നോര്‍ക കെയര്‍ പ്രീമിയം വര്‍ദ്ധന കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിഷേധ മെയില്‍ ക്യാമ്പയിന്‌ തുടക്കം കുറിച്ച് പ്രവാസി വെല്‍ഫെയര്‍

ദോഹ: പ്രവാസി മലയാളികളുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമാക്കി ആരംഭിച്ച നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക അനിയന്ത്രിതമായി വർധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ഖത്തര്‍ മലയാളികളുടെ മെഗാ ഇ-മെയില്‍ കാമ്പയിനിനു കേരളപ്പിറവി ദിനത്തില്‍ തുടക്കം കുറിച്ചു. പ്രവാസികളുടെ കൂട്ടായ ഇടപെടലിലൂടെ ഈ പ്രവാസി വിരുദ്ധ തീരുമാനം പുനഃപരിശോധിക്കാൻ സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്താനും പ്രവാസികളുടെ അവകാശ സംരക്ഷണത്തിനായി  ഓരോരുത്തരുടെയും പങ്കാളിത്തം ഉറപ്പു വരുത്തുകയുമാണ്‌ ലക്ഷ്യം. ഏതൊരാള്‍ക്കും എളുപ്പത്തില്‍ ഭാഗവാക്കാന്‍ കഴിയുന്ന രീതിയില്‍ പ്രത്യേകം തയ്യാറാക്കിയ ക്യു.ആര്‍ കോഡ് സ്കാന്‍ ചെയ്തോ ലിങ്ക് ഉപയോഗിച്ചോ ഒറ്റ ക്ലിക്കില്‍ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക കുത്തനെ വർധിപ്പിച്ച നടപടിക്കെതിരെയുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഇ-മെയില്‍ അയക്കാന്‍ കഴിയും വിധമാണ്‌ സജ്ജീകരിച്ചിരിക്കുന്നത്. പ്രവാസികാര്യ വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രവാസി മലയാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യ-സാമ്പത്തിക…

“നമ്മുടെ റേഡിയോ’ ആപ്പ് ആഗോളതലത്തിൽ പുറത്തിറക്കി; വർണ്ണാഭമായ ചടങ്ങിൽ താരനിരയും വിശിഷ്ടാതിഥികളും പങ്കെടുത്തു

ഡാളസ് :അമേരിക്കയിലെയും ഇന്ത്യയിലെയും ശ്രോതാക്കളെ കോർത്തിണക്കിക്കൊണ്ട് ആഗോളതലത്തിൽ സംപ്രേക്ഷണം ചെയ്ത വർണ്ണാഭമായ ചടങ്ങിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘നമ്മുടെ റേഡിയോ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഔദ്യോഗികമായി പ്രവർത്തനം കേരളം പിറവി ദിനമായ നവംബര് 1 ഞായറാഴ്ച ആരംഭിച്ചു. ഫൗണ്ടറും സി.ഇ.ഒ.യുമായ ജോസി ജോർജ്, കോ-ഫൗണ്ടറും സി.ഒ.ഒ.യുമായ ഫ്രാൻസിസ് പൈനാപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് കമ്മ്യൂണിറ്റി കേന്ദ്രീകൃതമായ ഈ പുതിയ ഡിജിറ്റൽ മാധ്യമ സംരംഭം യാഥാർത്ഥ്യമായത്. നിഷ, ജീജി പി. സ്കറിയ എന്നിവർ ഡാളസ് സെന്റ് തോമസ് കത്തോലിക്ക പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന്റെ അവതാരകരായിരുന്നു. എം.സിമാരുടെ സ്വാഗതത്തോടെയും കൗണ്ട്ഡൗണോടെയും ആരംഭിച്ച ചടങ്ങിൽ ഫാ. സിബി സെബാസ്റ്റ്യൻ പ്രാർത്ഥനാഗാനം ആലപിച്ചു. തുടർന്ന് കമ്മ്യൂണിറ്റി അംഗങ്ങളെ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് റേഡിയോ കേൾക്കാൻ ക്ഷണിച്ചുകൊണ്ട് ആപ്പ് സൈൻ-അപ്പ് ക്യാമ്പയിൻ നടന്നു. ഉദ്ഘാടന പ്രഖ്യാപനത്തിന് പിന്നാലെ, ഫൗണ്ടർ ജോസി ജോർജ് സ്റ്റേഷന്റെ ഭാവി…

