ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ചിറയിന്‍‌കീഴില്‍ നടന്ന കൈയ്യാങ്കളിയെന്ന് രമ്യ ഹരിദാസ് എം‌എല്‍‌എ

തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രാദേശിക നേതാക്കളുമായുള്ള സംഘർഷത്തിൽ പ്രതികരണവുമായി രമ്യ ഹരിദാസ് എംഎൽഎ. കിഴുവില്ലം ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയമായിരുന്നു അതെന്നും, താന്‍ പാർട്ടി നിലപാടിൽ ഉറച്ചുനിന്നതാണെ കാരണമെന്നും അവര്‍ പറഞ്ഞു. തന്നെക്കുറിച്ച് സജിത്തും മറ്റുള്ളവരും വാട്‌സ്ആപ്പ് വഴി വളരെ മോശമായ പ്രചാരണം നടത്തിയെന്ന് രമ്യ ഹരിദാസ് ആരോപിച്ചു.

ഇതുസംബന്ധിച്ച് കെപിസിസിയിൽ പരാതി നൽകിയിരുന്നു. ഇരുവിഭാഗങ്ങളുമായും അവർ സഹകരിച്ചില്ല. ഇരുവിഭാഗത്തെയും വിളിച്ച് സംസാരിച്ചു. എന്നാൽ ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ പോയി, രമ്യ വ്യക്തമാക്കി. ഒരു ജനപ്രതിനിധി എന്ന നിലയിൽ, പക്ഷം പിടിക്കുന്നത് ശരിയല്ല. രണ്ട് വിഭാഗവും നടത്തിയ കൺവെൻഷനിൽ പങ്കെടുക്കേണ്ടതില്ലെന്ന് താന്‍ തീരുമാനിച്ചു.

ഇതിനെത്തുടർന്ന് വാട്ട്‌സ്ആപ്പിൽ വളരെ മോശം ഭാഷാപ്രയോഗം നടത്തി. മാധ്യമങ്ങൾക്ക് മുന്നിൽ പറയാൻ കഴിയാത്ത തരത്തിലുള്ളതായിരുന്നു അവ. അതിന് നേതൃത്വം നൽകിയത് സജിത്താണ്. ആഭ്യന്തരമന്ത്രിയോട് ഇക്കാര്യം പരാതിപ്പെട്ടതായും രമ്യ ഹരിദാസ് പറഞ്ഞു.

സജിത്തും വിശ്വനാഥൻ നായരും ചായക്കടകളിലും അപവാദം പ്രചരിപ്പിച്ചു. എല്ലാ നേതാക്കൾക്കും താന്‍ പരാതി നൽകിയിരുന്നു. വളരെക്കാലമായി സൈബർ ആക്രമണം നേരിടുകയാണെന്നും അവർ വ്യക്തമാക്കി. സജിത്തും വിശ്വനാഥനും പറഞ്ഞതുകൊണ്ടാണ് താൻ പോസ്റ്റ് ചെയ്തതെന്ന് സജാദ് ഇന്നലെ തന്നോട് പറഞ്ഞിരുന്നു. സജാദ് സ്നേഹത്തോടെ വീട്ടിലേക്ക് ക്ഷണിച്ചതുകൊണ്ടാണ് ഞാന്‍ പോയത്. അതിന് പിന്നിൽ മാസങ്ങളായുള്ള ആസൂത്രിത നീക്കമുണ്ടായിരുന്നു എന്ന് അറിഞ്ഞിരുന്നില്ലെന്നും എംഎൽഎ പറഞ്ഞു.

ആഭ്യന്തര മന്ത്രിയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സജാദിന്റെ മകളെക്കൊണ്ട് പോസ്റ്റ് വായിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സജിത്ത് വീട്ടിലേക്ക് തള്ളിക്കയറി വന്നത്. തന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം സ്വാഭാവികം മാത്രമായിരുന്നുവെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി.

Leave a Comment

More News