രാശിഫലം (22-05-2026)

ചിങ്ങം: ഇന്ന് നിങ്ങൾ‌ക്ക് അത്ര നല്ല ദിവസമായേക്കില്ല. നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം വഷളായിരിക്കും. നിങ്ങൾക്ക് എതിരായി പ്രവർത്തിച്ചേക്കാവുന്ന ആരുമായുമുള്ള വാദങ്ങളും മോശമായ പെരുമാറ്റവും ഒഴിവാക്കുക; തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ശ്രമിക്കുക. കോടതിയും നിയമപരമായ കാര്യങ്ങളും മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കണം. വിദേശത്തു നിന്നുള്ള നല്ല വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്.

കന്നി: അംഗീകാരങ്ങൾ ഇന്ന് നിങ്ങളെ തേടിയെത്തും. നിക്ഷേപങ്ങൾക്കും സാമ്പത്തിക ആനുകൂല്യങ്ങൾക്കും അനുകൂലം ദിനമാണിന്ന്. കച്ചവടക്കാർക്ക് ധനസൗഭാഗ്യ വാഗ്ദാനങ്ങൾ തേടി വരും. ചില മനോഹരമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൂചനകൾ ഇന്ന് ലഭിച്ചേക്കാം.

തുലാം: വീട്ടിലും ജോലിസ്ഥലത്തും ഇന്ന് നിങ്ങൾക്ക് അനുകൂല അന്തരീക്ഷമായിരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥർ നിങ്ങളുടെ പ്രവർത്തനത്തിൽ തൃപ്തരാകും. നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങൾ ശ്രദ്ധിക്കപ്പെടും. സർക്കാരിൽ നിന്ന് അനുകൂല മറുപടികൾ തേടിയെത്തും.

വൃശ്ചികം: മാനസികമായും ശാരീരികമായും നിങ്ങൾക്ക് ഇന്ന് അലസതയും ബലഹീനതയും അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ കച്ചവടത്തിൽ താൽക്കാലികമായ തടസ്സങ്ങൾ നേരിടേണ്ടിവന്നേക്കാം. ഇത് നിങ്ങളെ പ്രകോപിപ്പിച്ചേക്കാം. ശ്രദ്ധിക്കുക! നിങ്ങളുടെ സമപ്രായക്കാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള തർക്കങ്ങൾ ഒഴിവാക്കുക. നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ഒരു പരിശോധന നടത്തുക. ചെലവുകൾ ഉയരാൻ സാധ്യതയുള്ളതിനാൽ സൂക്ഷിച്ച് പണം ഉപയോഗിക്കുക.

ധനു: ”ബുദ്ധിമുട്ടുകള്‍ താത്കാലികമാണ്” എന്ന യാഥാര്‍ത്ഥ്യം ഓര്‍ത്തുകൊണ്ട് ജീവിതത്തില്‍ മുന്നോട്ട് പോവുക. ശുഭാപ്തി വിശ്വാസത്തോടെയുള്ള സമീപനത്തിലൂടെ സങ്കീര്‍ണമായ ജീവിതത്തെ ലളിതമാക്കാന്‍ ശ്രമിക്കുക. ആവശ്യമുള്ളപ്പോള്‍ തുറന്ന് സംസാരിക്കുക; എന്നാല്‍ അനാവശ്യ സമ്മര്‍ദ്ദങ്ങളിൽ തളര്‍ന്ന് പോകരുത്‌.

മകരം: ജീവിതത്തെ നിയന്ത്രിക്കാൻ തങ്ങളുടെ വികാരങ്ങളെ അനുവദിക്കുന്ന ഒരുപാട് പേരെ നിങ്ങൾ കണ്ടിരിക്കാം, അവരിൽ ഒരാളാകാതിരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ വികാരങ്ങൾ നിങ്ങളെ ഒരു ചെറിയ വിഷാദത്തിലേക്ക് നയിച്ചേക്കാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വികാരങ്ങൾ നിങ്ങളുടെ വിജയത്തെ ഇല്ലാതാക്കും. വികാരങ്ങളെ സ്വയം നിയന്ത്രിക്കാൻ ശീലിക്കുക.

കുംഭം: ഇന്നത്തെ ദിവസം നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും വിജയം വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ശൈലിയിലും കഴിവിലും നിങ്ങൾ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യും. കുടുംബത്തോടൊപ്പം ചെലവഴിച്ച സമയം സന്തോഷവും സംതൃപ്തിയും നൽകും. ദിവസം മുഴുവൻ നിങ്ങൾ ആവേശത്താല്‍ നിറയും. എന്നിരുന്നാലും, നിങ്ങളുടെ മാനസികാവസ്ഥ വൈകാരികമെന്നും വൈചാരികമെന്നും രണ്ടായി തരം തിരിക്കപ്പെടും.

മീനം: ഇന്ന് നിങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ടയ്‌ക്കാം. ബിസിനസ്സിൽ നിന്നും വിദേശ നിക്ഷേപം വഴിയും പണം ഒഴുകിയെത്താം. പൊതുജനങ്ങളോടുള്ള നിങ്ങളുടെ പെരുമാറ്റം ഇതിന് ഒരുപാട് സഹായിക്കും. കൂടാതെ വിദേശത്തുനിന്നോ അപ്രതീക്ഷിത മാർഗ്ഗങ്ങൾ വഴിയോ നല്ല ഇടപാടുകൾ വന്നു ചേരാം.

മേടം: ഇന്ന് മറ്റുള്ളവരുമായി പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ മികവ് പുലര്‍ത്തുകയും അത് നിങ്ങളെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങള്‍ പങ്കുവയ്ക്കുന്ന ആശയങ്ങളും കാഴ്‌ചപ്പാടുകളും ഏറെ പ്രയോജനപ്പെടും. മികച്ച സാമ്പത്തിക നേട്ടം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അപകടങ്ങളും അസുഖങ്ങളും വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക

ഇടവം: ഇന്ന് സന്തോഷകരവും ഉല്ലാസപ്രദവുമായ ഒരു ദിനമായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. ഈ ദിനം നിങ്ങള്‍ ഉത്സാഹവാനും കഠിനാധ്വാനിയും ചെയ്യുന്ന കാര്യത്തില്‍ വളരെ ശ്രദ്ധാലുവുമായിരിക്കും. വൈകുന്നേരം നിങ്ങള്‍ സൗഹൃദസംഭാഷണവുമായി സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കും.

മിഥുനം: നിങ്ങൾക്ക് ഇന്ന് സമ്മിശ്ര വികാരങ്ങൾ അനുഭവപ്പെട്ടേക്കാം. നിങ്ങൾ എത്ര ക്ഷീണിതൻ ആണെങ്കിലും അടുത്തുള്ളവരെയും പ്രിയപ്പെട്ടവരെയും കണ്ടുമുട്ടുന്നത് നിങ്ങളെ സന്തോഷിപ്പിക്കും. നിങ്ങളുടെ ക്രിയാത്മക മനോഭാവം നിങ്ങളുടെ ജോലിയിൽ ഇന്ന് പ്രതിഫലിക്കും. നിങ്ങളെ പിന്തുണയ്‌ക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരുമായ സഹപ്രവർത്തകരെ നിങ്ങൾ കണ്ടെത്തും. നിങ്ങളുടെ സാമ്പത്തിക സ്രോതസുകളിൽ ക്രമേണ കുറവുകൾ സംഭവിച്ചേക്കാം. അതിനാൽ, നിങ്ങൾ അവയിൽ ഒരു കരുതൽ എടുത്തിരിക്കണം.

കര്‍ക്കടകം: തമാശകളും ഉല്ലാസങ്ങളും സുഹൃത്തുക്കളും ഇന്ന് നിങ്ങളോടൊത്തുണ്ടാവും. ഇന്ന് നിങ്ങൾ പൂർണ ഉന്മേഷവാനായി കാണപ്പെടും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഒരു വിനോദയാത്ര ഇന്ന് നിങ്ങൾ ആസൂത്രണം ചെയ്‌തേക്കാം. ഇന്ന് നിങ്ങളുടെ ഭാര്യയുമായി സന്തോഷകരമായ നിമിഷങ്ങൾ പങ്കുവയ്‌ക്കും. അവരിൽ നിന്ന് ഒരു നല്ല വാർത്ത ലഭിക്കാൻ സാധ്യതയുണ്ട്.

Leave a Comment

More News