ലൈംഗിക ബന്ധത്തിനിടെ കാമുകനെ ശ്വാസം മുട്ടിച്ച് കൊന്ന് അവയവഛേദം ചെയ്ത യുവതിയെ പോലീസ് അറസ്റ്റു ചെയ്തു

വിസ്‌കോണ്‍സിന്‍: മയക്കുമരുന്നു ലഹരിയില്‍ കാമുകന്റെ അവയവങ്ങള്‍ അറുത്തെടുത്ത് വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിച്ച യുവതി അറസ്റ്റില്‍. യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ഫെബ്രുവരി 23-ന് നടന്ന ക്രൂരമായ കൊലപാതത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ മാര്‍ച്ച് 2 ചൊവ്വാഴ്ചയാണ് പോലീസ് മാധ്യമങ്ങളെ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് 24-കാരി ടെയ്‌ലര്‍ ഡി ഷാബിസിനസിനെ പോലീസ് അറസ്റ്റു ചെയ്തു. ഗ്രീന്‍ ബെ സ്‌റ്റോണ്‍ബ്രൂക്ക് ലെയിനിലുള്ള വീട്ടില്‍ വെച്ചായിരുന്നു സംഭവം. ഇരുവരും മയക്കുമരുന്നു ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു.

മയക്കുമരുന്നിന്റെ ലഹരിയില്‍ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനുശേഷമാണ് ടെയ്‌ലര്‍ കാമുകനെ കഴുത്തു ഞെരിച്ചു കൊന്ന് ‘പുരുഷാവയവവും’ മറ്റു അവയവങ്ങളും ഛേദിച്ച് ബക്കറ്റിലും, മണ്‍‌പാത്രത്തിലും നിക്ഷേപിക്കുകയായിരുന്നു. കൊല്ലപ്പെട്ട യുവാവിന്റെ മാതാവാണ് ആദ്യമായി ബക്കറ്റില്‍ ഇട്ടിരുന്ന മകന്റെ തല കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ മറ്റു പല ഭാഗത്തുനിന്നും യുവാവിന്റെ ശരീര ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.

യുവാവിനോടു കൂടെ ഏറ്റവും ഒടുവില്‍ ഉണ്ടായിരുന്ന ടെയ്‌ലറാണ് കുറ്റകൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ടെയ്‌ലര്‍ സമ്മതിച്ചു. യുവാവിന്റെ ശരീരഭാഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിക്കുക എന്നതു ഞാന്‍ ഒരു തമാശയായിട്ടാണ് കരുതിയതെന്ന് യുവതി പിന്നീട് സമ്മതിച്ചു.

ടെയ്‌ലർ ഡി ഷാബിസിനസിനെതിരെ മനഃപൂർവമായ നരഹത്യ (ഒന്നാം ഡിഗ്രി), മൃതദേഹം വികൃതമാക്കൽ, അതുപോലെ തന്നെ ലൈംഗികാതിക്രമം (മൂന്നാം ഡിഗ്രി) എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. രണ്ട് മില്യണ്‍ ഡോളര്‍ ജാമ്യത്തില്‍ യുവതിയെ ബൗണ്‍ കൗണ്ടി ജയിലിലടച്ചു.

Leave a Comment

More News