സംഘ്‌പരിവാർ അജണ്ട പരാജയപ്പെടുത്താൻ യുഡിഎഫിന് വോട്ട് ചെയ്യുക: വെൽഫെയർ പാർട്ടി

വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെഎ ഷഫീഖ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

മലപ്പുറം: സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെയും കേരള ഭരണത്തിൽ എത്താനുള്ള കുതന്ത്രങ്ങളെയും സഹായിക്കുന്ന നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിച്ചു പോന്നിട്ടുള്ളത് എന്നും കേരളത്തിലെ സാമൂഹ്യനീതിയും മതസൗഹാർദവും സംരക്ഷിക്കുവാൻ ഭരണതുടർച്ച ഉണ്ടാകരുതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് കെഎ ഷഫീഖ്. വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മുക്ത കേരളം സൃഷ്ടിച്ച് ആ വിടവിലേക്ക് കയറി നിൽക്കാനുള്ള സംഘ് പരിവാർ മോഹത്തിന് സാഫല്യം നൽകുകയാണ് ഇടതുപക്ഷത്തെ ഇപ്പൊൾ പിന്തുണക്കുന്ന കക്ഷികൾ ചെയ്യുന്നത്. അതിനാൽ കേരളത്തിലെ മതനിരപേക്ഷ സാഹചര്യം നിലനിൽക്കണം എന്നാഗ്രഹിക്കുന്നവർ യുഡിഎഫിനെ പിന്തുണയ്ക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. മത്സര രംഗത്ത് നിന്ന് മാറിനിന്ന് വെൽഫെയർ പാർട്ടി ഇപ്പോൾ നിർവഹിക്കുന്നത് ഈയൊരു ദൗത്യമാണ്. ഇതിന് കേരളീയ സമൂഹം പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ ട്രഷറർ നസീറ ബാനു, ജില്ലാ സെക്രട്ടറി ശാക്കിർ മോങ്ങം, മണ്ഡലം ട്രഷറർ എ സദറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി മഹ്ബൂബുറഹ്മാൻ സ്വാഗതവും കൺവീനർ കെ മുസ്തഫ മാസ്റ്റർ നന്ദിയും പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ജലീൽ കോഡൂർ അധ്യക്ഷനായിരുന്നു.

മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധിയായി മുജീബ് കാടേരി പങ്കെടുത്ത് സംസാരിച്ചു.

Leave a Comment

More News