240 പേരുമായി ജാവ കടലിൽ കപ്പൽ കാണാതായി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവ കടലിൽ 240 പേരുമായി പോയ ഒരു യാത്രാ കപ്പൽ ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായി. ബന്ധം നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന്, പ്രാദേശിക അധികാരികളും രക്ഷാ ഏജൻസികളും ഞായറാഴ്ച യുദ്ധതലത്തിലുള്ള തിരച്ചിൽ, രക്ഷാപ്രവർത്തനം ആരംഭിച്ചു.

ബഞ്ചർമാസിൻ ആസ്ഥാനമായുള്ള സെർച്ച് ആൻഡ് റെസ്‌ക്യൂ ഓഫീസിലെ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, വിർഗോ ട്രാൻസ്‌പോർട്ട് 8 എന്ന കപ്പൽ കിഴക്കൻ ജാവ പ്രവിശ്യയിലെ സുരബായ തുറമുഖത്ത് നിന്ന് ബോർണിയോ ദ്വീപിലെ സൗത്ത് കലിമന്തൻ പ്രവിശ്യയുടെ തലസ്ഥാനമായ ബഞ്ചർമാസിനിലേക്ക് പുറപ്പെട്ടതായിരുന്നു. യാത്രയ്ക്കിടെ, കപ്പലിന്റെ ആശയവിനിമയ സംവിധാനം പെട്ടെന്ന് തകരാറിലായതിനെത്തുടര്‍ന്ന് ബന്ധം നഷ്ടപ്പെട്ടു.

കപ്പലിന്റെ അവസാനത്തെ അറിയപ്പെടുന്ന സ്ഥലം കണ്ടെത്താൻ രക്ഷാപ്രവർത്തകർ സാങ്കേതിക സഹായം ഉപയോഗിച്ചു. ബഞ്ചർമാസിനിലെ ഒരു തുറമുഖത്ത് നിന്ന് ഏകദേശം 148 കിലോമീറ്റർ അകലെ ജാവ കടലിന്റെ മധ്യത്തിലാണ് ആ സ്ഥലമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അവിടം കേന്ദ്രീകരിച്ചുള്ള കടൽ പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്.

അപകടത്തിൽ ആളപായമോ പരിക്കുകളോ ഉണ്ടായതായി ഔദ്യോഗിക റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കപ്പലിൽ ആകെ 240 പേർ ഉണ്ടായിരുന്നു. മോശം കാലാവസ്ഥയാണോ അതോ സാങ്കേതിക തകരാറാണോ – കപ്പലുമായുള്ള ബന്ധം നഷ്ടപ്പെടാൻ കാരണമായത് – ഇപ്പോഴും അജ്ഞാതമാണ്. കാണാതായ കപ്പലിനും അതിലെ യാത്രക്കാർക്കും വേണ്ടിയുള്ള തിരച്ചിൽ രക്ഷാപ്രവർത്തകർ തുടരുകയാണ്.

Leave a Comment

More News