ഷാനു ഗ്രീന്‍ ജോബ്‌സിന് മീഡിയ പ്‌ളസിന്റെ ആദരം

ദോഹ: ഇന്ത്യാ ഗവണ്മെന്റിന്റെ റിക്രൂട്ട്‌മെന്റ് ലൈസന്‍സ് സ്വന്തമാക്കിയ ഗ്രീന്‍ ജോബ്‌സ് ചെയര്‍മാന്‍ ഷാനു ഗ്രീന്‍ ജോബ്‌സിനെ മീഡിയ പ്‌ളസ് ആദരിച്ചു.

മീഡിയ പ്ലസ് ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഷാനുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു. മീഡിയ പ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര, ഓപ്പറേഷന്‍സ് ഡയറക്ടര്‍ റഷീദ പുളിക്കല്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് ഫൗസിയ അക്ബര്‍, ക്രിയേറ്റീവ് അസോസിയേറ്റ് സൈനുല്‍ ആബിദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Comment

More News