ഏതൊരു പ്രതിസന്ധിക്കു മുന്നിലും കീഴ്‌പ്പെടുകയില്ല; ബഫർ സോണ്‍ വിഷയത്തില്‍ പ്രതിഷേധവുമായി താമരശ്ശേരി രൂപത

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ തുറന്ന പ്രതിഷേധവുമായി താമരശേരി രൂപത. രൂപതയുടെ നേതൃത്വത്തിൽ കർഷക അതിജീവന സംയുക്ത സമിതിയുടെ പ്രതിഷേധ സംഗമം ഇന്ന് വൈകിട്ട് കൂരാച്ചുണ്ടില്‍ നടന്നു. കക്കയത്തു നിന്നും പൂഴിത്തോട് നിന്നുമാണ് ജനജാഗ്രതാ യാത്ര ആരംഭിച്ചത്.

‘പോരാടി ജീവിച്ചവരാണ് കർഷകർ. ആ വഴിയിൽ അവർ പരാജയപ്പെട്ടിട്ടില്ല. ഈ പ്രതിസന്ധിക്ക് മുൻപിലും മുട്ടുമടക്കില്ല’ – ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കിൽ വിശ്വാസമുണ്ട്, എന്നാൽ അതിൽ തുരങ്കം വയ്‌ക്കുന്നത് ആരാണ് എന്നറിയണം. ഉപഗ്രഹ സർവേ തട്ടിക്കൂട്ടിയതാണ്. കർഷകരെ കബളിപ്പിക്കാൻ ശ്രമിച്ചാൽ നീരൊഴുക്കിയ ഞങ്ങൾക്ക് ചോര ഒഴുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ലെങ്കിലും ഈപ്പച്ചന്റെ മക്കൾ പള്ളിക്കൂടത്തിൽ പോയിട്ടുണ്ടെന്നും സർക്കാരിന്റെ മലയോര ജനതയുടെ ദ്രോഹം തങ്ങൾക്ക് മനസിലാകുമെന്നും ഫാ. വിൻസെന്റ് കണ്ടത്തിൽ പറഞ്ഞു. കോഴിക്കോട്ടെ മലനിരകളിലെ ഏഴ് പഞ്ചായത്തുകൾ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ (ബഫർ സോൺ) പെടുന്നു. ഈ പ്രദേശങ്ങളിൽ നിന്നുള്ള ആളുകളാണ് കൂരാച്ചുണ്ടിൽ ഒത്തുകൂടിയത്.

Print Friendly, PDF & Email

Leave a Comment

More News