പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ ആയ ജിഷാദ് ഷംസുദ്ധീൻ അഭിനയിക്കുന്ന “എം” എന്ന ചിത്രത്തിന്റെ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. സൻഫീർ ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത്. മോഹൻലാലിന്റെ പേർസണൽ ഡിസൈനറും ഡിസൈനർ എന്ന മേഖലയിൽ സൗത്ത് ഇന്ത്യയിൽ തന്നെ മുൻനിരയിലുള്ള ജിഷാദ് ഷംസുദ്ധീൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ തന്റെ ഇൻസ്റ്റാഗ്രാമിലാണ് മോഹൻലാൽ പങ്കുവച്ചത്. കാർബൺ ആർക് മൂവീസാണ് ചിത്രത്തിന്റെ നിർമ്മാണം. “എം” ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഡി ഓ പി: ജിബ്രാൻ ഷമീർ, പ്രൊജക്റ്റ് ഡിസൈനർ : എൻ. എം. ബാദുഷ, സംഗീതം : ജുബൈർ മുഹമ്മദ് ,മേക്കപ്പ് : റോണക്സ് സേവിയർ,ക്രീയേറ്റീവ് വർക്ക്സ് : മുഹമ്മദ് ജാസിം, സിനിഫിലെ, ഡിസൈൻ : തോട്ട് സ്റ്റേഷൻ, റായിസ് ഹൈദർ,ഹെയർ സ്റ്റൈലിസ്റ്റ്: മാർട്ടിൻ ട്രൂക്കോ,പി ആർ ഓ പ്രതീഷ് ശേഖർ.
More News
-
കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ‘വാത്സല്യം’ മാര്‍ച്ച് 25 മുതല്‍ സീ കേരളം ചാനലില്‍
കൊച്ചി: സങ്കീര്‍ണമായ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന വാത്സല്യം എന്ന പുതിയ പരമ്പരയുമായി സീ കേരളം ചാനല്‍. പ്രേക്ഷകര്‍ക്കു മുന്നില്‍ എന്നും... -
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘റൈഫിൾ ക്ലബ്ബിൽ’ അനുരാഗ് കശ്യപ് നായകനാകുന്നു
സംവിധായകൻ ആഷിഖ് അബുവിൻ്റെ വരാനിരിക്കുന്ന “റൈഫിൾ ക്ലബ്” എന്ന ചിത്രത്തിലൂടെ ചലച്ചിത്ര നിർമ്മാതാവ് അനുരാഗ് കശ്യപ് ഒരു നടനായി മലയാള സിനിമയിൽ... -
ബന്ധു പഷ്മിനയുടെ അരങ്ങേറ്റ ചിത്രത്തിനായി ആകാംക്ഷാപൂര്‍വ്വം നടൻ ഹൃത്വിക് റോഷൻ
20 വർഷങ്ങൾക്ക് ശേഷം ബോളിവുഡ് ചിത്രം ഇഷ്ക് വിഷ്ക്കിന്റെ രണ്ടാം ഭാഗം വരുന്നു. ‘ഇഷ്ക് വിഷ്ക് റീബൗണ്ട്’ എന്ന് പേരിട്ടിരിക്കുന്ന ഈ...