സില്‍വര്‍ ലൈന്‍: കോഴിക്കോട് അറസ്റ്റു ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ടുപോകുന്ന പോലീസ് വണ്ടി ബ്രേക്ക് ഡൗണായി; ഡീസലടിക്കാന്‍ പിരിവെടുത്ത് പ്രവര്‍ത്തകര്‍

കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു കൊണ്ടുപോകാന്‍ എത്തിച്ച പോലീസ് വണ്ടി ബ്രേക്ക് ഡൗണായി. ഇതോടെ പ്രവര്‍ത്തകരെ ബസില്‍ നിന്നിറക്കി മറ്റൊരു വാഹനത്തില്‍ കയറ്റി. പോലീസിനെ കൂക്കിവിളിച്ച പ്രവര്‍ത്തകര്‍ ഡീസലടിക്കാന്‍ പണം പിരിവെടുത്ത് നല്‍കി. ഒരു പോലീസ് വാഹനം നന്നാക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ പോകുന്നതെന്ന് ടി.സിദ്ദിഖ് പരിഹസിച്ചു. പ്രവര്‍ത്തകര്‍ മഗ്ഗും തുണിവിരിച്ചും പിരിവെടുത്ത് പണം പോലീസുകാര്‍ക്ക് മുന്നില്‍ തുണിയില്‍ വിരിച്ചുനല്‍കി.

സില്‍വര്‍ ലൈനെതിരെ പ്രതിഷേധ പ്രകടനം: ഡല്‍ഹിയില്‍ യു.ഡി.എഫ് എം.പിമാര്‍ക്കു പോലീസ് മര്‍ദനം

ന്യുഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ഡല്‍ഹിയില്‍ പാര്‍ലമെന്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ യു.ഡി.എഫ് എം.പിമാര്‍ക്ക് ഡല്‍ഹി പോലീസിന്റെ മര്‍ദനം. ഹൈബി ഈഡന്റെ മുഖത്തടിച്ചു, രമ്യ ഹരിദാസിനെ പുരുഷ പോലീസുകാര്‍ മര്‍ദ്ദിച്ചു. എം.പിമാരും പോലീസുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധവുമായി വിജയ് ചൗക്കില്‍ നിന്നും പാര്‍ലമെന്റിലേക്ക് സമാധാനമായി മാര്‍ച്ച് ചെയ്ത് വന്ന എംപിമാരെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് മര്‍ദിക്കുകയായിരുന്നു. ഹൈബി ഈഡന്റെ മുഖത്ത് പോലീസ് അടിച്ചു. ടി.എന്‍. പ്രതാപന്റെ കോളറിന് പിടിച്ചു വലിച്ചു. ബെന്നി ബെഹന്നാന്‍, മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ.സി. വേണുഗോപാല്‍, രമ്യാ ഹരിദാസ് തുടങ്ങിയവര്‍ക്കും മര്‍ദനമേറ്റു. തന്നെ പുരുഷ പോലീസ് മര്‍ദിച്ചുവെന്ന് രമ്യാ ഹരിദാസ് ആരോപിച്ചു. വനിതാ പൊലീസുകാരൊന്നും സംഘത്തിലുണ്ടായിരുന്നില്ല. വിജയ് ചൗക്ക് ഭാഗത്ത് എംപിമാര്‍ പ്രതിഷേധം നടത്തുന്നത് സര്‍വസാധാരണമാണ്. ഇവിടെ നിന്നും പാര്‍ലമെന്റിലേക്ക് വരുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. കെ.റെയില്‍ അനുമതിക്കായി കേരള മുഖ്യമന്ത്രി…

