ദോഹ: അല്‍മദ്റസ അല്‍ ഇസ് ലാമിയ ശാന്തിനികേതൻ, വക്റ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
92 ശതമാനം മാർക്കോടെ മുഹമ്മദ് നസാൻ അൻവർ ഒന്നാം സ്ഥാനവും, 90 ശതമാനം മാർക്കോടെ മെഹ്ജബിൻ കെ ടി രണ്ടാം സ്ഥാനവും 89 ശതമാനം മാർക്കോടെ നാജിഹ് ജവാദ് പി വി മൂന്നാം സ്ഥാനവും 87 ശതമാനം മാർക്കോടെ ലംഹ ലുഖ്മാൻ നാലാം സ്ഥാനവും നേടി.
ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് നസാൻ അൻവർ കോഴിക്കോട് ജില്ലയിലെ അത്തോളി സ്വദേശിയായ പി. പി. അൻവറിൻ്റെയും ഫരീന ഇബ്റാഹീമിൻ്റെയും മകനാണ് .
രണ്ടാം സ്ഥാനം നേടിയ മെഹ്ജബിൻ കെ ടി മലപ്പുറം ജില്ലയിലെ എ ആർ നഗർ സ്വദേശിയായ ഹസീബിൻ്റെയും ജസീനയുടെയും മകളാണ്.
മൂന്നാം സ്ഥാനം നേടിയ നാജിഹ് ജവാദ് മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയായ ജവാദിൻ്റെയും ശബ്ന ടീച്ചറുടെയും മകനാണ് .
നാലാം സ്ഥാനം നേടിയ ലംഹ ലുഖ്മാൻ കോഴിക്കോട്ജില്ലയിലെ ചേളന്നൂർ സ്വദേശീയായ ലുഖ്മാൻ്റെയും ഫരീദയുടെയും മകളാണ് .
ഏപ്രില്‍ മാസത്തിൽ നടത്തിയ പരീക്ഷയില്‍ നൂറു ശതമാനമാണ് വിജയം. ഉന്നത വിജയം നേടുകയും സെക്കണ്ടറി തല മദ്രസ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്ത മുഴുവൻ വിദ്യാർ ത്ഥികളെയും സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രസിഡന്റ് ആർ എസ് അബ്ദുൽ ജലീൽ ശാന്തി നികേതൻ ഇന്ത്യൻ സ്കൂൾ & മദ്റസ മാനേജിങ് കമ്മിറ്റി പ്രസിഡണ്ട് റഷീദ് അഹ്മദ്, സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി വിദ്യാഭ്യാസ വിഭാഗം തലവൻ അർഷദ്, ഡയറക്ടർ മുഈനുദ്ധീൻ, പിടിഎ പ്രസിഡണ്ട് അസ്ഹർ അലി, പ്രിൻസിപ്പൽ ആദം എം ടി, എന്നിവർ അഭിനന്ദിച്ചു.
ബര്‍വ വില്ലേജിലെ ശാന്തി നികേതൻ ഇന്ത്യൻ സ്കൂളിൽ വ്യാഴാഴ്ചകളില്‍ വൈകുന്നേരം 4.30 മുതല്‍ 7.15 വരെയും ശനിയാഴ്ച കളില്‍ രാവിലെ 8.00 മണി മുതല്‍ 01:00 വരെയുമാണ് മദ്റസ പ്രവർത്തിക്കുന്നത്. എന്നാൽ ഒമ്പത്, പത്ത് ക്ളാസ്സുകൾക്ക് വ്യാഴാഴ്ച കളിൽ മാത്രമാണ് ക്ളാസ്സു കളുണ്ടാകുക. സെക്കണ്ടറി ക്ളാസ്സുകളിൽ സ്പോക്കൺ അറബിക്കിന് പ്രത്യേകം കോച്ചിങ് നൽകി വരുന്നു.
