ലോസ് ആഞ്ചലസിൽ ഇസ്കോൺ സുവർണ്ണ ജൂബിലി രഥയാത്ര ആഘോഷിച്ചു

ലോസ് ആഞ്ചലസ്: ദക്ഷിണ കലിഫോർണിയയിലെ ഏറ്റവും പഴക്കമേറിയ ഇന്ത്യൻ സാംസ്കാരിക ഉത്സവങ്ങളിലൊന്നായ ഇസ്കോൺ ന്യൂ ദ്വാരകയുടെ 50-ാമത് വാർഷിക രഥയാത്ര ആഗസ്റ്റ് 2-ന് വിപുലമായി ആഘോഷിച്ചു. സാന്താ മോണിക്കയിലും വെനീസിലുമായി നടന്ന ചടങ്ങിൽ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു.

ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര എന്നിവരുടെ ഭീമാകാരമായ രഥങ്ങൾ വലിച്ചുകൊണ്ട് ഭക്തർ വെനീസ്‌ ബോർഡ്‌വോക്കിലേക്ക് നടത്തിയ പ്രകടനം ശ്രദ്ധേയമായി.  സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് കാലിഫോർണിയ നിയമസഭയും സാന്താ മോണിക്ക നഗരസഭയും പ്രത്യേക പ്രശംസാപത്രങ്ങൾ നൽകി ആദരിച്ചു. ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. കെ.ജെ. ശ്രീനിവാസൻ മുഖ്യാതിഥിയായി പങ്കെടുത്തു.

വേദമന്ത്രോച്ചാരണങ്ങൾ, ഭരതനാട്യം, യോഗ പ്രകടനങ്ങൾ, ഹരേ കൃഷ്ണ സങ്കീർത്തനങ്ങൾ എന്നിവയോടൊപ്പം ഏഴായിരത്തോളം പേർക്ക് സൗജന്യ പ്രസാദവും വിതരണം ചെയ്തു.

Leave a Comment

More News