കാരന്തൂർ: മർകസ് ഹയർസെക്കണ്ടറി സ്കൂൾ ഹ്യുമാനിറ്റീസ് വിഭാഗം വിദ്യാർഥികൾക്ക് പൊതുപരീക്ഷ നേരിടാനുള്ള ആത്മവിശ്വാസം നൽകുന്നതിനായി ഹാപ്പി എക്സാം ശിൽപശാല സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് കെ കെ ഷമീം വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുഹ്സിനലി അധ്യക്ഷത വഹിച്ചു. മർകസ് അക്കാദമിക്ക് വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് ക്ലാസിന് നേതൃത്വം നൽകി. ഡോ. മുഹമ്മദലി മാടായി സന്ദേശ പ്രഭാഷണം നടത്തി. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹമീദ് കെ വയനാടിന് വിദ്യാർഥികളും അധ്യാപകരും യാത്രയയപ്പ് നൽകി. അധ്യാപകാരായ മുഹമ്മദ് അബ്ദുറഹ്മാൻ പെരുമണ്ണ, അബ്ദുറഹീം ഓണത്ത്, കലാം മാവൂർ, ജ്യോതിഷ് കെ വി, നജ്മുദ്ദീൻ പി എ, സുഹൈൽ നൂറാനി എന്നിവർ സംബന്ധിച്ചു. സൗഹൃദ ക്ലബ് കൺവീനർ മുഈനുദ്ദീൻ വയനാട് സ്വാഗതവും ക്ലാസ് ലീഡർ ഹാദി കണ്ണൂർ നന്ദിയും പറഞ്ഞു.
More News
-
മർകസ് റൈഹാൻ വാലിയിലേക്ക് പുതപ്പ് കിറ്റുകൾ നൽകി
കാരന്തൂർ: മർകസ് റൈഹാൻ വാലി അനാഥ മന്ദിരത്തിലെ വിദ്യാർഥികൾക്ക് പുതപ്പും തലയിണയും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. പ്രമുഖ ഇംഗ്ലീഷ് മരുന്ന്... -
എസ്.എസ്.എൽ.സി; മികവ് പുലർത്തി മർകസ് സ്കൂളുകൾ
കോഴിക്കോട്: മർകസുസ്സഖാഫത്തി സുന്നിയ്യക്ക് കീഴിലുള്ള നാല് സ്കൂളുകൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിജയം. കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ,... -
മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഗ്രാൻഡ് മുഫ്തി
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ക്വലാലംപൂർ: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീമുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ...