യുഎസ് ഫെഡറൽ നിയമ നിർവ്വഹണ ഏജൻസികൾ നടത്തിയ സംയുക്ത ഓപ്പറേഷനിൽ രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുകയും വാണിജ്യ ട്രക്കുകൾ ഓടിക്കുകയും ചെയ്ത 30 ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. അരിസോണ: അനധികൃത കുടിയേറ്റക്കാർക്കും അമേരിക്കയിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്ന വിദേശ പൗരന്മാർക്കുമെതിരെ നടന്നുവരുന്ന സംയുക്ത ഓപ്പറേഷനില്‍, യുഎസ് ഫെഡറൽ നിയമ നിർവ്വഹണ ഏജൻസികൾ രാജ്യത്ത് അനധികൃതമായി താമസിക്കുകയും വാണിജ്യ ട്രക്കുകൾ ഓടിക്കുകയും ചെയ്ത 30 ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഈ ഇന്ത്യൻ ഡ്രൈവർമാരെയെല്ലാം ഫെഡറൽ ഇമിഗ്രേഷൻ നിയമപ്രകാരം പ്രോസസ് ചെയ്യുന്നുണ്ടെന്നും ഉടൻ തന്നെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പ്രസ്താവനയിൽ പറഞ്ഞു. അരിസോണയിലെ യുമ സെക്ടറിൽ ബോർഡർ പട്രോൾ ഏജന്റുമാർ നടത്തിയ പ്രത്യേക ഓപ്പറേഷനായ ഓപ്പറേഷൻ ചെക്ക്മേറ്റിന്റെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചതെന്ന് യുഎസ് സുരക്ഷാ ഏജൻസി അറിയിച്ചു. മെയ് 11…
Year: 2026
സുഹൃത്തുക്കളുടെ ജീവൻ രക്ഷിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥി ടെക്സസിൽ മുങ്ങിമരിച്ചു
ടെക്സസ് : ടെക്സസിൽ മൂന്ന് സുഹൃത്തുക്കളുടെ ജീവൻ രക്ഷിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഹൈദരാബാദ് സ്വദേശിയും യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സസിലെ ബിരുദധാരിയുമായ അനുരൂപ് റെഡ്ഡി കോഡുരു (22) ആണ് മരണപ്പെട്ടത്. ടെക്സസ്-ലൂസിയാന അതിർത്തിയിലെ ടോളിഡോ ബെൻഡ് റിസർവോയറിലായിരുന്നു അപകടം. സുഹൃത്തുക്കളോടൊപ്പം പോയ അനുരൂപ്, മീൻപിടുത്തത്തിനിടെ വെള്ളത്തിൽ വീണുപോയ മൂന്ന് കൂട്ടുകാരെയും സാഹസികമായി രക്ഷപെടുത്തി. മികച്ച നീന്തൽതാരമായിരുന്ന അനുരൂപ് എല്ലാവരെയും കരയ്ക്കെത്തിച്ചെങ്കിലും, കാലുകൾ വെള്ളത്തിനടിയിലെ മീൻവലയിലോ കമ്പിയിലോ കുടുങ്ങിപ്പോയതിനെ തുടർന്ന് വെള്ളത്തിന് താഴേക്ക് താഴ്ന്നുപോവുകയായിരുന്നു. പിന്നീട് 20 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പഠനത്തിൽ മിടുക്കനായിരുന്ന അനുരൂപിന് അടുത്തിടെയാണ് അമേരിക്കയിൽ ജോലി ലഭിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്കായി ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് കുടുംബവുമായും പ്രാദേശിക അധികൃതരുമായും ബന്ധപ്പെട്ടുവരികയാണ്.
