പന്നതയുടെയും സുഖലോലുപതയുടെയും ലോകത്തുനിന്ന് സ്വയം പുറത്തുകടന്നാണ് നെഹ്രു ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുൻനിരയിലെത്തിയത്. വ്യക്തിപരമായ നേട്ടങ്ങളേക്കാൾ രാജ്യത്തിന്റെയും ജനങ്ങളുടെയും സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകിയ അദ്ദേഹത്തിന്റെ ജീവിതം ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ദീർഘമായ ചരിത്രമായിരുന്നു. മോട്ടിലാൽ നെഹ്രുവിന്റെ സാമൂഹിക സ്വാധീനവും സാമ്പത്തിക പ്രതാപവും അലഹബാദിലെ ആനന്ദഭവന്റെ സമൃദ്ധിയും ചരിത്രത്തിലൂടെ മനസ്സിലാക്കിയവർക്ക് ജവഹർലാൽ നെഹ്രു നടത്തിയ ജീവിതത്യാഗത്തിന്റെ ആഴം തിരിച്ചറിയാൻ പ്രയാസമുണ്ടാകില്ല. സമ്പന്നമായ കുടുംബപശ്ചാത്തലത്തിൽ ജനിച്ചുവളർന്ന അദ്ദേഹം ആ സൗഭാഗ്യങ്ങളിൽ അഭിരമിക്കാതെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പുരോഗതിക്കുമായി ജീവിതം സമർപ്പിക്കുകയായിരുന്നു. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിനും സ്വതന്ത്ര ഇന്ത്യയുടെ രൂപീകരണത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ ചരിത്രത്തിൽ മായാത്ത അടയാളങ്ങളായി നിലകൊള്ളുന്നു. ചരിത്രത്തിന്റെ ഏതോ ഘട്ടത്തിൽ അധികാരത്തിലെത്തിയവരുടെ സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പാടുകൾകൊണ്ട് നെഹ്രുവിന്റെ മഹത്തായ…
റാഫി പാറക്കാട്ടിലിന് പ്രേംനസീര്‍ സുഹൃത് സമിതിയുടെ ആദരം
ദോഹ: വിജയമന്ത്രങ്ങള്‍, മോണിംഗ് വൈബ്സ് എന്നീ പ്രചോദനാത്മക പോഡ്കാസ്റ്റുകളുടെ അവതാരകനായ റാഫി പാറക്കാട്ടിലിന് പ്രേംനസീര്‍ സുഹൃത് സമിതിയുടെ ആദരം. സ്കില്‍സ് ഡവലപ്മെന്റ് സെന്ററില്‍ നടന്ന ചടങ്ങിലാണ് മികച്ച അവതാരകനായ റാഫി പാറക്കാട്ടിലിനെ പ്രേം നസീര്‍ സുഹൃത് സമിതി പൊന്നാടയണിയിച്ച് ആദരിച്ചത്. പ്രേംനസീര്‍ സുഹൃത് സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍സ്റ്റാര്‍ ബാദുഷ പൊന്നാടയണിയിച്ചു. സാമൂഹ്യ പ്രവര്‍ത്തരായ ജയപാല്‍ തിരുവനന്തപുരം, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, റഊഫ് മലയില്‍, സുബൈര്‍ പാണ്ടവത്ത്, മന്‍സൂര്‍ മാഷ്, മുത്തലിബ് മട്ടന്നൂര്‍, ജി.ആര്.സി.സി പ്രസിഡണ്ട് രോഷ്നി കൃഷ്ണന്, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരായ ഏയ്ഞ്ചല്‍ റോഷന്, രതീഷ്, ഗായകരായ ജാസ്മിന് റാഫി, ഫാസില്‍, സജീര്‍, മുസ്തഫ തളിക്കുളം എന്നിവര്‍ സംബന്ധിച്ചു. മീഡിയ പ്ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു ഈ വാർത്ത ഇംഗ്ലീഷിൽ വായിക്കുക: Read this news in English
പാസ്പോർട്ടും യാത്രാരേഖകളും പാക്കിസ്താനിൽ നിന്ന് തിരികെ ലഭിച്ചില്ല; 11 മാസമായി ഇറാനിൽ കുടുങ്ങി കൊല്ലം സ്വദേശി; നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണ
കൊല്ലം: പാസ്പോർട്ടും മറ്റ് യാത്രാരേഖകളും തിരികെ ലഭിക്കാത്തതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ ഇറാനിൽ കുടുങ്ങി കൊല്ലം സ്വദേശിയായ യുവാവ്. കൊല്ലം പ്രാക്കുളം സ്വദേശി അക്ഷയ് ഹരീഷാണ് കഴിഞ്ഞ 11 മാസത്തോളമായി ഇറാനിൽ കഴിയുന്നത്. കപ്പൽ ജീവനക്കാരനായ അക്ഷയ്, പാകിസ്ഥാൻ തുറമുഖത്ത് പരിശോധനയ്ക്കായി കൈമാറിയ പാസ്പോർട്ട് തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് പ്രതിസന്ധിയിലായത്. രേഖകൾ വീണ്ടെടുത്ത് നാട്ടിലെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് യുവാവ് ഇന്ത്യൻ അധികൃതരുടെ ഇടപെടൽ തേടിയിരിക്കുകയാണ്. അലി ഷിപ്പിംഗ് കമ്പനിയുടെ ‘പാം മറൈൻ’ എന്ന കപ്പലിൽ വാച്ച് കീപ്പറായാണ് അക്ഷയ് ജോലി