കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ കന്നഡ സൈക്കോളജിക്കൽ ത്രില്ലർ ‘യദ്ഭവം തദ്ഭവതി’ ഹംഗാമ ഒടിടിയിൽ

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ഏറ്റവും പുതിയ റിലീസായ കന്നഡ സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ യദ്ഭവം തദ്ഭവതി ഹംഗാമ ഒടിടിയിൽ ഡയറക്ട് ഒടിടി റിലീസായി പ്രദർശനം ആരംഭിച്ചു. മിസ്റ്ററി, സൈക്കോളജിക്കൽ ഹൊറർ, സസ്പെൻസ്, സൂപ്പർനാച്ചുറൽ ഘടകങ്ങൾ എന്നിവ ചേർന്ന ചിത്രം പ്രേക്ഷകർക്ക് ത്രസിപ്പിക്കുന്ന സിനിമാറ്റിക് അനുഭവമായിരിക്കും സമ്മാനിക്കുക.

അമിത് റാവോ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും നിർവഹിച്ചിരിക്കുന്നതും അദ്ദേഹമാണ്. ബ്രഹ്മഹ സിനിമാഹോളിക് ഡിജിറ്റൽ സ്റ്റുഡിയോസ് ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയുടെ ഡിജിറ്റൽ വിതരണ ചുമതല നിർവഹിക്കുന്നത് നിർമൽ ബേബി വർഗീസിന്റെ കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയാണ്.

കഠിനാധ്വാനം ചെയ്യാതെ ചെറിയ മോഷണങ്ങളിലൂടെ ജീവിക്കുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു ദിവസം വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കാനായി ഒരു ഒറ്റപ്പെട്ട ഫാം ഹൗസിൽ കയറുന്ന ഇയാൾ, പിന്നീട് അതിൽ നിന്ന് പുറത്തുകടക്കാനാകാതെ കുടുങ്ങിപ്പോകുന്നു. തുടർന്ന് അവിടെ നേരിടേണ്ടി വരുന്ന ദുരൂഹമായ സാഹചര്യങ്ങളാണ്  ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

Movie Link: https://www.hungama.com/movie/yadbhavam-tadbhavathi/124631911

Movie Trailer: https://youtu.be/r3y4Mt23sLg

Leave a Comment

More News