സില്‍വര്‍ ലൈന്‍: സര്‍വേ കല്ലുമായി ക്ലിഫ് ഹൗസിലേക്ക് ബി.ജെ.പി മാര്‍ച്ച്; യൂത്ത് കോണ്‍ഗ്രസിന്റെ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

s തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധം. തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് നടത്തി. സര്‍വേ കല്ലുമായാണ് മാര്‍ച്ച് നടത്തിയത്. കോഴിക്കോട് . പാലക്കാട് കലക്ടറേറ്റുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. റോഡ് ഉപരോധിച്ചായിരുന്നു പ്രകടനം. ഇരു മാര്‍ച്ചുകളും സംഘര്‍ഷത്തില്‍ കലാശിച്ചു. കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. പദ്ധതിയില്‍ ഉള്‍പ്പെടാത്ത ജില്ലയായിട്ടും പാലക്കാടും ശക്തമായ പ്രതിഷേധമാണ് നടന്നത്. സമരം സംസ്ഥാന വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട് പ്രകടനം. സര്‍വേ കല്ലിന്റെ മാതൃകമായുമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. നേരത്തെ തന്നെ ചില പ്രവര്‍ത്തകര്‍ കലക്ടറേറ്റിനുള്ളില്‍ കടന്നിരുന്നു. ിവരെ പോലീസ് നീക്കം ചെയ്തു. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചുവെങ്കിലും പിരിഞ്ഞുപോകാന്‍…

സില്‍വര്‍ലൈന്‍: മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; മുഖ്യമന്ത്രി വൈകിട്ട് മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സില്‍വര്‍ലൈന് വേണ്ടി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു പ്രതിഷേധ സമരം കടുപ്പിക്കുന്നതിനിടയില്‍ പദ്ധതിക്ക് അംഗീകാരം തേടിയാണ് മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നത്. വൈകിട്ട് നാലിന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കുകയാണു പ്രധാനം. കെ-റെയില്‍ പദ്ധതിക്കു പഠനം നടത്താനുള്ള പ്രാഥമികാനുമതി മാത്രമാണ് ഇതുവരെ കേന്ദ്രത്തില്‍ നിന്നു ലഭിച്ചിട്ടുള്ളത്. എന്നാല്‍, ഭൂമി ഏറ്റെടുക്കാനുള്ള സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇതിനെതിരേയാണ് സംസ്ഥാന വ്യാപക പ്രതിഷേധം കനക്കുന്നത്. യുഡിഎഫും ബിജെപിയും സമരം ഏറ്റെടുത്തതിനു പിന്നാലെയാണ് കെ-റെയില്‍ പദ്ധതിക്ക് അനുമതി തേടി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും സമീപിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കുന്നതിനായി കെ-റെയില്‍ എംഡി അജിത്കുമാര്‍ കഴിഞ്ഞ രണ്ടു ദിവസമായി ഡല്‍ഹിയിലുണ്ട്.…

നിരക്ക് വര്‍ധന: സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം ആരംഭിച്ചു; തലസ്ഥാനത്ത് ഭാഗികം

തിരുവനന്തപുരം: സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിച്ചു. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് ആറു രൂപ ആക്കുക തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ പണിമുടക്ക് നടത്തുന്നത്. കഴിഞ്ഞ നവംബറില്‍ സമരം പ്രഖ്യാപിച്ചെങ്കിലും ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരതീരുമാനം പിന്‍വലിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും തീരുമാനം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്ക് കടക്കുന്നത്. അതേസമയം, തലസ്ഥാനത്തെ ഒരു കൂട്ടം സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. തലസ്ഥാന നഗരിയില്‍ സ്വകാര്യ ബസുകള്‍ നിരത്തുകളില്‍ ഓടുന്നുണ്ട്. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ ആഹ്വാനം ചെയ്ത സ്വകാര്യ ബസ് സമരം ഭാഗികമായാണ് നടക്കുന്നത്. സമര സമിതിയുടെ ആവശ്യം നിരാകരിച്ച് അവര്‍ പണിമുടക്കില്‍ നിന്ന് വിട്ട് നില്‍ക്കുന്നു. സ്വകാര്യ ബസുടമകളുടെ സംഘടനകള്‍ അനിശ്ചിതകാല സമരം നടത്തുന്ന സാഹചര്യത്തില്‍…

