AIPAC – ഒളിമറയ്ക്കുള്ളിലെ വൈറസ് (ലേഖനം): ജയശങ്കര്‍ പിള്ള

“ലോക രാഷ്ട്രീയത്തെ നയിക്കുന്നത് ആരാണ്? സർക്കാരുകളോ?! അല്ലെങ്കിൽ അതിന് പിന്നിൽ പ്രവർത്തിക്കുന്ന ശക്തികളോ? ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ലോബിയിംഗ് സംഘടനകളിൽ ഒന്നായ American Israel Public Affairs Committee, അതായത് AIPAC നയിക്കുന്ന ഇറാൻ ആക്രമണം ആണ് ഇന്ന് ലോക വിപണിയെ തകർത്തു കൊണ്ടിരിയ്ക്കുന്നത്. 2026-ലെ ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ AIPAC -ന്റെ സ്വാധീനം വളരെ വലുതാണ്.

“AIPAC എന്നത് ഒരു സാധാരണ സംഘടനയല്ല, ഇത് ഒരു സർക്കാർ സംവിധാനവും അല്ല. പക്ഷേ, അമേരിക്കയുടെ വിദേശനയം വരെ സ്വാധീനിക്കാൻ കഴിയുന്ന ശക്തമായ ഒരു ലോബിയിംഗ് ഗ്രൂപ്പാണ്. AIPAC എന്ന നിശബ്ദ സംഘട്ടന. ഇസ്രായേലിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക, അമേരിക്ക-ഇസ്രായേൽ ബന്ധം ശക്തിപ്പെടുത്തുക, ലോക വിപണിയെ കൈപ്പിടിയിൽ ഒതുക്കുക, ലോകമെമ്പാടും യുദ്ധഭീതിയിൽ മുന്നോട്ടു കൊണ്ടുപോയി കൈപ്പിടിയിൽ ഒതുക്കുക എന്നിവയാണ് AIPACയുടെ പ്രധാന ലക്ഷ്യം.

“അമേരിക്കൻ കോൺഗ്രസിൽ, രാഷ്ട്രീയ തീരുമാനങ്ങളിൽ, ഉഭയ കക്ഷി ബന്ധങ്ങളിൽ, ലോക രാഷ്ട്രങ്ങളും ആയുള്ള വാണിജ്യ, ഇമ്മിഗ്രെഷൻ ബന്ധങ്ങളിൽ,ആയുധ കച്ചവടങ്ങളിൽ AIPACയുടെ സ്വാധീനം വളരെ വലുതാണ്.

ഇസ്രായേലിന് സാമ്പത്തിക പിന്തുണ, സൈനിക സഹായം, സാറ്റലൈറ്റ് സഹായങ്ങൾ, ആരോഗ്യ രംഗത്തെ സഹായങ്ങൾ, ഭക്ഷ്യ ധാന്യം ഉറപ്പുവരുത്താൻ ഇവയെല്ലാം ഉറപ്പാക്കാൻ AIPAC ശക്തമായി പ്രവർത്തിക്കുന്നു. അമേരിക്കയുടെ അറബ് രാജ്യങ്ങളുമായുള്ള (മിഡിൽ ഈസ്റ്റ്) നയങ്ങൾ പോലും, പലപ്പോഴും ഈ സ്വാധീനത്തിന്റെ ഫലമായാണ് രൂപപ്പെടുന്നത്. ഈ അദൃശ്യ സ്വാധീനമാണ് പലപ്പോഴും ഇന്ന് കാണുന്ന യുദ്ധങ്ങളും,സമാധാന ശ്രമങ്ങൾ എന്ന പേരിൽ ഉള്ള ഇടപെടലുകൾക്കും മൂല കാരണം.

