രാശിഫലം (21-08-2026 വെള്ളി)

ചിങ്ങം: പൊതുവെ അനുകൂല ദിവസമാണെങ്കിലും കുടുംബത്തിലെ ചെറിയ തർക്കങ്ങൾ മനഃസമാധാനം കളഞ്ഞേക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യം തൃപ്‌തികരമായിരിക്കുമെങ്കിലും ആശയക്കുഴപ്പങ്ങളും നിഷേധാത്മക ചിന്തകളും അലട്ടിയേക്കാം. മാതാവിന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മാനസിക സംഘർഷം മൂലം ഉറക്കമില്ലായ്‌മ അനുഭവപ്പെട്ടേക്കാം. ജലാശയങ്ങളും സ്ത്രീകളുമായുള്ള ഇടപാടുകളും സൂക്ഷിക്കുക. ഭക്ഷണസമയ ക്രമം തെറ്റാനിടയുണ്ട്. തൊഴിൽ, വസ്‌തു സംബന്ധമായ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

കന്നി: ഇന്നത്തെ ദിവസം മുഴുവൻ സന്തോഷവും ആവേശവും നിറഞ്ഞുനിൽക്കും. ജോലിയിൽ മികവ് പുലർത്താനും പ്രിയപ്പെട്ടവരുമായി സന്തോഷം പങ്കിടാനും സാധിക്കും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണ ഉണ്ടാകും. ആത്മീയ കാര്യങ്ങളിലുള്ള നിങ്ങളുടെ അറിവ് വലിയ രീതിയിൽ അംഗീകരിക്കപ്പെടും.

തുലാം: ഭാഗ്യപരീക്ഷണങ്ങൾ നടത്തുന്ന നിങ്ങളുടെ സ്വഭാവം കാരണം വലിയ പ്രയോജനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഓഫീസിൽ മേലധികാരികൾ നിങ്ങളുടെ കാര്യക്ഷമതയെയും കഴിവുകളെയും പ്രശംസിക്കും. എന്നാൽ മറ്റുള്ളവരുമായി അനാവശ്യ തർക്കങ്ങൾക്കോ തുറന്ന വഴക്കുകൾക്കോ മുതിരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം ഇത് വലിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.

വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും. മനസ്സും ശരീരവും നല്ല നിലയിലായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവഴിക്കും. സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ഉപഹാരങ്ങൾ ലഭിക്കും. പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്‌ചകൾ ഫലവത്താകുകയും നല്ല വാർത്തകൾ തേടിയെത്തുകയും ചെയ്യും. യാത്രകൾ ആഹ്ലാദകരമാകും.

ധനു: വാക്കുകളും ദേഷ്യവും നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ പലവിധ പ്രശ്‌നങ്ങളിൽ അകപ്പെടാൻ സാധ്യതയുണ്ട്. ആത്മസംയമനം പാലിച്ചില്ലെങ്കിൽ തർക്കങ്ങൾക്കും വിശദീകരണങ്ങൾ നൽകാനും സമയം തികയാതെ വരും. മാനസിക സുഖക്കുറവും അസ്വസ്ഥതകളും അനുഭവപ്പെടാം. പ്രിയപ്പെട്ടവരുമായി അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. ആരോഗ്യനിലയിലും ശ്രദ്ധ വേണം.

മകരം: വളരെയധികം അനുകൂലമായ ദിവസമാണിന്ന്. പ്രിയപ്പെട്ട ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടുമുട്ടാൻ സാധിക്കും. വിവാഹക്കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഇന്ന് ഉചിതമായ ദിവസമാണ്. സുഹൃത്തിൽ നിന്നും അപ്രതീക്ഷിത സമ്മാനം ലഭിക്കാനും സാധ്യത കാണുന്നു.

കുംഭം: മനസ്സും ശരീരവും ശാന്തവും സമാധാനപൂർണ്ണവുമായിരിക്കും. കാര്യങ്ങളെല്ലാം ആഗ്രഹിച്ചതുപോലെ നടക്കും. തൊഴിൽ രംഗത്ത് മികച്ച പ്രകടനം കാഴ്‌ചവെക്കാനും മേലധികാരികളുടെ പ്രശംസ നേടാനും സാധിക്കും. സഹപ്രവർത്തകരുടെ പിന്തുണയോടെ ഔദ്യോഗികമായി വലിയ മുന്നേറ്റം നടത്താൻ കഴിയും.

