കെ.പി.എ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അൽ അമൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഹമദ് ടൌൺ അൽ അമൽ ഹോസ്പിറ്റലിൽ വച്ചു സംഘടിപ്പിച്ച മൂന്നു ദിവസം നീണ്ടു നിന്ന മെഗാ മെഡിക്കൽ ക്യാമ്പ് ശ്രേദ്ധേയമായി. 200 പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ ക്യാമ്പ് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്തു. ക്യാൻസർ കെയർ ഗ്രൂപ്പ് പ്രസിഡന്റ് ഡോ. പി.വി. ചെറിയാൻ മുഖ്യാതിഥി ആയി പങ്കെടുത്തു. ഹമദ് ടൌൺ ഏരിയ പ്രസിഡന്റ് പ്രദീപ് കുമാർ അദ്ധ്യക്ഷനായ ചടങ്ങിനു സെക്രട്ടറി വിഷ്ണു സ്വാഗതവും, ഏരിയ കോ-ഓർഡിനേറ്റർ വി.എം പ്രമോദ് നന്ദിയും അറിയിച്ചു. കെ.പി.എ യുടെ ഉപഹാരം ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ അൽ അമൽ ഹോസ്പിറ്റൽ ജനറൽ ഫിസിഷ്യൻ ഡോ. രാധിക ലക്ഷ്മി യ്ക്കു കൈമാറി.

ഹോസ്പിറ്റൽ സി.ഇ.ഓ ഡോ. ന്യൂട്ടൻ എഡ്‌വേർഡ് ദാസ്, ബി.ഡി.ഒ സുജാതൻ , അഡ്മിനിസ്ട്രേറ്റർ റജി ഹബീബ്, പി.ആർ. ഒ അബ്ദുൽ ബാസിത് , കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ, സീനിയർ മെമ്പർ അജികുമാർ, ഏരിയ കോ-ഓർഡിനേറ്റർ അജിത് ബാബു, ജോ. സെക്രട്ടറി മുഹമ്മദ് റാഫി എന്നിവർ ആശംസകൾ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News