അല്‍ ഷംഖയില്‍ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്

അബുദാബി: ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് അബുദാബി അല്‍ ഷംഖയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അബുദാബിയിലെ 36-ാമത്തേയും ആഗോള തലത്തില്‍ ലുലു ഗ്രൂപ്പിന്റെ 226- മത്തേയും ഷോറൂമാണ് ഷംഖ മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അബുദാബി മുനിസിപ്പാലിറ്റി ഡയറക്ടര്‍ സുല്‍ത്താന്‍ ഹുവേയര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ അബുദാബി മുന്‍സിപ്പാലിറ്റി അല്‍ വത്ബ ബ്രാഞ്ച് ഡയറക്ടര്‍ ഹസന്‍ അലി അല്‍ ദാഹിരിയാണ് പുതിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ലുലു ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ് റഫ് അലി, അബുദാബി റീജണ്‍ ഡയറക്ടര്‍ അബൂബക്കര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. അല്‍ ശംഖ മാളില്‍ പ്രവര്‍ത്തിക്കുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മികച്ച ഷോപ്പിംഗ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്. 60,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറി, ബേക്കറി,…

കുവൈറ്റ് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് പുനരാരംഭിക്കുന്നു

കുവൈറ്റ് സിറ്റി: ഓപ്പണ്‍ ഹൗസ് പുനരാരംഭിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ എംബസി. നേരത്തെ മാസത്തില്‍ ഒരു തവണ നടത്തിയിരുന്ന ഓപ്പണ്‍ ഹൗസാണ് ആഴ്ചയില്‍ നടത്തുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ സമയക്രമങ്ങള്‍ എംബസി പുറത്തു വിട്ടു. മാര്‍ച്ച് 30നു (ബുധന്‍) വൈകുന്നേരം നാലുമുതല്‍ അഞ്ചുവരെ കുവൈറ്റ് സിറ്റി അലി അല്‍ സാലിം സ്ട്രീറ്റില്‍ ജവാഹറ ടവര്‍ മൂന്നാം നിലയിലെ ബിഎല്‍എസ് ഔട്ട്‌സോഴ്‌സിംഗ് സെന്ററിലും ഏപ്രില്‍ ആറിന് (ബുധന്‍) രാവിലെ 11 മുതല്‍ 12 വരെ അബാസിയ ഒലിവ് ഹൈപ്പര്‍ മാര്‍ക്കറ്റ് ബില്‍ഡിംഗിലെ ബിഎല്‍എസ് ഔട്ട്‌സോഴ്‌സ് സെന്ററിലും ഏപ്രില്‍ 13നു (ബുധന്‍) രാവിലെ 11 മുതല്‍ 12 വരെ ഫഹാഹീല്‍ മക്ക സ്ട്രീറ്റിലെ അല്‍ അനൂസ് ഷോപ്പിംഗ് കോംപ്ലക്‌സിലെ ബിഎല്‍എസ് സെന്ററിലും ഏപ്രില്‍ 20നു (ബുധന്‍) വൈകുന്നേരം നാലുമുതല്‍ അഞ്ചുവരെ എംബസി ഓഡിറ്റോറിയത്തിലും ഏപ്രില്‍ 27നു (ബുധന്‍) രാവിലെ 11 മുതല്‍…

ജിദ്ദയില്‍ അഞ്ഞൂറു വര്‍ഷം പഴക്കമുള്ള ഭൂഗര്‍ഭ കോട്ട കണ്ടെത്തി

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ അഞ്ഞൂറു വര്‍ഷം പഴക്കമുള്ള ഭൂഗര്‍ഭ കോട്ട കണ്ടെത്തി. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ജിദ്ദ നഗരത്തില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനിടെ ബലദ് ഏരിയയിലെ ഖാബില്‍ സ്ട്രീറ്റ്, അല്‍ ദഹാബ് സ്ട്രീറ്റ് എന്നിവയ്ക്കടുത്തായാണ് കോട്ട കണ്ടെത്തിയത്. 1516 ല്‍ പണികഴിപ്പിച്ച അല്‍ ഷൗന പൈതൃക കോട്ടയാണ് ഇതെന്നാണ് പുരാവസ്തു അധികൃതരുടെ അനുമാനമെന്ന് സൗദി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ കണ്ടെത്തല്‍ ജിദ്ദയുടെ ചരിത്രപരമായ ആഴത്തിന് ഊന്നല്‍ നല്‍കുന്നതാണെന്ന് ചരിത്ര, പുരാവസ്തു ഗവേഷകനായ ഒമര്‍ അല്‍ അസ്മരി പറഞ്ഞു.  