മീനം: നിങ്ങളെക്കാൾ സ്വാധീനമുള്ളവരുമായി തർക്കങ്ങളിൽ ഏർപ്പെടരുത്. മടിയും മാനസികമായ അസ്വസ്ഥതകളും അനുഭവപ്പെടാൻ ഇടയുണ്ട്. മനസ്സിൽ നിഷേധാത്മക ചിന്തകൾ വരാതെ സൂക്ഷിക്കുക. ശത്രുക്കളുമായും എതിരാളികളുമായും വാഗ്വാദങ്ങൾക്ക് സാധ്യതയുള്ളതിനാൽ അത്തരം സാഹചര്യങ്ങളിൽ നിന്നും മാറിനിൽക്കുന്നതാണ് അഭികാമ്യം.

മേടം: ഇന്ന് ഭൗതിക കാര്യങ്ങളെക്കാൾ ആത്മീയ വിഷയങ്ങളോടായിരിക്കും നിങ്ങൾക്ക് കൂടുതൽ താല്‌പര്യം. ദിവസം മുഴുവൻ ആത്മീയ കാര്യങ്ങളിൽ വ്യാപൃതനാവുകയും വലിയൊരു ആന്തരിക വളർച്ച അനുഭവപ്പെടുകയും ചെയ്യും. എന്നാൽ സംസാരത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. തെറ്റായ വാക്കുകളോ പ്രയോഗങ്ങളോ തടസ്സങ്ങൾ സൃഷ്‌ടിച്ചേക്കാം. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നത് ഇന്നത്തേക്ക് ഒഴിവാക്കുക. പ്രതീക്ഷിക്കാത്ത സ്രോതസ്സുകളിൽ നിന്നും ധനാഗമത്തിന് സാധ്യതയുണ്ട്.

ഇടവം: ഇന്ന് നിങ്ങൾക്ക് വളരെ മികച്ചതും സന്തോഷകരവുമായ ദിവസമാണ്. മാനസികവും ശാരീരികവുമായ ആരോഗ്യം പൂർണ്ണ തൃപ്‌തി നൽകും. സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടുമൊപ്പം കൂടുതൽ സമയം സന്തോഷത്തോടെ ചെലവഴിക്കാൻ സാധിക്കും. സാമൂഹിക രംഗത്ത് വിജയവും അംഗീകാരവും തേടിയെത്തും. വിദൂര സ്ഥലങ്ങളിൽ നിന്നും ശുഭവാർത്തകൾ ലഭിക്കും. ദാമ്പത്യ ജീവിതം സംതൃപ്‌തമായിരിക്കും. അപ്രതീക്ഷിതമായി ധനലാഭത്തിനും സാധ്യത കാണുന്നു.

മിഥുനം: ഏതൊരു കാര്യത്തിലും വിജയം നേടിയെടുക്കാൻ ഉചിതമായ ദിവസമാണിന്ന്. പേരും പ്രശസ്‌തിയും വർദ്ധിക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. കാര്യമായ ധനലാഭം ഉണ്ടാവുമെങ്കിലും ഒഴിവാക്കാനാവാത്ത ചെലവുകൾ വന്നേക്കാം. ശാരീരികമായും മാനസികമായും ഉന്മേഷം പുലർത്തും. തൊഴിൽ രംഗത്ത് സഹപ്രവർത്തകരുടെ പൂർണ്ണ സഹകരണം ലഭിക്കുകയും കഠിനാധ്വാനം അംഗീകരിക്കപ്പെടുകയും ചെയ്യും. സംസാരത്തിൽ മിതത്വം പാലിക്കുക.

കർക്കടകം: ഇന്ന് നിങ്ങളുടെ വികാരങ്ങളും ചിന്തകളും വളരെ ശക്തമായ തലത്തിലായിരിക്കും. മുൻപുള്ള തെറ്റിദ്ധാരണകൾ തിരുത്താനും സ്വന്തം ഉത്തരവാദിത്തങ്ങൾ കൃത്യമായി ഏറ്റെടുക്കാനും ഈ സാഹചര്യം സഹായിക്കും. അനാവശ്യ കെണികളിൽ അകപ്പെട്ട് സമയം പാഴാക്കാതെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

Leave a Comment

More News