ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദര്‍) നവംബർ 10 നും 11 നും ഡാളസിൽ: 12 നു ഞായറാഴ്ച ഹൂസ്റ്റണിൽ

ഹൂസ്റ്റൺ: പ്രശസ്ത സുവിശഷ പ്രസംഗകനും സ്വർഗീയ വിരുന്ന് സഭയുടെ സീനിയർ പാസ്റ്ററും അനുഗ്രഹീത ദൈവ വചന അദ്ധ്യാപകനുമായ ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദര്‍) നവംബർ 12 നു  ഞായറാഴ്ച ഹൂസ്റ്റണിൽ ദൈവവചന പ്രഘോഷണം നടത്തും.

നവംബർ 12 ന് ഞായറാഴ്ച  വൈകീട്ട് 4:00 മുതൽ 6.30 വരെ സ്റ്റാഫോഡിലുള്ള  ഓൾ സെയിന്റ്സ് എപ്പിസ്കോപ്പൽ ചർച്ച്‌ ഹാളിലാണ് (607 Dulles Ave, Stafford TX 77477) യോഗം  ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

2015 ല്‍ തോമസുകുട്ടി ബ്രദര്‍ അമേരിക്കയിലെ പ്രധാന വന്‍ നഗരങ്ങളില്‍ നടത്തിയ പ്രാര്‍ത്ഥന യോഗത്തില്‍ പങ്കെടുത്ത് വിടുതലും അനുഗ്രഹവും രോഗ സൗഖ്യവും പ്രാപിച്ചവരുടെ പ്രത്യേക ക്ഷണ പ്രകാരമാണ് ഹ്യസ്വസന്ദർശനത്തിനായി അദ്ദേഹം വീണ്ടും അമേരിക്കയില്‍ എത്തിയിരിക്കുന്നത്. ജാതി മത സഭ ഭേദമെന്യേ ആയിരങ്ങള്‍ക്ക് അനുഗ്രഹത്തിന്റെയും വിടുതലിന്റേയും ദിവസങ്ങള്‍ക്കായി, ഡാളസ് ,ഹൂസ്റ്റൺ നഗരങ്ങൾ ഒരുങ്ങി കഴിഞ്ഞു.

ഡാളസിൽ നവംബർ 10, 11 തീയതികളിൽ (വെള്ളി, ശനി) യോഗങ്ങൾ നടത്തപ്പെടും (3321, Broadway Blvd, suite 101, Garland TX 75043) വൈകുന്നേരം 6 മുതൽ 9 വരെയാണ് യോഗങ്ങൾ.

വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍, രോഗികള്‍ എന്നിവര്‍ക്ക് വേണ്ടി ഈ യോഗങ്ങളില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതാണ്.

ഹൂസ്റ്റണിലും ഡാളസ്സിലും നടക്കുന്ന അനുഗ്രഹത്തിന്റേയും വിടുതലിന്റേയും സ്വര്‍ഗ്ഗിയ ആരാധനയുടെയും, ഈ ആത്മീയ സംഗമത്തിലേക്ക് ജാതി മത വര്‍ഗ്ഗ വര്‍ണ്ണ സഭാ ഭേദമെന്യേ ഏവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

352 421 8999 / 713 543 1811 (ഹൂസ്റ്റൺ)
347 448 0714 / 469 258 0325/ 972 513 8536 (ഡാളസ്)

Print Friendly, PDF & Email

Leave a Comment