സാഹോദര്യ കേരള പദയാത്ര ജില്ലയിൽ സമാപിച്ചു

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്രയ്ക്ക് പറവൂർ വെടിമറയിൽ നൽകിയ സ്വീകരണം

പറവൂർ: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര യുടെ ജില്ലയിലെ പര്യടനം സമാപിച്ചു. രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ജനങ്ങളെ വംശീയമായി ഉന്മൂലം ചെയ്യാൻ ശ്രമിക്കുന്ന ഹിന്ദുത്വ ഭരണകൂടത്തിനെതിരെ വിശാല സൗഹൃദ കൂട്ടായ്മ രൂപപ്പെടണമെന്ന് സമാപന സമ്മേളനത്തിൽ റസാഖ് പാലേരി അഭിപ്രായപ്പെട്ടു.

സാമുദായിക ധ്രുവീകരണത്തിന് അവസരമൊരുക്കാതെ മുനമ്പം പ്രശ്നം പരിഹരിക്കാൻ അവസരം ഉണ്ടായിരുന്നിട്ടും അതുപയോഗിക്കാതെ സംഘ്പരിവാറിൻ്റെ വിദ്വേഷ പ്രവർത്തനങ്ങൾക്ക് വിട്ട് കൊടുത്തത് സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യത്തെ ഭയക്കുന്നവരാണ് ചരിത്രം തിരുത്തുന്നത് എന്നും വെറുപ്പിൻ്റെ വംശീയ രാഷ്ട്രീയം പേറുന്നവരുടെ അസഹിഷ്ണുതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പറവൂർ വെടിമറയിൽ നടന്ന സമാപന സമ്മേളനത്തിൽ പറവൂർ മണ്ഡലം പ്രസിഡൻ്റ് കെ.വൈ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ, സംസ്ഥാന കമിറ്റി അംഗം അസൂറ ടീച്ചർ, ജില്ലാ പ്രസിഡൻ്റ് സമദ് നെടുമ്പാശ്ശേരി, വൈസ് പ്രസിഡൻ്റ് കെ.എം. ഷെഫ്രിൻ, ഒ.എ. നാസർ, സുമയ്യ അൻസാർ തുടങ്ങിയവർ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News