ഹൂസ്റ്റണിൽ അന്തരിച്ച പ്രീത തോമസിന്റെ പൊതുദർശനം വെള്ളിയാഴ്ച, സംസ്കാരം ശനിയാഴ്ച
ഹൂസ്റ്റൺ: മെയ് 27 ന് ഹൂസ്റ്റണിൽ അന്തരിച്ച റാന്നി തച്ചനാലിൽ ജോർജ് തോമസിന്റെ (ബിജു തച്ചനാലിൽ) സഹധർമ്മിണി പ്രീത തോമസിന്റെ (51 വയസ് ) പൊതുദർശനം ജൂൺ 5 നു വെള്ളിയാഴ്ചയും സംസ്കാരം ജൂൺ 6 ന് ശനിയാഴ്ചയും നടത്തപ്പെടും. പരേത പുന്തല താഴെപള്ളത്തിൽ കിഴക്കേതിൽ പി എം ഈശോയുടെയും സാറാമ്മ ഈശോയുടെയും മകളാണ്. മക്കൾ: സ്നേഹ – സാം ഷാജി, സ്റ്റീവ് സഹോദരങ്ങൾ: പ്രമോദ് തോമസ്, റീന തോമസ് പൊതു ദർശനം : ജൂൺ 5 വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ സ്ഥലം: IPC Hebron Houston, 4660 S Sam Houston Pkwy E, Houston, TX 77048 സംസ്കാരം ശുശ്രൂഷകൾ: ജൂൺ 6 ശനിയാഴ്ച രാവിലെ 9 മണി മുതൽ സ്ഥലം: IPC Hebron Houston, 4660 S Sam…
ഇന്റർനാഷണൽ പ്രയർ ലൈൻ 629-ാമത് സമ്മേളനം,റവ. പി. എം. സാമുവൽ വചനസന്ദേശം നൽകി
ഹൂസ്റ്റൺ: ലോകമെമ്പാടുമുള്ള വിശ്വാസികളെ ഒരുമിപ്പിച്ചു നിർത്തുന്ന പ്രവാസി മലയാളി കൂട്ടായ്മയായ ഇന്റർനാഷണൽ പ്രയർ ലൈനിന്റെ (IPL) 629-ാമത് ഓൺലൈൻ പ്രാർത്ഥനാ സമ്മേളനം ജൂൺ 2 ചൊവ്വാഴ്ച ഭക്തിപൂർവ്വം നടന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകത്തിന്റെ ഇതര കോണുകളിൽ നിന്നുമായി നിരവധി വിശ്വാസികളാണ് ഈ ആത്മീയ സംഗമത്തിൽ പങ്കെടുത്തത്. ഈസ്റ്റേൺ സമയം രാത്രി 9 മണിക്ക് (സെൻട്രൽ സമയം 8:00 മണി) ആരംഭിച്ച യോഗത്തിൽ ഡെട്രോയിറ്റിൽ നിന്നുള്ള ശ്രീ. സി. വി. സാമുവൽ സ്വാഗതവും ആമുഖ പ്രസംഗവും നടത്തി. തുടർന്ന് അറ്റ്ലാന്റയിൽ നിന്നുള്ള ശ്രീ. തോമസ് ജോൺ (രാജു) പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ലൂക്കോസ് എഴുതിയ സുവിശേഷം 10:38-42 വരെയുള്ള തിരുവചനഭാഗം (മാർത്തയുടെയും മറിയാമിന്റെയും ഭവനം യേശു സന്ദർശിക്കുന്നത്) ടെന്നസിയിൽ നിന്നുള്ള ഡോ. സൂസൻ അലക്സ് (ശാന്തി) ഭക്തിപൂർവ്വം വായിച്ചു. തുടർന്ന് സെന്റ് തോമസ് ഇവാഞ്ചലിക്കൽ…
സന്നദ്ധ സംഘടനകള്‍ നാടിന്റെ പ്രകാശ ഗോപുരം ആകണം : റെജി ചെറിയാൻ എംഎൽഎ
‘അക്ഷരങ്ങൾ പൂക്കുന്ന നേരം’ ഉദ്ഘാടനം ചെയ്തു എടത്വ: സന്നദ്ധ സംഘടനകള്‍ നാടിന്റെ പ്രകാശ ഗോപുരം ആകണമെന്ന് റെജി ചെറിയാൻ എംഎൽഎ പ്രസ്താവിച്ചു. തലവടി ചുണ്ടൻ വള്ളം ഓവർസീസ് ഫാൻസ് അസോസിയേഷന്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലവടി ചുണ്ടൻ വള്ളം ഓവർസീസ് ഫാൻസ് അസോസിയേഷന്‍ (ടോഫാ) സംഘടിപ്പിച്ച ‘അക്ഷരങ്ങൾ പൂക്കുന്ന നേരം’ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.തലവടി ഗ്രാമ പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് അധ്യക്ഷത വഹിച്ചു.എഡിയുപി സ്കൂൾ മാനേജർ ബി.രമേശ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. സമിതി സെക്രട്ടറിയും എക്സൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ആലപ്പുഴ ജില്ല സെക്രട്ടറിയുമായ അരുൺകുമാർ പുന്നശ്ശേരിൽ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സന്ദേശം നല്കി. അദ്ധ്യയന വർഷം പ്രവേശനം നേടുന്ന വിദ്യാര്‍ഥികൾക്ക് തലവടി ചുണ്ടൻ വള്ളം ഓവർസീസ് ഫാൻസ് അസോസിയേഷന്‍ ആകർഷകമായ രീതിയിൽ രൂപകല്പന ചെയ്ത നോട്ട് ബുക്കുകളുടെ പ്രകാശനം…
