ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) പെൻസിൽവാനിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഗാലേറിയ ബാങ്ക്വറ്റ് ഹാളിൽ, (3515 Welsh Road, Philadelphia, PA 19136) ആഗസ്റ്റ് 16 ഞായറാഴ്ച വൈകുന്നേരം 3:30 മണി മുതൽ ആണ് ആഘോഷ പരിപാടികൾ അരങ്ങേറുക.
കേരള സർക്കാരിന്റെ ചീഫ് വിപ്പും തൊടുപുഴ നിയോജകമണ്ഡലം എം.എൽ.എയുമായ അപു ജോൺ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനുവേണ്ടി എത്തിച്ചേർന്നിട്ടുണ്ട്.
കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് വിശിഷ്ടതിഥിതിയായി എത്തും.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ പാരമ്പര്യവും ജനാധിപത്യ മൂല്യങ്ങളും ദേശീയ ഐക്യവും അനുസ്മരിക്കുന്ന ചടങ്ങിൽ പ്രാദേശിക രാഷ്ട്രീയ നേതാക്കളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ഇന്ത്യൻ സമൂഹത്തിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.
ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ്മയും രാജ്യസ്നേഹവും വിളിച്ചോതുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാ-സാംസ്കാരിക പരിപാടികളും വിനോദപരിപാടികളും അരങ്ങേറും. സംഗീതം, നൃത്തം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ ആസ്വദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കുമായി സൗജന്യ അത്താഴവിരുന്നും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.
IOC ഫിലഡൽഫിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ചെയർമാൻ സാബു സ്കറിയ, പ്രസിഡന്റ് സുമോദ് തോമസ് നെല്ലിക്കാല, ജനറൽ സെക്രട്ടറി നൈനാൻ മത്തായി, ട്രഷറർ തോമസ്കുട്ടി വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഡോ. ഈപ്പൻ ഡാനിയേൽ കൊച്ചുമോൻ വയലത്ത്, അലക്സ് തോമസ്, ജോബി ജോൺ, ജെയിംസ് പീറ്റർ, ജോർജ് ഓലിക്കൽ, ജോൺ പണിക്കർ, ഫിലിപ്പോസ് ചെറിയാൻ, ഫെയ്ത്ത് എൽദോ, ഗീവർഗീസ് ജോൺ, കോര ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ പരിപാടിയുടെ വിജയത്തിനായി വിപുലമായ കമ്മിറ്റി പ്രെവർത്തിക്കുന്നു.
പ്രോഗ്രാം കോർഡിനേറ്റർ കുര്യൻ രാജൻ, ജിജോമോൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന കലാപരിപാടികൾ അണിയിച്ചൊരുക്കും.
ജോസഫ് കുന്നേൽ esq, പ്രൊഫ. കോശി തലക്കൽ, പ്രൊഫ. സാം പനംകുന്നേൽ, സ്റ്റാൻലി ജോർജ്, പോൾ വർഗീസ്, വർഗീസ് മട്ടമേൽ, ജോൺ ചാക്കോ, ജേസൺ വർഗീസ്, ജോൺസൺ മാത്യു, അലക്സ് അലക്സാണ്ടർ, വർഗീസ് ബേബി, ലോറൻസ് തോമസ്, ജോൺ സാമുവൽ, മാർഷൽ വർഗീസ്, ഷാജി സാമുവൽ, സാജൻ വർഗീസ്, എൽദോ വർഗീസ്, ഷാലു പുന്നൂസ്, സന്തോഷ് അബ്രഹാം, മില്ലി ഫിലിപ്പ് എന്നിവരും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു.
ഡെലാവെയർ ഡാൻസ് ഫ്യൂഷൻ അണിയിച്ചൊരുക്കുന്ന നൃത്ത സമാഹാരം, അഞ്ജലി ജയറാം അവതരിപ്പിക്കുന്ന മോഹിനി ആട്ടം. ജയറാം അവതരിപ്പിക്കുന്ന ഡി ജെ എന്നിവ പരിപാടിയോടനുബന്ധിച്ചു അരങ്ങേറും.
ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഫിലഡൽഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ഇന്ത്യക്കാരും കുടുംബസമേതം പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു
