ഫൊക്കാനയും യുടി ഓസ്റ്റിനിലെ സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ടും സം‌യുക്തമായി മലയാള ഭാഷാ പരിശീലനം നടത്തുന്നു

വിസ്‌കോണ്‍സിന്‍ – മാഡിസണ്‍ സര്‍വകലാശാലയുടെ സൗത്ത് ഏഷ്യ സമ്മര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ യുടി ഓസ്റ്റിനിലെ സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ട് മലയാള ഭാഷാപഠനത്തിനായി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്തുന്നു. 2022 വേനലവധിക്കാലത്താണ് തുടക്കക്കാര്‍ക്കും ഇന്റര്‍മീഡിയറ്റ് തലത്തിലുള്ളവര്‍ക്കുമായി നടത്തുന്ന കോഴ്‌സ് നടത്തിപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തു നൽകുന്നത് ഫൊക്കാനയാണ്. യുടി എക്സ്റ്റന്‍ഷനു കീഴിലാണ് ഈ കോഴ്‌സുകള്‍ എങ്കിലും സൗത്ത് ഏഷ്യ സമ്മര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനും യുടി ഓസ്റ്റിനിലെ ഡിപ്പാർട്ടുമെന്റ് ഓഫ് ഏഷ്യൻ സ്റ്റഡീസിനുമാണ് അവയുടെ നടത്തിപ്പ് ചുമതല.

കോഴ്സ് നടത്തിപ്പിന് ആവശ്യമായ വിദ്യാര്‍ത്ഥികള്‍ എൻറോൾ ചെയ്താല്‍ മാത്രമായിരിക്കും കോഴ്‌സുകള്‍ നടത്തുക. FLAS ഫെല്ലോഷിപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായിട്ടായിരിക്കും വേനലവധിക്കാലത്ത് കോഴ്‌സുകള്‍ നടത്തപ്പെടുക. കോളേജ് വിദ്യാർത്ഥികൾക്കും കോളേജിലേക്ക് പ്രവേശനം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ സമ്മർ മലയാള ഭാഷാ പഠനം ട്രാന്‍സ്‌ക്രിപ്റ്റബിള്‍ യൂണിവേഴ്‌സിറ്റി ക്രെഡിറ്റ് സ്‌കോര്‍ ലഭ്യമാക്കുന്നതിന് ശിപാർശ ചെയ്യുന്നതുമാണ്. മെയ് 6 നകം കോഴ്സിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി ഇമെയിൽ വഴിയോ Email: saicaustin.utexas.edu അല്ലെങ്കിൽ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.

വെബ്: https://tinyurl.com/mtuyvi4b

Print Friendly, PDF & Email

Leave a Comment

More News