മെസ്സിയെ വരവേൽക്കാൻ ഡാളസിൽ അർജന്റീനിയൻ ആരാധകക്കടൽ

ഡാളസ് :2026 ഫിഫ ലോകകപ്പിലെ അർജന്റീനയുടെ ആദ്യ മത്സരത്തിന് മുന്നോടിയായി ഡാളസിലെ ക്ലൈഡ് വാറൻ പാർക്കിൽ  തടിച്ചുകൂടി ആയിരക്കണക്കിന് അർജന്റീനിയൻ ആരാധകർ. തങ്ങളുടെ പ്രിയതാരം ലയണൽ മെസ്സിയെയും ടീമിനെയും വരവേൽക്കാൻ ഞായറാഴ്ച വൈകുന്നേരത്തോടെ പാർക്ക് നീലയും വെള്ളയും ജേഴ്സികളാൽ നിറഞ്ഞു.

അർജന്റീനയിൽ നിന്നടക്കം ലക്ഷക്കണക്കിന് ആരാധകരാണ് മത്സരങ്ങൾ കാണാനായി ടെക്സാസിൽ എത്തിയിരിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അർജന്റീന ഓസ്ട്രിയയെയും, ശനിയാഴ്ച ജോർദാനെയും നേരിടും. തിങ്ങിനിറഞ്ഞ ആരാധകരെ നിയന്ത്രിക്കാൻ ഡാളസ് പൊലീസിന് സമീപത്തെ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നു.

Leave a Comment

More News