വാഷിംഗ്ടണ്‍: അമേരിക്കയില്‍ വിമാന യാത്രക്കിടെ സഹയാത്രികയായ ഒരു യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഇന്ത്യൻ പൗരനായ വരുൺ അറോറ കുറ്റക്കാരനാണെന്ന് ഫെഡറല്‍ ജൂറി കണ്ടെത്തി. കോടതിയില്‍ കുറ്റം തെളിയിക്കപ്പെട്ടാല്‍ പരമാവധി രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. തുടര്‍ന്ന് നാടു കടത്തുകയും ചെയ്യും. നിലവിലെ നിയമപ്രകാരം അറോറയെ നാടു കടത്താനും സാധ്യതയുണ്ട്.
കോടതി രേഖകൾ പ്രകാരം, 2024-ൽ റോഡ് ഐലൻഡ് ടിഎഫ് ഗ്രീൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് റൊണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിലേക്കുള്ള വിമാനത്തിൽ വരുൺ അറോറ എന്ന പ്രതി യാത്ര ചെയ്തപ്പോൾ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടതാണ് കേസ്.
എഫ്.ബി.ഐ. സ്പെഷ്യൽ ഏജന്റ് മാർക്ക് എസ്പോസിറ്റോ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, അറോറ ഇരുന്ന സീറ്റിനടുത്തുള്ള മധ്യഭാഗത്തെ സീറ്റില്‍ ഇരുന്നിരുന്ന ഇര ഉറങ്ങുകയായിരുന്നു.
സത്യവാങ്മൂലം അനുസരിച്ച്, അറോറ തന്റെ ജനനേന്ദ്രിയത്തിൽ സ്പർശിക്കുന്നത് ആദ്യം അനുഭവപ്പെട്ടപ്പോൾ യുവതി അറോറയിൽ നിന്ന് അകന്നിരിക്കാന്‍ ശ്രമിക്കുകയും അയാളുടെ കൈ നീക്കം ചെയ്യുകയും ചെയ്തു. തുടർന്ന് അയാൾ അവരുടെ പിൻഭാഗത്ത് സ്പർശിക്കുകയും നിതംബം തടവാൻ തുടങ്ങുകയും ചെയ്തു. വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ അവര്‍ അറോറയുടെ ഫോട്ടോ എടുത്തു, അടുത്ത ദിവസം, സംഭവം അമേരിക്കൻ എയർലൈൻസിനെ അറിയിച്ചു.
എഫ്.ബി.ഐ കേസ് അന്വേഷിക്കുകയും ഇരയും പ്രതിയും വിമാനത്തിൽ പരസ്പരം അടുത്തിരിക്കുകയായിരുന്നുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു – ഭാഗികമായി അവര്‍ എടുത്ത ഫോട്ടോ അറോറയുടെ ഡ്രൈവിംഗ് ലൈസൻസിലുള്ള ഫോട്ടോയുമായി താരതമ്യം ചെയ്തു. 2025 ഓഗസ്റ്റിൽ അറോറയെ അറസ്റ്റ് ചെയ്യുകയും ആ ഒക്ടോബറിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
വിചാരണ വേളയിൽ ഹാജരാക്കിയ തെളിവുകൾ പ്രകാരം, വിമാനം ലാൻഡ് ചെയ്തതിന്റെ അവസാന നിമിഷം സ്ത്രീ ഉണർന്നപ്പോൾ അറോറ തന്നെ അനുചിതമായി സ്പർശിക്കുന്നത് ശ്രദ്ധിച്ചുവെന്ന് പത്രക്കുറിപ്പിൽ പറയുന്നു. ഇയാളുടെ കൈ നീക്കം ചെയ്യാൻ യുവതി ആവർത്തിച്ച് ശ്രമിച്ചിട്ടും, ഉറങ്ങുന്നതായി നടിച്ച് സ്ലീപ്പ് മാസ്ക് ധരിച്ച് അറോറ അതിക്രമങ്ങൾ തുടർന്നതായി കോടതിയുടെ കണ്ടെത്തലുകൾ വ്യക്തമാക്കുന്നു.
നിയമപരമായ കുടിയേറ്റ പദവിയില്ലാതെയാണ് അറോറ നിലവിൽ അമേരിക്കയിലുള്ളതെന്ന് യുഎസ് അറ്റോർണി ഓഫീസ് പത്രക്കുറിപ്പില്‍ പറയുന്നു. ജൂറിയുടെ വിധിയെത്തുടർന്ന്, അറോറ രണ്ട് വർഷം വരെ തടവ് അനുഭവിക്കേണ്ടിവരും. ശിക്ഷ മെയ് 7 ന് വിധിക്കും. യുഎസ് ശിക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും മറ്റ് നിയമപരമായ ഘടകങ്ങളും പരിശോധിച്ച ശേഷം ഒരു ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി അന്തിമ ശിക്ഷ തീരുമാനിക്കുമെന്ന് ജനുവരി 30 ന് യുഎസ് അറ്റോർണി ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. https://www.justice.gov/usao-edva/pr/indian-national-convicted-trial-sexual-assault-during-airline-flight
ഈ കേസ് എഫ്ബിഐയുടെ വാഷിംഗ്ടൺ ഫീൽഡ് ഓഫീസിലെ സ്പെഷ്യൽ അസിസ്റ്റന്റ് യുഎസ് അറ്റോർണി മാഡിസൺ മമ്മയും അസിസ്റ്റന്റ് യുഎസ് അറ്റോർണി റസ്സൽ എൽ. കാൾബർഗും ചേർന്നാണ് അന്വേഷിക്കുന്നത്.
സമാനമായ മറ്റൊരു സംഭവത്തിൽ, ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തിൽ 12 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരു ഇന്ത്യക്കാരന് ജയിൽ ശിക്ഷ വിധിച്ചു. 2024 ഡിസംബറിൽ മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് യാത്ര ചെയ്യുന്നതിനിടെ 34 കാരനായ ജാവേദ് ഇനാംദാർ എന്ന പ്രതി ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതാണ് കേസ്.
