വീട് പണയം വച്ചുനല്‍കിയ പണം തിരികെ തന്നില്ല: സുഹൃത്തിന്റെ വീടിനു മുന്‍പില്‍ ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി

കൊച്ചി: സാമ്പത്തിക തര്‍ക്കത്തിനിടെ കാലടിയില്‍ ഓട്ടോ ഡ്രൈവര്‍ സുഹൃത്തിന്റെ വീട്ടിലെത്തി തീകൊളുത്തി ജീവനൊടുക്കി. കരമാല്ലൂര്‍ സ്വദേശിയായ ഷാജിയാണ് മരിച്ചത്. സുഹൃത്തിന്റെ വീടിന് മുന്‍പില്‍ വച്ചാണ് സംഭവം. ഷാജിയുടെ സുഹൃത്തായ വെള്ളറയ്ക്കല്‍ സ്വദേശി ജോര്‍ജിന്റെ വീടിനുമുന്നില്‍ വച്ചാണ് സംഭവം നടന്നത്. പെട്രോള്‍ ഒഴിച്ച ശേഷം സ്വയം തീകൊളുത്തുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

മൂന്‍പ് ജോര്‍ജിന്റെ ഡ്രൈവറായിരുന്നു ഷാജി. പത്തനംതിട്ട സ്വദേശിയായ ജോര്‍ജ് കാലടിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ജോര്‍ജിന് സ്വന്തം വീട് പണയം വച്ച് ഷാജി വന്‍തുക നല്‍കിയിരുന്നു. ഈ പണം തിരിച്ചുനല്‍കാതെ വന്നതോടെ ഷാജിയുടെ വീട് ജപ്തി ഭീഷണിയിലാണ്. പണം ആവശ്യപ്പെട്ട് പല തവണ ഷാജി ജോര്‍ജിനെ സമീപിച്ചിരുന്നു. ഇന്നും പണം ചോദിച്ച് വീട്ടിലെത്തിയ ഷാജി ജീവനൊടുക്കുകയായിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News