കേരള സെന്റര്‍ ‘ഓണം -26’ വർണ്ണാഭമായി ആഘോഷിച്ചു

കേരള സെന്റർ സെപ്തംബർ 5 ന് സ്വന്തം ഓഡിറ്റോറിയത്തിൽ വച്ച് വിവിധ കലാപരിപാടികളോട് കൂടി ഓണം ആഘോഷിച്ചു.

കേരള സെന്റർ ജോയിന്റ് സെക്രട്ടറി മേരി ഫിലിപ്പിന്റെ ആമുഖത്തോടുകൂടി യോഗം ആരംഭിച്ചു. വിശിഷ്ട അതിഥികളും സെന്റർ ഭാരവാഹികളും ചേർന്ന് നിലവിളക്കു കൊളുത്തി കലാപരിപാടികൾക്ക് തുടക്കം കുറിച്ച് താലപ്പൊലി ചെണ്ടമേളം എന്നിവയുടെ അകമ്പടിയോട് കൂടി വിശിഷ്ടാഥിതികളും ഭാരവാഹികളും ചേർന്ന് മഹാബലിയെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. മാവേലി മന്നന്റെ ഓണസന്ദേശത്തിനു ശേഷം ഉഷ ജോർജിന്റെയും ഡോ. അന്നാ ജോർജിന്റെയും നേതൃത്വത്തിൽ നടന്ന തിരുവാതിരയും അർച്ചന ഫിലിപ്പ്‌ ഒരുക്കിയ കുട്ടികളുടെ ഡാൻസും മനോഹരമായ ദൃശ്യാനുഭവമായി.

കേരള സെന്റർ പ്രസിഡന്റ് അലക്‌സ് എസ്തപ്പാൻ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഓണദിവസത്തെ സന്തോഷവും ഐക്യവും എന്നും നിലനിർത്തുവാൻ അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു. മുഖ്യാഥിതി ന്യൂയോർക്ക് ഗവർണറുടെ ഓഫീസിലെ ഏഷ്യൻ അമേരിക്കൻ & പസഫിക് ഐലൻഡർ അഫയേഴ്സ് ഡയറക്ടർ സിബു നായർ ഓണ സന്ദേശം നൽകി. ന്യൂയോർക്ക് ഗവർണറുടെ ഓഫീസിനെ ഈ ആഘോഷങ്ങളുടെ ഭാഗമാക്കിയതിൽ അദ്ദേഹം കേരള സെന്ററിന് പ്രത്യേകം നന്ദി പറഞ്ഞു. ബോർഡ് ചെയർമാൻ ഡോ. മധു ഭാസ്കരൻ മുഖ്യാഥിതിയെ പരിചയപ്പെടുത്തിക്കൊണ്ട് ഒരുമയുടെ ആഘോഷമായ ഓണം ആഘോഷിക്കുന്നതിന് ഏറ്റവും നല്ല ഒരു വേദിയാണ് കേരളം സെന്റർ എന്ന് എടുത്തു പറഞ്ഞു. കൈരളി ടിവി സാരഥി ജോസ് കാടാപുറം , ഫോമാ സെക്രട്ടറി പോൾ ജോസ്, മുൻ ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ്, ലീല മാരേട്ട് , ഫിലിപ്പ് മഠത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. എൽസി യോഹന്നാൻ ശങ്കരത്തിൽ സ്വയം എഴുതിയ ഓണപ്പാട്ട് പാടി സദസ്സിനെ ഓണാനുഭവത്തിൽ എത്തിച്ചു.

പ്രോഗ്രാമിന്റെ എം സി ആയിരുന്ന ഡെയ്സി സ്റ്റീഫൻ പള്ളിപ്പറമ്പിൽ പരിപാടികൾ എല്ലാം മനോഹരവും ക്ര്യത്യമായി സമയബന്ധിതമാക്കി.. . മേരി ഫിലിപ്പ്, എബി തോമസ്, ബെൻസി തോമസ് എന്നിവരണ് പരിപാടികൾ കോ ഓർഡിനേറ്റ് ചെയ്തത്. കേരള സെന്റർ സെക്രട്ടറി രാജു തോമസ് എല്ലാവര്ക്കും നന്ദി പറഞ്ഞതിനു ശേഷം സ്‌പൈസ് ഗാർഡൻ റെസ്റ്റോറിന്റെ വിഭവ സമർത്ഥമായ ഓണ സദ്യയോടെ കേരള സെന്റർ “ഓണം -26” സമാപിച്ചു.

Leave a Comment

More News