പുതുതലമുറയ്ക്കായി ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: പുതുതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി കേരളത്തിൽ ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പാഠം 1 പുതുയുഗ വിദ്യാലയം’ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ചടങ്ങ് നടന്നത്. ഗൃഹാതുരത്വം നിറഞ്ഞ തന്റെ ബാല്യകാല ഓർമകൾ പങ്കുവെച്ച മുഖ്യമന്ത്രി, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വലിയ സ്വപ്നങ്ങൾ കാണുന്ന കേരളത്തിലെ അമ്മമാരുടെ സംഭാവനകളെ പ്രത്യേകം അനുസ്മരിച്ചു. അധ്യാപകരും രക്ഷിതാക്കളും തമ്മിൽ സൗഹൃദപരമായ ബന്ധം വളർത്തിയെടുക്കണമെന്നും കുട്ടികളുടെ കഴിവുകൾ ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കേണ്ടത് ഇരുവരുടെയും സംയുക്ത ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലണ്ടനിലെ ഒരു സ്കൂളിൽ വിദ്യാർഥിയുടെ ഗണിതശേഷി തിരിച്ചറിഞ്ഞ് രക്ഷിതാക്കളെ അറിയിച്ച അനുഭവം അദ്ദേഹം…
എല്ലാ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും സിനിമാ ചിത്രീകരണ സൗഹൃദമാക്കും: മന്ത്രി പി സി വിഷ്ണുനാഥ്
തിരുവനന്തപുരം: കേരളത്തിലെ എല്ലാ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും സിനിമാ ഷൂട്ടിംഗ് സൗഹൃദമാക്കുമെന്നും പൈറസിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സിനിമ, ടൂറിസം, സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ മലയാള സിനിമയിലെ വിവിധ സംഘടനകളുടെ പ്രതിനിധികളുമായി വിളിച്ചു ചേർത്ത ചർച്ചയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. അടിയന്തര പ്രാധാന്യത്തോടെയാണ് സിനിമ സംഘടനകളുടെ സംയുക്ത യോഗം വിളിച്ചുചേർത്തത്. മലയാള സിനിമ ഇന്ന് ഇന്ത്യയിൽ ഏറ്റവും മികച്ച നിലയിൽ തിളങ്ങിനിൽക്കുന്ന സമയമാണ്. സിനിമയുടെ മാർക്കറ്റ് വലിയ രീതിയിൽ വിപുലമായിട്ടുണ്ട്. സിനിമ ഇൻഡസ്ട്രിക്ക് മോശം വരുന്ന ഒന്നും ഉണ്ടാകാതിരിക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും മന്ത്രി പറഞ്ഞു. സിനിമ സംഘടനകൾ ഉന്നയിച്ച ‘ഇരട്ട നികുതി’ എന്ന വിഷയം സർക്കാർ ഗൗരവമായി ചർച്ച ചെയ്യുമെന്ന് മന്ത്രി ഉറപ്പുനൽകി. എന്നാൽ സിനിമ വകുപ്പ് മാത്രമല്ല, ധനകാര്യ വകുപ്പും തദ്ദേശ സ്വയംഭരണ…
ലഹരി മാഫിയയ്ക്കെതിരെ പോരാടാന്‍ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി
സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ച ലഹരി പ്രതിരോധ കർമ്മപദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവഹിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ ലഹരി മാഫിയയെ കേരളത്തിൽ നിന്ന് തുരത്താൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്തു. നാടിന്റെ ഏറ്റവും വലിയ സമ്പത്തായ യുവതലമുറയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ രാജ്യത്തിന് മാതൃകയായ കേരളം മയക്കുമരുന്ന് വ്യാപനത്തിന്റെ വെല്ലുവിളി നേരിടേണ്ടിവരുന്നത് അതീവ ദൗർഭാഗ്യകരമാണ്. മയക്കുമരുന്നിന്റെ സ്വാധീനത്തിൽ കുറ്റകൃത്യങ്ങളുടെ സ്വഭാവം കൂടുതൽ ക്രൂരമാവുകയാണ്. ലഹരി ഉപയോഗം കുടുംബബന്ധങ്ങളെപ്പോലും തകർക്കുന്ന സംഭവങ്ങൾ വർധിക്കുന്നതും ആശങ്കാജനകമാണ്. സംസ്ഥാനത്തെ ജനസംഖ്യയിൽ വലിയൊരു വിഭാഗം യുവജനതയാണെന്നും കേരളത്തിന്റെ ഭാവി പുരോഗതിക്ക് കരുത്താകേണ്ട ഈ യുവത്വത്തെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നതെന്നും അതിൽ…
