ഇല്ലിനോയിസ്: അനധികൃത കുടിയേറ്റക്കാർക്ക് ഉന്നത വിദ്യാഭ്യാസ ആനുകൂല്യങ്ങളും ഫീസ് ഇളവുകളും നൽകുന്ന ഇല്ലിനോയിസ് സംസ്ഥാന നിയമങ്ങൾക്ക് തിരിച്ചടി. ഇല്ലിനോയി ഗവർണർ ജെ.ബി. പ്രിറ്റ്സ്കറുടെ നയങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം നേടിയ സുപ്രധാന നിയമവിജയമാണിത്.
ഇല്ലിനോയിയിലെ ‘റൈസ് ആക്ട്’ , ‘ഡി്രീം ആക്ട്’ (DREAM Act) എന്നിവ ഫെഡറൽ ജഡ്ജി സ്റ്റീഫൻ മക്ഗ്ലിൻ ഭരണഘടനാ വിരുദ്ധവും അസാധുവുമാണെന്ന് വിധിച്ചു.
ഫെഡറൽ നിയമങ്ങളെ ലംഘിച്ചുകൊണ്ട്, അമേരിക്കൻ പൗരന്മാരേക്കാൾ മുൻഗണന അനധികൃത കുടിയേറ്റക്കാർക്ക് നൽകുന്നുവെന്നും നികുതിദായകരുടെ പണം ഇതിനായി ഉപയോഗിക്കുന്നുവെന്നും ജസ്റ്റീസ് ഡിപ്പാർട്ട്മെന്റ് വാദിച്ചു. കോടതി ഈ വാദം അംഗീകരിക്കുകയായിരുന്നു.
കോടതി വിധി ദൗർഭാഗ്യകരമാണെന്നും വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും ഗവർണർ ജെ.ബി. പ്രിറ്റ്സ്കറുടെ ഓഫീസ് വ്യക്തമാക്കി.
ഇല്ലിനോയിക്ക് പുറമെ കൊളറാഡോ, നെബ്രാസ്ക തുടങ്ങിയ സംസ്ഥാനങ്ങളിലും അനധികൃത കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കെതിരെ ജസ്റ്റീസ് ഡിപ്പാർട്ട്മെന്റ് സമാനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്