ഏലിയാമ്മ കുരുവിള (92) ഹൂസ്റ്റണിൽ നിര്യാതയായി

ഹൂസ്റ്റൺ: ഹൂസ്റ്റൺ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപകരിലൊരാളായിരുന്ന പരേതനായ പാസ്റ്റർ പി. എം. കുരുവിളയുടെ ഭാര്യ ഏലിയാമ്മ കുരുവിള (92) നിര്യാതയായി. മല്ലപ്പള്ളി പണിക്കമുറി കുടുംബാംഗമാണ്. മകൾ: ജോളി. മരുമകൻ: ബിജോയ് ജോസഫ് ഹോം ഗോയിംഗ് സർവീസ് നവംബർ 9 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് ഹൂസ്റ്റണിലെ ഐപിസി ഹെബ്രോൻ ചർച്ചിൽ നടക്കും ( IPC Hebron Houston, 4660 S. Sam Houston Pkwy E., Houston, TX 77048). തുടർന്ന് ഉച്ചയ്ക്ക് 1:00 മണിക്ക് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടക്കും (South Park Funeral Home & Cemetery, 1310 N Main St, Pearland, TX 77581).

ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയൺ പ്രസിഡന്റായി റവ. ജോൺസൺ തരകൻ തെരഞ്ഞെടുക്കപ്പെട്ടു

ഡാളസ് : ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയന്റെ പുതിയ പ്രസിഡന്റായി ഡാലസിൽ നിന്നുള്ള ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ പ്രസിഡന്റ് റവ. ജോൺസൺ തരകനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. തായ്‌ലൻഡിൽ വച്ച് നടന്ന സംഘടനയുടെ ഏഷ്യ പസിഫിക് റീജിയണൽ സമ്മേളനത്തിലാണ് ഈ ചരിത്രപരമായ തീരുമാനം ഉണ്ടായത്. കഴിഞ്ഞ നാല് വർഷമായി ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയന്റെ വൈസ് പ്രസിഡന്റായി മികച്ച രീതിയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കാര്യക്ഷമമായ നേതൃത്വവും സംഘടനയുടെ വളർച്ചയ്ക്കായി നൽകിയ സംഭാവനകളും പരിഗണിച്ചാണ് ഈ ഉന്നത പദവിയിലേക്ക് ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തത്. ഏഷ്യ പസിഫിക് മേഖലയിലെ 23 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായത്. റവ. ജോൺസൺ തരകന്റെ നേതൃത്വത്തിൽ ഏഷ്യ പസിഫിക് മേഖലയിലെ സഭാ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും കൂടുതൽ…

ഡാളസ്സിൽ കേരള ലിറ്റററി സൊസൈറ്റിയുടെ കേരളപ്പിറവി ആഘോഷം വർണാഭമായി

ഡാളസ് : കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 1 ഞായറാഴ്ച കേരളപ്പിറവി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കലാപരിപാടികളും ക്വിസ് മത്സരവും സൗഹൃദസംഗമവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വൈകിട്ട് 3.30-ന് ചായയും പരിപ്പുവടയും വിതരണം ചെയ്തുകൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് നാലിന് നടന്ന പൊതുയോഗത്തിൽ വൈസ് പ്രസിഡന്റ് പി. പി. ചെറിയാൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അനശ്വരം മാമ്പിള്ളി അധ്യക്ഷത വഹിച്ചു. സണ്ണിവെയിൽ മേയർ സജി ജോർജ് മുഖ്യസന്ദേശം നൽകി. വൈസ് പ്രസിഡന്റ് പി. പി. ചെറിയാൻ സ്വാഗതവും സെക്രട്ടറി ബാജി ഓടംവേലി നന്ദിയും പറഞ്ഞു ലാന പ്രസിഡന്റ് സാമുവൽ യോഹന്നാൻ, കെ.എ.ഡി. പ്രസിഡന്റ് ഷിജു എബ്രഹാം, ജോസ് ഓച്ചാലിൽ, ജോസൻ ജോർജ്, സി. വി. ജോർജ്, സിജു വി. ജോർജ്, സാറ ചെറിയാൻ, റോസമ്മ ജോർജ് എന്നിവർ ആശംസകൾ നേർന്നു. ഉഷാ നായർ, പി. സി. മാത്യു…

