പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം: വെൽഫെയർ പാർട്ടി നിവേദനം നൽകി

പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർക്ക് (DRM) നിവേദനം നൽകുന്നു

പാലക്കാട് : മംഗളൂരു അടക്കമുള്ള റെയിൽവെ സ്റ്റേഷനുകൾ മൈസൂർ ഡിവിഷന്റെ ഭാഗമാക്കി പാലക്കാട് ഡിവിഷനെ വെട്ടി മുറിക്കാനുള്ള തീരുമാനത്തിൽ നിന്ന് റെയിൽവെ മന്ത്രാലയം പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പാലക്കാട് ജില്ല പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർക്ക് നിവേദനം നൽകി.

കേരളത്തിൻറെ ഭാവി വികസന സ്വപ്നങ്ങളെയെല്ലാം വലിയ രീതിയിൽ ബാധിക്കുന്ന തീരുമാനമാണ് റെയിൽവെയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.

പാലക്കാട് ഡിവിഷന്റെ ഭാഗമായിരുന്ന മംഗളൂരു മൈസൂർ ഡിവിഷനിലേക്ക് മാറ്റാൻ റെയിൽവെ ബോർഡ് ഉത്തരവിട്ടിരിക്കുകയാണല്ലോ. പാലക്കാട് ഡിവിഷനിൽ ഏറ്റവും കൂടുതൽ വരുമാനം ഉള്ള റെയിൽവെ സ്റ്റേഷനാണ് മംഗളൂർ.
ഡിവിഷനെ വെട്ടി മുറിക്കുന്നതോടുകൂടി വാർഷിക വരുമാനത്തിന്റെ ഏകദേശം അറുപത് ശതമാനം കുറവുണ്ടാവും എന്നാണല്ലോ കണക്കാക്കപ്പെടുന്നത്.

പുതിയ ട്രെയിനുകൾ റെയിൽവെ അനുവദിക്കുന്നതും വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതും ഓരോ ഡിവിഷനിലെയും വരുമാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് എന്നതിനാൽ പാലക്കാട് ഡിവിഷൻ വെട്ടി മുറിക്കുന്നതിലൂടെ കേരളത്തിൽ റെയിൽവെയുടെ അടിസ്ഥാന സൗകര്യ വികസനത്തെ വരെ സാരമായി ബാധിക്കും. മുമ്പ് പാലക്കാട് ഡിവിഷൻ വിഭജിച്ചാണ് സേലം ഡിവിഷൻ രൂപീകരിച്ചത്. അതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തെയും വികസനത്തെയും അത് ബാധിച്ചിരുന്നു.
വീണ്ടും വിഭജിക്കുന്നതോടെ പാലക്കാട് ഡിവിഷൻ തന്നെ ഇല്ലാതാവാനുള്ള സാധ്യതയാണ് ഉണ്ടാവുന്നത്.

കേരളത്തിൻറെ മുഴുവൻ വികസന സ്വപ്നങ്ങളെയും റെയിൽവെ വികസനത്തെയും ഡിവിഷൻ വെട്ടി മുറിക്കുന്നതിലൂടെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

കേരളത്തിലെ വിശേഷിച്ച് മലബാറിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തെ ഡിവിഷൻ വിഭജനം കാര്യമായ തോതിൽ തന്നെ ബാധിക്കുന്നതാണ്.

അതിനാൽ പാലക്കാട് ഡിവിഷനിലെ മംഗളൂരു അടക്കമുള്ള റെയിൽവെ സ്റ്റേഷനുകൾ മൈസൂർ ഡിവിഷന്റെ ഭാഗമാക്കാനുള്ള തീരുമാനത്തിൽ നിന്ന് റെയിൽവെ ബോർഡ് പിന്തിരിയണമെന്ന് വെൽഫെയർ പാർട്ടി നിവേദനത്തിൽ ആവിശ്യപ്പെട്ടു.

ജില്ലാ ജനറൽ സെക്രട്ടറി മോഹൻദാസ് പറളി, വൈസ് പ്രസിഡണ്ട്മാരായ എം.സുലൈമാൻ, റിയാസ് ഖാലിദ്, സെക്രട്ടറിമാരായ
ശാക്കിർ പുലാപ്പറ്റ, ബാബുവും തരൂർ എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Comment

More News