കളമശ്ശേരി സ്ഫോടനം: യഹോവ സാക്ഷികൾ എന്ന സുവിശേഷക സംഘത്തിലെ മുൻ അംഗം ഉത്തരവാദിത്തം ഏറ്റെടുത്ത് പോലീസിൽ കീഴടങ്ങി

കളമശ്ശേരി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാൾ മരിക്കുകയും 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാർത്ഥനായോഗം സംഘടിപ്പിച്ചത്, കേരളത്തിൽ അനുയായികൾ വർധിച്ചുവരുന്ന ഒരു പുനഃസ്ഥാപന ക്രിസ്ത്യൻ വിഭാഗമായ യഹോവ സാക്ഷികളാണ്.

സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെൻററിൽ രാവിലെ 9.30 ഓടെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 30ഓളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. സ്‌ഫോടനമുണ്ടാകുമ്പോൾ 2400 ലേറെപ്പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

ഒരു കുട്ടിയടക്കം പരിക്കേറ്റവരെ സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം എല്ലാവർക്കും പൊള്ളലേറ്റിട്ടുണ്ട്.

സ്‌ഫോടനത്തെ കുറിച്ച് കേന്ദ്ര സർക്കാരും വിവരങ്ങൾ തേടുന്നുണ്ട്. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാനാണ് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് സംസ്ഥാന പോലീസിനോട് കേന്ദ്ര സർക്കാർ പ്രാഥമിക റിപ്പോർട്ട് തേടിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു

അതേസമയം, അന്വേഷണത്തിനിടയിൽ, ഇവാഞ്ചലിസ്റ്റ് ഗ്രൂപ്പായ യഹോവയുടെ സാക്ഷികളുടെ മുൻ അംഗം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു . പോലീസ് അന്വേഷണത്തിന്റെ ഒരു വശം കേരളത്തിൽ കാര്യമായ സാന്നിധ്യമുള്ള ഏതാണ്ട് കൾട്ട് പോലെയുള്ള മതസംഘടനയുടെ ആന്തരിക പ്രവർത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News