മർകസ് കാമ്പസ് മൗലിദ് പ്രൗഢമായി

കോഴിക്കോട്: മുഹമ്മദ് നബിയുടെ ജീവിത മാതൃകകളും ദർശനങ്ങളുമെല്ലാം മനുഷ്യനെ നവീകരിക്കാനുള്ളവയാണെന്നും അവ സമൂഹത്തിൽ സമാധാനവും സുസ്ഥിതിയും സാധ്യമാക്കുമെന്നും മർകസ് ജനറൽ സെക്രട്ടറി ഉസ്താദ് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. നബിദിനത്തിന്റെ ഭാഗമായി നടന്ന ‘ക്യാമ്പസ് മൗലിദ്’ പ്രകീർത്തന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മർകസ് സെൻട്രൽ ക്യാമ്പസിലെ വിവിധ സ്ഥാപനങ്ങളിലെ സ്റ്റാഫ് അംഗങ്ങളും വിദ്യാർത്ഥികളും സംബന്ധിച്ച സംഗമത്തിൽ വിവിധ ആത്മീയ-നബികീർത്തന പരിപാടികൾ നടന്നു. മർകസ് വൈസ് പ്രസിഡന്റ് വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തി.
കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, അബ്ദുല്ല സഖാഫി മലയമ്മ, ബഷീർ സഖാഫി കൈപ്പുറം, ഉമറലി സഖാഫി എടപ്പുലം, നൗഷാദ് സഖാഫി കൂരാറ, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുസത്താർ കാമിൽ സഖാഫി, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, സൈനുദ്ദീൻ അഹ്‌സനി മലയമ്മ, അബ്ദുല്ലത്വീഫ് സഖാഫി പെരുമുഖം, ഡയറക്ടറേറ്റ് അംഗങ്ങൾ സംബന്ധിച്ചു.

