ജനഹൃദയങ്ങളെ കീഴടക്കിയ വ്യക്തിയെ മുഖ്യമന്ത്രിയാക്കണം; വി ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് ലത്തീൻ സഭ

തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകണമെന്ന ചര്‍ച്ച കൊടുമ്പിരിക്കൊണ്ടിരിക്കേ, വി ഡി സതീശന് പിന്തുണയുമായി ലത്തീൻ സഭ.
ജനഹൃദയങ്ങളിൽ സ്ഥിരമായി സ്ഥാനം നേടിയ വ്യക്തിയെ ആയിരിക്കണം മുഖ്യമന്ത്രിയാക്കേണ്ടതെന്ന് ലത്തീൻ അതിരൂപതയുടെ വികാരി ജനറൽ യൂജിൻ പെരേര പറഞ്ഞു.

കൂടാരങ്ങളിൽ നടക്കുന്ന ചർച്ചയല്ല വേണ്ടതെന്നും, പൊതുജനാഭിപ്രായം എന്താണെന്ന് നാം തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“തിരഞ്ഞെടുപ്പ് വിജയിപ്പിച്ച നേതാക്കളുണ്ട്, അവരെ മുഖ്യമന്ത്രിയാക്കണം. മന്ത്രിസഭയിൽ ലാറ്റിൻ പ്രാതിനിധ്യം ആവശ്യമാണ്.”

“വിഴിഞ്ഞത്ത് 38 കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. പിതാക്കന്മാർക്കും മത്സ്യത്തൊഴിലാളികൾക്കുമെതിരായ കേസുകൾ പിൻവലിച്ചിട്ടില്ല,” യൂജിൻ പെരേര പറഞ്ഞു.

സിപിഐഎമ്മിന്റെ കോട്ടകളിൽ വിള്ളലുണ്ടെന്നും പാർട്ടി തിരുത്തലുകൾ വരുത്തേണ്ടതുണ്ടെന്നും യൂജിൻ പെരേര പറഞ്ഞു.

ആത്മാർത്ഥതയോടെ പാർട്ടി പുനഃപരിശോധന നടത്തണമെന്നും ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

More News