2025 ലെ മികച്ച ഓര്‍മ പുസ്തകത്തിനുള്ള പുരസ്‌കാരം ഡോ. അമാനുല്ല വടക്കാങ്ങരക്ക്

ദോഹ: 2025 ല്‍ പുറത്തിറങ്ങിയ മികച്ച ഓര്‍മ പുസ്‌കത്തിനുള്ള ഇന്തോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ഡോ. അമാനുല്ല വടക്കാങ്ങര എഡിറ്റ് ചെയ്ത് ലിപി പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘ഈസക്ക എന്ന വിസ്മയം’ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു.

25000 രൂപ സമ്മാനവും പ്രശംസി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സരസ്വതി വിദ്യാലയം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജി രാജ്‌മോഹന്‍ ചെയര്‍മാനും ഇമാം ബദറുദ്ദീന്‍ മൗലവി , ഡോ. ഫ്രാന്‍സിസ് ആല്‍ബര്‍ട്ട് അസീസി എന്നിവര്‍ അംഗങ്ങളുമായ അവാര്‍ഡ് കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

സാമൂഹ്യ പ്രതിബദ്ധതയുള്ള സംരംഭകനെന്ന നിലയിലും കലാസാംസ്‌കാരിക ജീവകാരുണ്യ മേഖലയിലും നിറഞ്ഞുനിന്ന ഈസക്കയുടെ ജീവിതം സമഗ്രമായി അടയാളപ്പെടുത്തുന്ന പുസ്തകമാണ് ഈസക്ക എന്ന വിസ്മയമെന്ന് ജൂറി വിലയിരുത്തി.

ഈസക്കയുടെ ഓര്‍മദിനത്തോടനുബന്ധിച്ച് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

Leave a Comment

More News