ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷതാ മൂര്‍ത്തിയും ഡല്‍ഹി അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിച്ചു

ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും (Rishi Sunak) ഭാര്യ അക്ഷതാ മൂർത്തിയും (Akshatha Murthy) ന്യൂഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ രണ്ടാം ദിവസമായ ഇന്ന് (സെപ്റ്റംബർ 10 ഞായര്‍ ) ഡൽഹിയിലെ അക്ഷര്‍ധാം ക്ഷേത്രം (Akshardham Temple) സന്ദർശിച്ചു. ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ ഭാര്യ അക്ഷതാ മൂർത്തിക്കൊപ്പം യുകെ പ്രധാനമന്ത്രി നിൽക്കുന്ന ചിത്രങ്ങളാണ് ക്ഷേത്ര ഭരണസമിതി പുറത്തുവിട്ടത്. ഇന്ന് രാവിലെയാണ് അദ്ദേഹവും ഭാര്യയും ക്ഷേത്രം സന്ദർശിച്ചത്.

“അദ്ദേഹത്തിന്റെ അനുഭവം അസാധാരണമായിരുന്നു. വളരെ വിശ്വാസത്തോടെ അദ്ദേഹം പൂജയും ആരതിയും നടത്തി. ഞങ്ങൾ അദ്ദേഹത്തിന് ക്ഷേത്രം കാണിച്ചുകൊടുക്കുകയും ക്ഷേത്ര സമ്മാനമായി ഒരു മാതൃക നൽകുകയും ചെയ്തു. അദ്ദേഹം ഇവിടെ ഓരോ നിമിഷവും ആസ്വദിച്ചു, അദ്ദേഹം സമയം നീട്ടിക്കൊണ്ടിരുന്നു. ഭാര്യയും വളരെ സന്തോഷവതിയായിരുന്നു,”അക്ഷര്‍ധാം ക്ഷേത്രം ഡയറക്ടർ ജ്യോതിന്ദ്ര ദവെ പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. ആദ്യ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തി.

ഞായറാഴ്ച രാവിലെ, ക്ഷേത്ര ദർശനത്തിന് ശേഷം, മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കാൻ മറ്റ് പ്രമുഖർക്കൊപ്പം അദ്ദേഹം രാജ്ഘട്ടിൽ എത്തിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News