വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി

വെൽഫെയർ പാർട്ടി മെമ്പർഷിപ്പ് കാമ്പയിൻ്റെ ഭാഗമായി എടപ്പാൾ പഞ്ചായത്തിലെ കോലൊളമ്പ് യൂണിറ്റ് കൺവെൻഷൻ സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

മലപ്പുറം: യുഡിഎഫ് സർക്കാർ രൂപീകരണത്തിലേക്ക് പ്രവേശിച്ചതുമുതൽ ബിജെപിയും ചില സമുദായ നേതാക്കളും നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി.

തിരഞ്ഞെടുപ്പ് കാലയളവിൽ ഉൾപ്പെടെ കഴിഞ്ഞ പത്ത് വർഷത്തോളമായി കേരളത്തിൽ സിപിഎമ്മും ഇടതു സർക്കാരും പ്രോത്സാഹിപ്പിച്ച വിഷം ചീറ്റലുകളുടെ തുടർച്ചാണിപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

ഇത്തരം പ്രചാരണങ്ങൾ ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന് മണ്ണൊരുക്കുമെന്ന് ഇവർ മനസ്സിലാക്കണം. സിപിഎം പ്രോത്സാഹിപ്പിച്ച വർത്തമാനങ്ങൾ ഏറ്റവും ഗുരുതരമായ സ്വഭാവത്തിൽ ബിജെപിയും സമുദായ നേതാക്കളും ഇപ്പോഴും തുടരുകയാണെന്നും ഇതവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

വെൽഫെയർ പാർട്ടി മെമ്പർഷിപ്പ് കാമ്പയിൻ്റെ ഭാഗമായി എടപ്പാൾ പഞ്ചായത്തിലെ കോലൊളമ്പ് യൂണിറ്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിറ്റ് പ്രസിഡണ്ട് നജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടി മംഗലം, മണ്ഡലം പ്രസിഡണ്ട് ഷാജഹാൻ നല്ലെപ്പാട്ട്, ഖമറുദ്ദീൻ എടപ്പാൾ, ശഹ്നാസ് കോലൊളമ്പ് തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

More News