കേരള അസോസിയേഷൻ ഓഫ് ടെക്സാസിന് (KAT) നവ നേതൃത്വം; രാജു വർഗീസ് പ്രസിഡന്റ്

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ടെക്സാസിന്റെ അടുത്ത ഒരു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു. നവംബർ ഒന്നാം തീയതി മുതൽ പുതിയ ഭരണസമിതി ചുമതലയേറ്റു. പ്രസിഡന്റായി രാജു വർഗീസ്, സെക്രട്ടറിയായി സോഹൻ ജോയ്, ട്രഷററായി വിന്നി ഫിലിപ്പ്, വൈസ് പ്രസിഡന്റായി സാജു കരിയാംപുഴ, ജോയിന്റ് സെക്രട്ടറിയായി ഫ്രാൻസിസ് സെബാസ്റ്റ്യൻ, ജോയിന്റ് ട്രഷററായി ജോഷി ജോസ് എന്നിവർ പുതിയ ഭരണസമിതിയിൽ ചുമതലയേറ്റു. ഫോമയുടെ നൂറാമത്തെ മെമ്പർഷിപ്പ് നേടുകയും, ടെക്സോമ റീജിയനിൽ ഉൾപ്പെട്ടതുമായ KAT ഫോമയുടെ പ്രവർത്തനങ്ങളിൽ മുഖ്യപങ്ക് വഹിക്കുമെന്ന് അറിയിച്ചു. അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജവും പുതുമയും പകരുന്നതിനും സംഘടനയുടെ സാമൂഹികവും സാംസ്കാരികവുമായ ഇടപെടലുകൾ, കൂടുതൽ വിപുലീകരിക്കുന്നതിനും പുതിയ ഭരണസമിതി മുൻഗണന നൽകും. കേരളീയ പാരമ്പര്യവും, സംസ്കാരവും, പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനൊപ്പം, ടെക്സാസിലെ മലയാളി സമൂഹത്തിന്റെ ഐക്യവും, പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകും.…

ജോർജ് മത്തായി വൈരമൺ (ലാലുമോൻ – 75) ഹ്യൂസ്റ്റനിൽ നിര്യാതനായി

ഹൂസ്റ്റൺ: കൊല്ലം കുണ്ടറ വൈരമൺ ഗാർഡൻസിൽ ജോർജ് മത്തായി വൈരമൺ (ലാലുമോൻ–75) 2026 നവംബർ ഒന്നിന് നിര്യാതനായി. ഹൂസ്റ്റൺ സ്റ്റാഫോർഡ് ബൈബിൾ ചാപ്പൽ അംഗമായിരുന്നു. കുണ്ടറ ബ്രദറൺ അസംബ്ലിയിൽനിന്നുള്ള ഇദ്ദേഹം മുൻ കുവൈറ്റ് പ്രവാസിയാണ്. ഭാര്യ: ഏലിയാമ്മ ജോർജ് (സൂസൻ), പുനലൂർ ഇളമ്പൽ, നടുക്കുന്ന് വാഴപ്പള്ളിൽ കുടുംബാംഗവും ചെമ്മന്തൂർ ബ്രദറൺ അസംബ്ലിയിൽനിന്നുള്ളയാളുമാണ്. മക്കൾ: അനി നിഷ ജോർജ്–ബിജു തോമസ് (ബെംഗളൂരു), നിസ്സി ജോർജ് വൈരമൺ–ഡാരിൽ ജോൺ കല്ലൂർ (കാനഡ), അജയ് ജോർജ് വൈരമൺ–ആശ സാബു (ബെംഗളൂരു). കൊച്ചുമക്കൾ: ജോനാഥൻ, അബിഗെയിൽ, കാലേബ്, ലിയാൻ, ക്രിസ്റ്റീന. സഹോദരങ്ങൾ: എലിസബത്ത് ജെയിംസ് (ഹൂസ്റ്റൺ), മേരി കോശി (ചേപ്പാട്), സുവിശേഷകൻ സി. എം. ജോൺ (കുണ്ടറ), ഡോ. മാത്യു വൈരമൺ (ഹൂസ്റ്റൺ), ഡോ. ജേക്കബ് സി. എം. (ഹൂസ്റ്റൺ), സി. എം. അലക്സ് (ഹൂസ്റ്റൺ). സംസ്കാര ശുശ്രൂഷകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.…