“ഇപ്പോൾ ലോകം മുഴുവൻ ഉറ്റു നോക്കുന്നതും ശ്രദ്ധിക്കുന്നതും ഇറാൻ- അമേരിക്ക യുദ്ധമാണ്. അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ പൊടുന്നനെ ഉള്ള ആക്രമണം, തിരികെ ഇറാന്റെ ശക്തമായ തിരിച്ചടി. ഹോർമുസ് കടലിടുക്ക് അടച്ചതോടെ ലോക സാമ്പത്തിക പ്രതിസന്ധി. ഫോർമോസ് കടലിടുക്കിന്റെ ആഗോള പ്രാധാന്യം അമേരിയ്ക്കക്കോ, ഇസ്രയേലിനോ അറിയാത്തതു കൊണ്ടല്ല അവർ യുദ്ധം തുടങ്ങിയത്. അതുമൂലം അമേരിയ്ക്കക്കും മേലെ സാമ്പത്തീക ശക്തിയായി മാറുന്ന ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളുടെ വളർച്ച, ഇതര രാഷ്ട്രങ്ങൾ ചേർന്നുള്ള പുതിയ കൂട്ടായ്മകൾ എല്ലാം അമേരിക്കയുടെയും,ഇസ്‌റയേലിന്റെയും ഉറക്കം കെടുത്തുന്നു. ഇത് ഒരു പ്രാദേശിക പ്രശ്നങ്ങളോ,അതിർത്തി സംബന്ധിച്ചോ ഉള്ള ഒരു യുദ്ധമായി,മറിച്ചു ആഗോള സമാധാനം നടപ്പിൽ വരുത്തുവാൻ എന്ന വ്യാജേന പൊതുജന സമാധാനം കെടുത്തുന്ന ഒരു കടന്നു കയറ്റമാണ്.

“AIPAC നേരിട്ട് ഒരു യുദ്ധങ്ങൾ നടത്താറില്ല, നടത്തിയിട്ടും ഇല്ല.പക്ഷേ, അതിന്റെ സ്വാധീനം — അവരുടെ നയങ്ങളിലൂടെ, ഇടപെടലുകളിലൂടെ പ്രകടമാകും. ഇറാനെതിരായ കടുത്ത അമേരിക്കൻ നിലപാട്,ഇസ്രായേലിന് അമേരിക്ക നൽകിയ ശക്തമായ പിന്തുണ .ഈ നയങ്ങൾ രൂപപ്പെടുന്നതിൽ AIPAC പോലുള്ള ലോബിയിംഗ് ഗ്രൂപ്പുകളുടെ പങ്ക് വളരെ പ്രധാനമാണ്.”

ആഗോള സാമ്പത്തിക രംഗത്തെയും,വാണിജ്യ, വ്യവസായത്തെയും പിടിച്ചുലയ്ക്കുന്ന ലോക മഹാ യുദ്ധങ്ങളെക്കാൾ വലിയ ആഘാതമാണ് അത് സൃഷ്ടിയ്ക്കുന്നതു. മനുഷ്യ ശരീരത്തെ വളരെ സാവധാനം കാർന്നു തിന്നുന്ന വൈറസുകളെ പോലെയുള്ള ഒരു സാമ്പത്തിക യുദ്ധ വൈറസ് എന്ന് വേണമെങ്കിൽ അതിനെ വിശേഷിപ്പിയ്ക്കാം . ഈ യുദ്ധത്തിന്റെ ആഘാതം ലോകമെമ്പാടും അനുഭവപ്പെടുന്നു എന്നുള്ളതാണ് അതിന്റെ പ്രത്യേകത.

എണ്ണവില ഉയരുന്നു, അതുമൂലം സാമ്പത്തിക മേഖലകൾ തകർച്ച നേരിടുന്നു. പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകൾ രൂപപ്പെടുന്നു.പുതിയ സാമ്പത്തിക, വാണിജ്യ ശക്തികൾ ഒന്നിച്ചു ചേർന്ന് ഊർജ്ജ സ്രോതസുകൾക്കും, ആയുധ ശേഖരങ്ങൾക്കും , വിപണന ശക്തികള്ക്കും രൂപം കൊടുക്കുന്നു. ഇത് ലോക രാഷ്ട്രീയത്തിന്റെ ദിശ തന്നെ മാറ്റുന്ന ഒരു ഘട്ടമാണ്. അതിന്റെ പ്രതിഫലനം ഭാരതത്തിലും,ഒപ്പം പശ്ചിമേഷ്യൻ രാജ്യങ്ങളിലും ഒരു പുതിയ ചേരി രൂപീകരണത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നു.