ചെയ്തിരുന്നത്. കപ്പൽ പാകിസ്ഥാനിലെ തുറമുഖത്ത് എത്തിയപ്പോൾ പതിവ് പരിശോധനകളുടെ ഭാഗമായി പാസ്പോർട്ടും മറ്റ് യാത്രാരേഖകളും ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിരുന്നു. പരിശോധന പൂർത്തിയായശേഷം രേഖകൾ കപ്പൽ ക്യാപ്റ്റന്‍ തിരികെ നൽകിയിട്ടുണ്ടാകുമെന്നായിരുന്നു അക്ഷയ് കരുതിയിരുന്നത്. എന്നാൽ പിന്നീട് കപ്പൽ ഇറാനിലെത്തിയശേഷം നാട്ടിലേക്ക് മടങ്ങാനുള്ള നടപടികൾ ആരംഭിച്ചപ്പോഴാണ് പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ…
കൃത്രിമ വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ച് കോടികളുടെ കൊള്ളയ്ക്ക് നീക്കം; മുഖ്യമന്ത്രിയുടെ ഇടപാടുകളിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്രിമ വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് കോടികളുടെ വൈദ്യുതി ഇടപാടുകൾക്ക് വഴിയൊരുക്കാനുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ നീക്കത്തെക്കുറിച്ച് സമഗ്രമായ ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. വൈദ്യുതി പ്രതിസന്ധിയെന്ന പേരിൽ ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി സൃഷ്ടിക്കുകയും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും മറികടന്ന് സ്വകാര്യ താൽപ്പര്യങ്ങൾക്ക് അനുകൂലമായ കരാറുകളിൽ ഏർപ്പെടാൻ ശ്രമിക്കുകയും ചെയ്തതിനു പിന്നിൽ ഗുരുതരമായ അഴിമതി സംശയങ്ങളുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. വൈദ്യുതി കരാറുകളുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും രേഖകളും പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നിലനിൽക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നിട്ടുണ്ടെന്ന് എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഒക്ടോബർ പത്തിന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിൽ…
സർക്കാർ ഭൂമിയിലെ പാറമടകൾക്ക് ഇ-ടെൻഡർ ഒഴിവാക്കി; കോടികളുടെ വരുമാനനഷ്ടത്തിന് വഴിയൊരുക്കുന്ന തീരുമാനത്തിന് പിന്നിൽ വൻ ഒത്തുകളിയെന്ന് ആരോപണം
തിരുവനന്തപുരം: സർക്കാർ ഭൂമിയിൽ പാറമടകൾ അനുവദിക്കുന്നതിനുള്ള ഇ-ടെൻഡർ സംവിധാനം ഒഴിവാക്കിയ സർക്കാർ തീരുമാനം വൻ വിവാദത്തിലേക്ക്. മത്സരാധിഷ്ഠിത ടെൻഡർ നടപടികൾ ഒഴിവാക്കുന്നതിലൂടെ പൊതുഖജനാവിന് കോടിക്കണക്കിന് രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്ന ആശങ്ക നിലനിൽക്കെയാണ് ക്വാറി ഉടമകൾക്ക് അനുകൂലമായ പുതിയ വ്യവസ്ഥകൾ കൊണ്ടുവന്നിരിക്കുന്നത്. സർക്കാരും ക്വാറി കരാറുകാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് തീരുമാനമെന്നും ഖനനമേഖലയിലെ ചില നിക്ഷിപ്ത താൽപ്പര്യക്കാരെ സഹായിക്കാനാണ് നിലവിലുണ്ടായിരുന്ന സുതാര്യമായ നടപടിക്രമങ്ങൾ അട്ടിമറിച്ചതെന്നുമാണ് ഉയരുന്ന ആരോപണം. കോൺഗ്രസുമായി ബന്ധമുള്ള ഒരു വിഭാഗത്തിന്റെ ശക്തമായ സമ്മർദമാണ് ഇ-ടെൻഡർ ഒഴിവാക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നും ആരോപണമുണ്ട്. സർക്കാർ ഭൂമിയിലെ പാറമടകൾ അനുവദിക്കുന്നതിൽ വിവിധ അപേക്ഷകർക്ക് മത്സരിക്കാൻ അവസരം നൽകിയിരുന്ന സംവിധാനമാണ് പുതിയ ഉത്തരവിലൂടെ ദുർബലമായിരിക്കുന്നത്. ഇതോടെ ഖനനാനുമതികൾ ചിലരുടെ കൈകളിൽ കേന്ദ്രീകരിക്കപ്പെടാനും സർക്കാർ ഭൂമിയിലെ വിലപിടിപ്പുള്ള ധാതുസമ്പത്ത് കുറഞ്ഞ വരുമാനത്തിന് സ്വകാര്യ വ്യക്തികൾക്ക് ഉപയോഗപ്പെടുത്താനും സാഹചര്യമൊരുങ്ങുമെന്നാണ് വിമർശനം. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയാൽ…