മെക്സിക്കോയിലെ “Día de los Muertos” അതായത് ഡേ ഓഫ് ദി ഡെഡ്: സണ്ണി മാളിയേക്കല്‍

മെക്സിക്കോയിൽ ഇന്ന് “Día de los Muertos” അതായത് ഡേ ഓഫ് ദി ഡെഡ് (Day of the Dead) വളരെ ആഘോഷപൂർവ്വം കൊണ്ടാടുകയാണ്. നമ്മുടെ നാടുകളിൽ മരണത്തെയും വേർപാടിനെയും ഓർത്ത് കണ്ണീരൊഴുക്കുമ്പോൾ, മെക്സിക്കോക്കാർ മരണപ്പെട്ട പ്രിയപ്പെട്ടവരുടെ ഓർമ്മകളെ ഒരു ഉത്സവമാക്കി, പുഞ്ചിരിയോടെയും സ്നേഹത്തോടെയും വരവേൽക്കുകയാണ് ചെയ്യുന്നത്. മരണത്തെ ഭയപ്പെടേണ്ട ഒന്നായല്ല, മറിച്ച് ജീവിതത്തിന്റെ ഒരു തുടർച്ചയായി കാണുന്ന ആ നാടിന്റെ സംസ്കാരത്തിൽ നിന്ന് പിറവിയെടുത്തതാണ് ഈ മനോഹരമായ ആചാരം. ​ഇതിന്റെ ചരിത്രത്തിലേക്ക് നോക്കിയാൽ, ഇതിന് അയ്യായിരത്തിലധികം വർഷത്തെ പഴക്കമുണ്ട്. സ്പാനിഷ് അക്രമികൾ മെക്സിക്കോ കീഴടക്കുന്നതിന് മുൻപ് അവിടെ നിലനിന്നിരുന്ന ആസ്ടെക് (Aztec) സംസ്കാരത്തിലാണ് ഇതിന്റെ വേരുകൾ കിടക്കുന്നത്. അന്നത്തെ ജനങ്ങൾ മരണത്തെ ജീവിതത്തിന്റെ അവസാനമായി കണ്ടിരുന്നില്ല. മറിച്ച്, ആത്മാക്കൾ മറ്റൊരു ലോകത്തേക്ക് നടത്തുന്ന യാത്രയായിട്ടാണ് അവർ വിശ്വസിച്ചിരുന്നത്. ആസ്ടെക് കലണ്ടറിലെ ഒൻപതാം മാസത്തിൽ അവർ മരിച്ചവർക്കായി…

നെതന്യാഹു വീണ്ടും അധികാരത്തിലേക്ക്? (എഡിറ്റോറിയല്‍)

