രാശിഫലം (06-08-2026 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഗുണദോഷ സമ്മിശ്രമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ ലക്ഷ്യസാക്ഷാത്കരണത്തിനുവേണ്ടി നിങ്ങളിന്ന് പ്രവർത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. മാനസികമായ അസ്വസ്ഥത നിങ്ങളെ ബാധിക്കാം. ബിസിനസുകാർക്ക് അവരുടെ പ്രവർത്തനങ്ങളില്‍ ചില തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

കന്നി: ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ഏറ്റെടുത്ത ജോലി നന്നായി ചെയ്യാൻ കഴിയും. മനസും ശരീരവും ആരോഗ്യപൂര്‍ണമായിരിക്കും. പ്രിയപ്പെട്ടവരോടോപ്പം സമയം ചെലവിടാൻ സാധിക്കും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക.

തുലാം: കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവിടും. സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും പിന്തുണ ലഭിക്കും. യാത്രകള്‍ ചെയ്യാൻ സാധിക്കും. ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക.

വൃശ്ചികം: സുഖകരവും സന്തുഷ്‌ടവുമായ ഒരു ദിവസമാണ് ഇന്ന് വൃശ്ചികം രാശിക്കാരെ കാത്തിരിക്കുന്നത്. കുടുംബത്തോടൊപ്പം കുറേ സമയം ചെലവഴിക്കാന്‍ അവസരമുണ്ടാകും. ഇന്നത്തെ ദിവസം സാമ്പത്തികമായി മെച്ചമായിരിക്കും. ആരോഗ്യത്തില്‍ ശ്രദ്ധിക്കണം.

ധനു: കോപം നിയന്ത്രിക്കുക. നിങ്ങളുടെ കുട്ടികളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. ഇന്ന് നിങ്ങൾ യാത്രകൾ ഒഴിവാക്കണം.

മകരം: ഏറ്റെടുത്ത ജോലികളും പദ്ധതികളും പൂർത്തിയാക്കും. ജോലിയില്‍ നിങ്ങളുടെ പ്രാധാന്യം വര്‍ധിക്കും. സന്തോഷകരമായ ദാമ്പത്യ ജീവിതമായിരിക്കും ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. ജീവിത പങ്കാളിയുമായി ഏറെ നേരം സമയം ചെലവഴിക്കും. ജോലി സ്ഥലത്തെ അപ്രതീക്ഷിത വിജയവും ആഹ്ളാദത്തിന് കാരണമാകും.

കുംഭം: ആസൂത്രണം ചെയ്‌ത പല പദ്ധതികളും ഇന്ന് നടക്കും. ദിവസം മുഴുവനും മാനസികമായി ശാന്തനായിരിക്കാനും ശാരീരികമായി മികച്ച നിലയിലായിരിക്കും. സുഹൃത്തുക്കളോട് വളരെ സന്തോഷകരമായി സമയം ചെലവഴിക്കും.

മീനം: കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും ഇന്ന് നിങ്ങളെ സമ്മർദ്ദത്തിലാക്കിയേക്കാം.

മേടം: പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനോ പഴയവ പുനരാരംഭിക്കാനോ ഇന്ന് നല്ല ദിവസമാണ്. സാമ്പത്തിക നേട്ടത്തിനും സാധ്യത. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് യാത്രകള്‍ ചെയ്യേണ്ടി വേണ്ടിവരും.

ഇടവം: പ്രണയം തുറന്ന് പറയാൻ ഉത്തമ ദിനം. പൊതുസേവന രംഗത്തും ആതുര സേവന രംഗത്തുമുള്ളവർക്ക് ഇന്ന് നല്ല ദിവസമാണ്. മുടങ്ങി കിടക്കുന്ന കരാറുകളും മറ്റും ഇന്ന് പൂർത്തിയാക്കും.

മിഥുനം: ആത്മനിയന്ത്രണം പാലിക്കുക. മാനസിക പിരിമുറക്കങ്ങൾ അനുഭവപ്പെട്ടേക്കാം. പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടക്കണമെന്നില്ല. മറ്റുള്ളവരുമായി വാക്കേറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ സംയംമനം പാലിക്കുക.

കര്‍ക്കടകം: വസ്‌തു ഇടപാടുസംബന്ധിച്ച നിയമപരമായ കാര്യങ്ങള്‍ക്ക് ഇന്ന് അനുയോജ്യമായ ദിവസമല്ല. ആരോഗ്യത്തില്‍ വളരെ ശ്രദ്ധിക്കണം. വളരെ അടുത്തവരുമായി അകന്ന് കഴിയാന്‍ ഇടവരും. തെറ്റിദ്ധാരണകളും തര്‍ക്കങ്ങളും ഉണ്ടായേക്കാം.

Leave a Comment

More News