ഭാരതത്തിൽ AIPAC നേരിട്ട് പ്രവർത്തിക്കുന്നതായി തെളിവുകൾ ഒന്നും ഇല്ല. എങ്കിലും കഴിഞ്ഞ 10 വര്ഷമായുള്ള ഭാരതത്തിന്റെ സാങ്കേതിക,സാമ്പത്തിക,വാണിജ്യ രംഗത്തെ കുതിപ്പിനെ തകർക്കുവാൻ ഈ ലോബിയിങ് ശ്രമിയ്ക്കുന്നു എന്നതാണ് പരമാർത്ഥം. പക്ഷേ, അമേരിക്കയുടെ, അമേരിക്കയിലെ ഇതര ശക്തികളുടെ നയം വഴി, ഇടപെടലുകൾ ഈ പരോക്ഷ സ്വാധീനം വ്യക്തമാക്കുന്നു.

ഭാരതവും, ഇസ്രയേലും തമ്മിലുള്ള പ്രതിരോധ സഹകരണം, യൂറോപ്പും ആയുള്ള വാണിജ്യകരാറുകൾ, ഇറാൻ വിഷയത്തിൽ ഇന്ത്യയുടെ സൂക്ഷ്മ നിലപാട്, അഭിപ്രായ പ്രകടനവും,സംയമനവും ഇവയെല്ലാം ഈ ആഗോള രാഷ്ട്രീയ മാറ്റങ്ങളുമായി ബന്ധപ്പെട്ടതാണ്.

ഇറാൻ യുദ്ധം മൂലം ഇന്ത്യയിലെ പ്രതിഫലനങ്ങൾ നോക്കിയാൽ , എണ്ണവില ഉയരുന്നു. ഇറക്കുമതി ചെലവ് വർധിക്കുന്നു, ഉത്പാദന ചെലവ്, കയറ്റുമതി ചെലവ് വർദ്ധിയ്ക്കുന്നു. ഇന്ത്യയുടെ വരുമാന സ്രോതസിന്റെ മറ്റൊരു ഘടകം ആയ ഗൾഫ് , വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ തൊഴിലാളികൾക്ക് ആശങ്ക, തൊഴിൽ നഷ്ടംതോടൊപ്പം വിദേശ നാണ്യത്തിന്റെ ഒഴുക്കിൽ ഗണ്യമായ കുറവ് വന്നിരിയ്ക്കുന്നു. കുതിച്ചുയർന്നു പോകുന്ന ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കടിഞ്ഞാണിടുവാൻ അമേരിയ്ക്കയ്ക്കു കഴിഞ്ഞു എന്നതാണ് വാസ്തവം.

