തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ വന്‍ തിരക്ക്: നടപടിക്രമങ്ങൾ എളുപ്പമാക്കാൻ നേരത്തെ എത്തണമെന്ന് അധികൃതര്‍

തിരുവനന്തപുരം: തിരക്ക് നിയന്ത്രിക്കാൻ യാത്രക്കാർ നേരത്തേ വിമാനത്താവളത്തിലെത്തണമെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതർ അറിയിച്ചു. വിദേശ യാത്രക്കാർ ഫ്ലൈറ്റ് സമയത്തിന് മൂന്ന് മണിക്കൂർ മുമ്പും ആഭ്യന്തര യാത്രക്കാർ ഫ്ലൈറ്റ് സമയത്തിന് രണ്ട് മണിക്കൂർ മുമ്പും എത്തിച്ചേരണമെന്നാണ് നിർദ്ദേശം. തിരക്ക് നിയന്ത്രിക്കാൻ 39 വിമാനങ്ങൾക്ക് എയർ ബ്രിഡ്ജ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനവും പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ 22 ശതമാനം വർധനയുമാണ് ഉണ്ടായിട്ടുള്ളത്. വിമാനത്താവളത്തിലെ നടപടികൾ സുഗമമാക്കുന്നതിന് കൂടുതൽ ഉദ്യോഗസ്ഥരെയും സുരക്ഷാ നടപടികൾ വേഗത്തിലാക്കാൻ കൂടുതൽ കസ്റ്റമർ എക്സിക്യൂട്ടീവുകളെയും നിയോഗിച്ചിട്ടുണ്ട്.യാത്രക്കാർക്ക് ഷോപ്പിംഗ്, ഭക്ഷണ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഒരു വർഷത്തിനിടയിൽ 50 ഷോപ്പുകളും വിമാനത്താവളത്തിൽ ആരംഭിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News