ഓട്ടോ മിനിമം ചാര്‍ജ്, ദൂരം ഒന്നര കിലോമീറ്ററായി കുറയ്ക്കും; അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനൊപ്പം മിനിമം ചാര്‍ജിന്റെ ദൂരം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഗതാഗത വകുപ്പ് പിന്‍വാങ്ങുന്നു. മിനിമം ചാര്‍ജ് 30 രൂപയാക്കാനും ഇതിനുള്ള ദൂരപരിധി ഒന്നര കിലോമീറ്ററില്‍ നിന്ന് രണ്ട് കിലോമീറ്ററായി ഉയര്‍ത്താനുമായിരുന്നു തീരുമാനം. ഈ തീരുമാനം പിന്‍വലിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഇന്നലെ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇന്ന് ഗതാഗത സെക്രട്ടറിയുമായും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് കമ്മീഷണറുമായും മന്ത്രി ആന്റണി രാജു നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക.

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ശാസ്ത്രീയമായി പഠിച്ച് തീരുമാനമെടുക്കാന്‍ കമ്മീഷനെ വയ്ക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. അതേസമയം തമിഴ്‌നാട്ടിലെ പൊതു ഗതാഗത സംവിധാനങ്ങളിലെ യാത്രാ നിരക്ക് കുറവാണെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. കെ സ്വഫ്റ്റിലെ നിരക്ക് മറ്റ് കെ എസ് ആര്‍ ടി സി സര്‍വീസുകളിലേതിന് സമാനമായിരിക്കുമെന്ന് മന്ത്രി വിശദീകരിച്ചു. പ്രതിപക്ഷ സംഘടനകളുടെ അഭിപ്രായം കൂടി കേട്ടാണ് കോടതി പദ്ധതിക്ക് അനുമതി നല്‍കിയതെന്നും മന്ത്രി ആന്റണി രാജു ഇന്നലെ ചൂണ്ടികാട്ടിയിരുന്നു.

ബസ്, ഓട്ടോ, ടാക്‌സി ചാര്‍ജ് വര്‍ധനവ്; സര്‍ക്കാര്‍ ഉത്തരവ് ഈ ആഴ്ച ഉണ്ടാകും

Print Friendly, PDF & Email

Leave a Comment

More News