ഇന്ത്യക്ക് ഇപ്പോൾ ഒരു ബാലൻസ്ഡ് വിദേശനയം അനിവാര്യമായതിനാൽ സർക്കാർ വളരെ സൂഷ്മമായി ഇറാൻ വിഷയത്തെ കൈകാര്യം ചെയ്തിരിയ്ക്കുന്നു എന്നതാണ് സത്യം. ഭാരതത്തിന്റെ ലോക സാമ്പത്തിക ഗ്രാഫിലേക്കുള്ള കുതിച്ചു കയറ്റത്തെ, പുതുതായി അമേരിയ്ക്കയെ അരികു വത്കരിച്ചു രൂപപ്പെട്ടു വരുന്ന ലോക രാഷ്ട്ര കൂട്ടുകെട്ടുകൾക്കു പൂട്ടിടുന്ന ഇറാൻ യുദ്ധം എന്ന അടവ് നയത്തിൽ AIPAC എന്ന അദൃശ്യ കാര്യങ്ങളുടെ ശക്തി വളരെ വലുതാണ്.
ഇറാന്റെ വിപണന ഇടനാഴിയായ ഹോർമോസ് കടലിടുക്ക് പ്രകോപനത്തിലൂടെ അടപ്പിയ്ക്കുക എന്നത് അമേരിക്ക, ഇസ്രായേൽ ശക്തികളുടെ ലോക വിപണിയിലെ സ്വാധീനം ഉയർത്തിക്കാട്ടുക എന്ന തന്ത്രപരമായ നീക്കമാണ്. ഇറാനെ പ്രകോപിപ്പിച്ചു ഈ യുദ്ധ സമാനമായ അവസ്ഥ അടുത്ത നവംബർ വരെ നീട്ടി കൊണ്ടുപോകുക എന്നതും AIPAC അജണ്ടയുടെ ഭാഗമാണ്. ട്രംപ് എന്ന ജനദ്രോഹ നേതാവിനെതിരെയുള്ള ഒരു ലോബിയിങ് തന്ത്രം.

“ലോക രാഷ്ട്രീയത്തിൽ യുദ്ധങ്ങൾ ഒരു സുപ്രഭാതത്തിൽ സംഭവിക്കുന്നതല്ല. അത് മുൻകൂട്ടി രൂപപ്പെടുന്ന, നിശ്ചയിക്കപ്പെടുന്ന നയങ്ങളുടെ ഫലമാണ്. വിവിധ രാജ്യങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഡോളറുകൾ മുടക്കി ലോക രാഷ്ട്രങ്ങളെ കൈപ്പിടിയിൽ ഒതുക്കുന്ന ലോബിയിങ് ശക്തികളുടെ തന്ത്രം. AIPAC പോലുള്ള ലോബിയിംഗ് ശക്തികൾ, പല രാജ്യങ്ങളിലെയും, നയ രൂപീകരണങ്ങളിലെ, വികസന പ്രവർത്തനങ്ങളുടെ അദൃശ്യശക്തികളാണ്. ശക്തി എന്നത് സൈനിക ശക്തിയോ,ആയുധ ബലമോ മാത്രമല്ല, ലോക രാഷ്ട്രങ്ങളെ നിയന്ദ്രിയ്ക്കുവാൻ അതാതു രാജ്യങ്ങളിലെ നിയമ നിർമ്മണത്തിലും,വാണിജ്യ, വ്യവസായ,കയറ്റുമതികളിലും ഉള്ള നയങ്ങൾ നിയന്ദ്രിയ്ക്കുവാനും, സാധീനിയ്ക്കുവാനും ഉള്ള കഴിവാണ്.

ഈ ശക്തി പലപ്പോഴും രാഷ്ട്ര ബന്ധങ്ങളെ ഊഷ്മളമാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നു,ഒപ്പം സമാധാന ശ്രമം എന്ന പേരിൽ ഉള്ള കടന്നു കയറ്റം മറുഭാഗത്തും നടത്തുന്നു.

ചോദ്യം ഇതാണ്…ഈ യുദ്ധങ്ങൾ… സ്വാഭാവികമാണോ?!
അല്ലെങ്കിൽ… രൂപകൽപ്പന ചെയ്തതോ?!

AIPAC – ഭാരതത്തിന്റെ ഭരണത്തെ , സാമ്പത്തിക വളർച്ചയെ അട്ടിമറിയ്ക്കുവാൻ പല തവണ ശ്രമിച്ചിട്ടും നയങ്ങളും, നിലപാടുകളും കൊണ്ട് മാത്രം ഭാരതം മുന്നോട്ടു കുതിയ്ക്കുന്നു. ഭാരതത്തിന്റെ ഈ സമദൂര സിദ്ധാന്തത്തിൽ, അചഞ്ചലമായ മുന്നേറ്റത്തിൽ തരിച്ചു നിൽകുകയാണ് അമേരിക്ക .

Leave a Comment

More News