കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റ് – ഖത്തര്‍ ഇന്ത്യന്‍ മാസ്റ്റേര്‍സ് ഓവറോള്‍ ചാമ്പ്യന്മാര്‍

കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റില്‍ ഓവറോള്‍ ചാമ്പ്യന്മാരായ ഖത്തര്‍ ഇന്ത്യന്‍ മാസ്റ്റേര്‍സ്

ഖത്തര്‍ ദേശീയ കായികദിനാഘോഷത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിച്ച കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റില്‍ ട്രാക്കിലും ഫീല്‍ഡിലും കരുത്ത് കാട്ടി 147 പോയിന്റുകള്‍ നേടി ഖത്തര്‍ ഇന്ത്യന്‍ മാസ്റ്റേര്‍സ് ഓവറോള്‍ ചാമ്പ്യന്മാരായി. 117 പോയിന്റുകള്‍ നേടി കെ.എല്‍ 10 ലെജന്റ്സ് രണ്ടാം സ്ഥാനവും 108 പോയിന്റോടെ കാലിക്കറ്റ് സ്പോര്‍ട്സ് ക്ലബ്ബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, കിയ ഖത്തര്‍ എന്നിവര്‍ നാല്‌, അഞ്ച് സ്ഥാനങ്ങളിലായി ഫിനിഷ് ചെയ്തു.

ഖത്തര്‍ കായിക യുവജന മന്ത്രാലയത്തിന്റെ കീഴിലുള്ള ഖത്തർ സ്പോർട്സ് ഫോർ ആൾ ഫെഡറേഷന്റെ (ക്യു.എസ്‌.എഫ്‌.എ) അംഗീകാരത്തോടെ ആസ്പയര്‍ സോണ്‍ വാം അപ്പ് ട്രാക്ക് ആന്റ് ഫീല്‍ഡില്‍ സംഘടിപ്പിച്ച കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റില്‍ അന്താരാഷ്ട്രാ മാസ്റ്റേര്‍സ് ടൂര്‍ണമെന്റുകളിലുള്‍പ്പടെ ഇന്ത്യക്കായി മത്സരിച്ച കായികതാരങ്ങളുള്‍പ്പടെ 750 ഓളം കായിക താരങ്ങളാണ്‌ വിവിധ ടീമുകള്‍ക്കായി കളത്തിലിറങ്ങിയത്. 100,200,800,1500 മീറ്റര്‍ ഓട്ടം, 4*100 റിലേ, ലോംഗ് ജമ്പ്, ഹൈ ജമ്പ്, ഷോട്ട്പുട്ട്, പഞ്ചഗുസ്തി, വടം വലി, ഷൂട്ടൗട്ട്, ക്രിക്കറ്റ് ബൗളിംഗ് എന്നിവയില്‍ 5 കാറ്റഗറികളിലായി 37 മത്സരങ്ങളാണ്‌ നടന്നത്.

കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റില്‍ ഫസ്റ്റ് റണ്ണേഴ്സപ്പായ കെ.എല്‍ 10 ലെജന്റ്സ്

പുരുഷന്മാരില്‍ 50 നു മുകളില്‍ പ്രായമുള്ളവരുടെ മാസ്റ്റേര്‍സ് കാറ്റഗറിയില്‍ കാലിക്കറ്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ അബ്ദുന്നാസര്‍ കുനിയിലും 20 മുതല്‍ 35 വയസുവരെയുള്ളവരുടെ എ കാറ്റഗറിയില്‍ കെ.എല്‍ 10 ലെജന്റ്സിന്റെ മഹറൂഫും 35 വയസിനു മുകളിലുള്ളവരെ ബി കാറ്റഗറിയില്‍ ഖത്തര്‍ ഇന്ത്യന്‍ മാസ്റ്റേര്‍സിന്റെ കണ്ണന്‍ സാന്റോസും വ്യക്തിഗത ചാമ്പ്യന്മാരായി. വനിതാ വിഭാഗത്തില്‍ 20 മുതല്‍ 30 വയസുവരെയുള്ളവരുടെ എ കാറ്റഗറിയില്‍ ഖത്തര്‍ ഇന്ത്യന്‍ മാസ്റ്റേര്‍സിന്റെ ലിന്‍സി സുകുമാരനും 30 നു മുകളില്‍ പ്രായമുള്ളവരുടെ ബി കാറ്റഗറിയില്‍ ഖത്തര്‍ ഇന്ത്യന്‍ മാസ്റ്റേര്‍സിന്റെ സൂര്യ സുരേഷും വ്യക്തിഗത ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. മികച്ച ടീമിനുള്ള പുരസ്കാരത്തിന്‌ സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ടീം അര്‍ഹരായി. മികച്ച ടീം മാനേജരായി കാലിക്കറ്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ മുഹ്സിന്‍ ഓമശ്ശേരിയെ തെരഞ്ഞെടുത്തു.

കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റില്‍ സെക്കന്റ് റണ്ണേഴ്സപ്പായ കാലിക്കറ്റ് സ്പോര്‍ട്സ് ക്ലബ്ബ്

ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ വൈസ് പ്രസിഡണ്ട് സിതേന്തു പാല്‍, ജോയന്റ് സെക്രട്ടറി കവിത, മാനേജിംഗ് കമ്മറ്റിയംഗം അസീം എം.ടി, ഓട്ടോ ഫാസ്റ്റ്ട്രാക് ഓപറേഷന്‍ മാനേജര്‍ അബ്ദുസലാം, ഹെക്സ ടെക് മാനേജര്‍ നിസാര്‍ സി.പി, പ്രവാസി വെല്‍ഫെയര്‍ പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍, മൊമെന്റം മീഡിയ എം.ഡി സൈഫ് വളാഞ്ചേരി, ഇസ്ലാമിക് ഇന്‍ഷുറന്‍സ് പ്രതിനിധി നജീം ഹനീഫ, ഐ.സി.സി വനിതാ വേദി വൈസ് പ്രസിഡണ്ട് ആബിദ അബ്ദുല്ല, നടുമുറ്റം പ്രസിഡണ്ട് സന നസീം, കേരള എന്റര്‍പ്രണേര്‍സ് ക്ലബ്ബ് പ്രസിഡണ്ട് മജീദലി, എക്സ്പാറ്റ് സ്പോര്‍ട്ടീവ് പ്രസിഡണ്ട് എ.ആര്‍ അബ്ദുല്‍ ഗഫൂര്‍ ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ്, സി.ഐ.സി വൈസ് പ്രസിഡണ്ട് റഹീം ഓമശ്ശേരി, സ്പോര്‍ട്ടീവ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ സുഹൈല്‍ ശാന്തപുരം, ഗള്‍ഫ് മാധ്യമം ജനറല്‍ മാനേജര്‍ ഹാരിസ്, വെന്യു ഇന്‍ ചാര്‍ജ്ജ് മുനീര്‍ തലായി, പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡണ്ടുമാരായ ലത കൃഷ്ണ, അനീസ് റഹ്മാന്‍, മുന്‍ പ്രസിഡണ്ട് മുനീഷ് എ.സി, ജനറല്‍ സെക്രട്ടറിമാരായ താസീന്‍ അമീന്‍, ഷറഫ് വടക്കാങ്ങര, നജ്‌ല നജീബ്, പി.ആര്‍ സെക്രട്ടറി റഹീം വേങ്ങേരി, കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റ് ജനറല്‍ കണ്‍വീനര്‍ അഹമ്മദ് ഷാഫി, ടെക്നികല്‍ ഹെഡ് നിഹാസ് എറിയാട്, സംഘാടക സമിതിയംഗങ്ങളായ മുഹമ്മസ് റാഫി, രാധാകൃഷ്ണന്‍ പാലക്കാട്, സജ്ന സാക്കി, ഫാതിമ തസ്നീം, സക്കീന അബ്ദുല്ല, ഷാഫി മൂഴിക്കല്‍ ഷുഐബ് അബ്ദുറഹ്മാന്‍, ഫായിസ് ടി, ഹബീബ് വളാഞ്ചേരി, സിദ്ദീഖ് വേങ്ങര, കജന്‍ ജോണ്‍സണ്‍, ഷംസു വായേരി, അഹമ്മദ് അന്‍വര്‍ തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Video – https://fromsmash.com/Community-Sports-Meet

Leave a Comment

More News