മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍‌മാന്മാര്‍ മര്‍ദ്ദിച്ച കേസില്‍ പുനരന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന നവകേരള സദസ് ആലപ്പുഴയിൽ എത്തിയപ്പോൾ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ കോടതി ഉത്തരവ് പ്രകാരം പുനരന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷണം നടത്തുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2023 ഡിസംബർ 15 ന്, നവകേരള സദസ് യാത്രയ്ക്കിടെ, ആലപ്പുഴ പട്ടണത്തിൽ മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാണിച്ചതിന് കെഎസ്‌യു-യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളെയും മറ്റ് പ്രവർത്തകരെയും മുഖ്യമന്ത്രിയുടെ ഗണ്‍‌മാന്മര്‍ വളഞ്ഞിട്ട് മർദിച്ചു. എന്നാൽ, അത് ജീവൻ രക്ഷിക്കാനുള്ള ഒരു പ്രവർത്തനമാണെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും വാദിച്ചു.

ആ സംഭവത്തില്‍ കേസെടുക്കാനോ അന്വേഷണം നടത്താനോ പിണറായി വിജയന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അന്വേഷണം ആവശ്യപ്പെട്ട് കോടതി ഉത്തരവിറക്കിയിട്ടും കാര്യമായ മാറ്റമുണ്ടായില്ല.

Leave a Comment

More News