ഇസ്രായേലിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ബെഞ്ചമിൻ നെതന്യാഹു എന്ന പേര് അധികാരത്തിന്റെയും വിവാദങ്ങളുടെയും അതിജീവനത്തിന്റെയും പ്രതീകമാണ്. രാഷ്ട്രീയ പ്രതിസന്ധികളും അഴിമതി ആരോപണങ്ങളും ഭരണ പരാജയത്തെക്കുറിച്ചുള്ള വിമർശനങ്ങളും യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളും ഒരുപോലെ നേരിട്ടിട്ടും അധികാരത്തിന്റെ കേന്ദ്രത്തിൽ തുടരാനുള്ള നെതന്യാഹുവിന്റെ കഴിവ് വീണ്ടും ചർച്ചയാകുകയാണ്. ഇസ്രായേലിൽ പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സമവാക്യങ്ങൾ അദ്ദേഹത്തിന് അനുകൂലമായി മാറുന്നുവെന്ന സൂചനകൾ, രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കണക്കുകളും രാഷ്ട്രീയ വിലയിരുത്തലുകളും അനുസരിച്ച്, 120 അംഗ കെനെസെറ്റിൽ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിക്ക് 28 സീറ്റുകളും വലതുപക്ഷ ചേരിക്ക് ആകെ 57 സീറ്റുകളുമാണ് ലഭിക്കുന്നതെന്ന സൂചനകളുണ്ട്. എന്നാൽ ഈ കണക്കുകൾ ഔദ്യോഗിക തിരഞ്ഞെടുപ്പ് ഫലങ്ങളായി സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. അത്തരമൊരു സീറ്റ് നിലയാണ് രൂപപ്പെടുന്നതെങ്കിൽ, കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകൾ നേടാൻ നെതന്യാഹുവിന് മറ്റു പാർട്ടികളുടെ പിന്തുണ അനിവാര്യമായിരിക്കും.…

AI വിപ്ലവം ലോക സമ്പദ്‌വ്യവസ്ഥയെ അടിമുടി മാറ്റും; ഭാവിയിൽ പണം സമ്പാദിക്കുന്നതിനും സമ്പാദ്യം സൂക്ഷിക്കുന്നതിനും പ്രസക്തിയില്ലാതാകുമെന്ന് എലോൺ മസ്‌ക്

വാഷിംഗ്ടൺ: കൃത്രിമബുദ്ധിയുടെയും (AI) റോബോട്ടിക്സ് സാങ്കേതികവിദ്യയുടെയും അതിവേഗ വളർച്ച ലോക സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന ഘടന തന്നെ മാറ്റിമറിക്കുമെന്ന് ടെസ്‌ല, സ്പേസ് എക്സ് മേധാവി ഇലോൺ മസ്‌ക്. ഭാവിയിൽ മനുഷ്യർക്ക് ജീവിതാവശ്യങ്ങൾ നിറവേറ്റാൻ പണത്തെ ആശ്രയിക്കേണ്ട സാഹചര്യം ഗണ്യമായി കുറയുമെന്നും ദീർഘകാലത്തേക്ക് പണം സമ്പാദിച്ച് സൂക്ഷിക്കുന്ന പരമ്പരാഗത രീതി അപ്രസക്തമായേക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. AI സാങ്കേതിക വിദ്യയുടെ സഹായത്തോടെ സാധനങ്ങളും സേവനങ്ങളും വൻതോതിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുന്നതോടെ ലോകം സമൃദ്ധിയുടെ പുതിയ യുഗത്തിലേക്ക് പ്രവേശിക്കുമെന്നാണ് മസ്‌കിന്റെ വിലയിരുത്തൽ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഒരു ഉപയോക്താവിന്റെ പ്രതികരണത്തിന് മറുപടി നൽകുന്നതിനിടെയാണ് മസ്‌ക് തന്റെ ഭാവി സാമ്പത്തിക കാഴ്ചപ്പാട് വീണ്ടും വ്യക്തമാക്കിയത്. AI സാങ്കേതികവിദ്യ വികസിക്കുന്നതോടെ ഭാവിയിൽ എല്ലാം സമൃദ്ധമായി ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇപ്പോഴത്തെ അമിത ചെലവുകളെ തമാശയായി ന്യായീകരിച്ച ഉപയോക്താവിന്റെ അഭിപ്രായത്തോട് മസ്‌ക് യോജിപ്പ് പ്രകടിപ്പിച്ചു. AI-യും റോബോട്ടുകളും ഉൽപ്പാദന…