അൽ മദ്റസ അൽ ഇസ്‌ലാമിയ്യ ദോഹ – കോൺവൊക്കേഷൻ; ഡോ. ജമീല അൽ ഷുറൈം മുഖ്യാതിഥിയായി പങ്കെടുക്കും

ദോഹ: അൽ മദ്റസ അൽ ഇസ്‌ലാമിയ്യ ദോഹ സംഘടിപ്പിക്കുന്ന കോൺവൊക്കേഷൻ ചടങ്ങിൽ പ്രശസ്ത ഖത്തർ കലാകാരിയും കലാ നിരൂപകയുമായ ഡോ. ജമീല ഇബ്രാഹിം അൽ ഷുറൈം മുഖ്യാതിഥിയായി പങ്കെടുക്കും. ഖത്തറിലെ പ്രമുഖ വനിതാ കലാപ്രവർത്തകരിൽ ഒരാളായ അവർ ചിത്രരചന, ഗ്രാഫിക് ആർട്‌സ്, ശിൽപകല തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയ സാന്നിധ്യമാണ്. ഖത്തറിലെ ആദ്യ പത്ത് വനിതാ കലാപ്രവർത്തകർ എന്ന ഗ്രന്ഥത്തിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിത്വം കൂടിയാണ് . ഖത്തർ സർവകലാശാലയിൽ നിന്ന് ആർട്ട് എജുക്കേഷനിൽ ബിരുദവും അമേരിക്കയിലെ മാഡിസൺ സ്റ്റേറ്റ് സർവകലാശാലയിൽ നിന്ന് ഫൈൻ ആർട്സ് (കലാനിരൂപണം) വിഷയത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. സാംസ്കാരിക മാധ്യമരംഗത്തും കലാ നിരൂപണ രംഗത്തും സജീവമായ അവർ ഖത്തറിലെ സമകാലീന കലാരംഗത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചുവരുന്നു.

സമൂഹ-സാംസ്കാരിക രംഗങ്ങളിലെ മറ്റു പ്രമുഖ വ്യക്തിത്വങ്ങളും വിദ്യാഭ്യാസ പ്രവർത്തകരും മദ്റസ അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ സാന്നിധ്യമറിയിക്കും എന്ന് പ്രിൻസിപ്പാൾ അറിയിച്ചു. വരുന്ന വ്യാഴാഴ്ച 21 മെയ് വൈകുന്നേരം 7 മണിക്ക് FCC ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന കോൺവൊക്കേഷൻ ചടങ്ങിൽ 10-ാം ക്ലാസ് പഠനം വിജയകരമായി പൂർത്തിയാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്നും അതികൃതർ അറിയിച്ചു

Leave a Comment

More News