ഇന്ധന വില വര്‍ദ്ധന: യുഡിഎഫ് സർക്കാർ കേന്ദ്ര സർക്കാരുമായി ഒത്തുകളിക്കുകയാണെന്ന് എം വി ഗോവിന്ദന്‍; ജൂണ്‍ 4-ന് സിപിഐഎം സംസ്ഥാനവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും
തിരുവനന്തപുരം: ഇന്ധനവില അനിയന്ത്രിതമായി വർദ്ധിപ്പിച്ചുകൊണ്ട് ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും, അതിനെതിരെ മൗനം പാലിക്കുന്ന സംസ്ഥാനത്തെ പുതിയ യുഡിഎഫ് സർക്കാരിന്റെ നിലപാടുകൾക്കെതിരെയും ജൂൺ 4 വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലാ, ഏരിയ കേന്ദ്രങ്ങളിലെയും കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലും മറ്റ് തിരഞ്ഞെടുത്ത പ്രധാന കേന്ദ്രങ്ങളിലും പൊതുജന പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സാധാരണക്കാരെ ഞെരുക്കിക്കൊണ്ട് ഇന്ധനവില വൻതോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മെയ് 15 മുതൽ 25 വരെയുള്ള 11 ദിവസത്തിനുള്ളിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില നാല് തവണ വർദ്ധിപ്പിച്ചു. ഈ കുറച്ച് ദിവസങ്ങൾക്കുള്ളിൽ 7.50 രൂപയുടെ വര്‍ദ്ധനവ് ഉപഭോക്താക്കളുടെ മേൽ ചുമത്തി. നേരത്തെ, അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞപ്പോൾ, ജനങ്ങൾക്ക് ആനുകൂല്യം ലഭിക്കുന്നത്…
നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം; അമ്മയുടെ കാമുകന്‍ അഷ്ക്കറിനെതിരെ എസ്‌സി/എസ്ടി നിയമം കൂടി ചുമത്തി
തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസ്സുള്ള കുഞ്ഞിനെ അമ്മയുടെ കാമുകൻ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ അഷ്‌കറിനെതിരെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ കർശന വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. കേസിന്റെ വ്യാപ്തിയും ഗൗരവവും കണക്കിലെടുത്ത് നെടുമങ്ങാട് ഡിവൈഎസ്പി ബൈജു കുമാറിനാണ് അന്വേഷണത്തിന്റെ പൂർണ ചുമതല നൽകിയിരിക്കുന്നത്. കൊല്ലപ്പെട്ട കുട്ടിയുടെ മറ്റ് അടുത്ത ബന്ധുക്കളുടെ വിശദമായ മൊഴി അന്വേഷണ സംഘം നാളെ രേഖപ്പെടുത്തും. അതേസമയം, കുട്ടിയുടെ കൊലപാതകത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നും ഡോക്ടർമാരുടെ പരിശോധനയിൽ നിന്നും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മനുഷ്യ മനഃസ്സാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് അതിലുള്ളത്. കുഞ്ഞിന്റെ ശരീരത്തിൽ ആകെ 91 ഗുരുതരമായ മുറിവുകൾ ഉണ്ടായിരുന്നതായി കണ്ടെത്തി. കൂടാതെ, ബൂട്ട് ഉപയോഗിച്ച് നെഞ്ചിൽ ചവിട്ടേറ്റതിനെ തുടർന്ന് ഏഴ് വാരിയെല്ലുകൾ പൂർണ്ണമായും ഒടിഞ്ഞു. തലയ്ക്ക് ഗുരുതരമായ പരിക്ക്, ഗുരുതരമായ വീക്കം, തലച്ചോറിലെ ആന്തരിക…