കുവൈറ്റില്‍ ഒഴിഞ്ഞു കിടക്കുന്ന ഫ്ളാറ്റുകളുടെ എണ്ണത്തില്‍ വര്‍ധന

കുവൈറ്റ് സിറ്റി : രാജ്യത്ത് നിരവധി അപ്പാര്‍ട്ടുമെന്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. റിയല്‍ എസ്റ്റേറ്റ് യൂണിയന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. രാജ്യത്ത് ആകെ 3,96,000 അപ്പാര്‍ട്ടുമെന്റുകളാണുള്ളത് . ഇതില്‍ ശരാശരി താമസ നിരക്ക് 84.6 ശതമാനമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കെട്ടിടങ്ങളില്‍ വിദേശികള്‍ താമസിക്കുന്നത് സാല്‍മിയയിലാണ്. ഹവല്ലി രണ്ടാം സ്ഥാനത്തും അബാസിയ മുന്നാം സ്ഥാനത്തുമാണ്. മഹ്ബൂലയില്‍ 799 കെട്ടിടങ്ങളിലും മംഗഫഫില്‍ 743 കെട്ടിടങ്ങളിലും ഫഹാഹീല്‍ 578 കെട്ടിടങ്ങളിലും ജബ്രിയയില്‍ 511 കെട്ടിടങ്ങളിലും ജഹ്റയില്‍ 439 പ്രോപ്പര്‍ട്ടികളിലുമായാണ് വിദേശികള്‍ താമസിക്കുന്നത്. അപ്പാര്‍ട്ടുമെന്റുകളുടെ ശരാശരി പ്രതിമാസ വാടകയുടെ കാര്യത്തില്‍ 1081 ദിനാര്‍ ഈടാക്കുന്ന ദസ്മാനാണ് മുന്നില്‍. അല്‍ ഷാബില്‍ 512 ദിനാറും ഷാര്‍ഖില്‍ 464 ദിനാറും ജബ്രിയയില്‍ 352 ദിനാറും സബാഹ് അല്‍ സലേം 338 ദിനാറും സാല്‍മിയയില്‍ 327 ദിനാറുമാണ് പ്രതിമാസ വാടക ഈടാക്കുന്നതെന്ന് റിയല്‍ എസ്റ്റേറ്റ്…

മൂന്നു ക്ഷേത്രങ്ങളിലെ തിരുവാഭരണം കവര്‍ന്ന പൂജാരി അറസ്റ്റില്‍

കൊച്ചി: മൂന്നു ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങള്‍ കവര്‍ന്ന ക്ഷേത്ര പൂജാരി അറസ്റ്റില്‍. കണ്ണൂര്‍ അഴീക്കോട് തേനായി അശ്വന്ത് (32) ആണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. വെണ്ണല മാതാരത് ദേവി ക്ഷേത്രം, ഉദയംപേരൂര്‍ നരസിംഗ് സ്വാമി ക്ഷേത്രം, തുതിയൂര്‍ മാരിയമ്മന്‍ കോവില്‍ ക്ഷേത്രം എന്നിവിടങ്ങളിലെ തിരുവാഭരണങ്ങള്‍ മോഷ്ടിച്ചശേഷം ഇയാള്‍ മുക്കുപണ്ടം പകരം വയ്ക്കുകയായിരുന്നു. വെണ്ണല മാതാരത് ദേവി ക്ഷേത്രത്തില്‍നിന്ന് 25 ഗ്രാം വരുന്ന തിരുവാഭരണമാണ് കവര്‍ന്നത്. പൂജകള്‍ക്കിടെ തിരുവാഭരണത്തിന് ചെമ്പുനിറം ഉണ്ടല്ലോയെന്ന് പുതിയ പൂജാരിക്ക് സംശയം തോന്നുകയും ഇക്കാര്യം ക്ഷേത്രം ഭാരവാഹികളെ അറിയിക്കുകയുമായിരുന്നു. പോലീസ് തിരുവാഭരണത്തിന്റെ മാറ്റ് പരിശോധിച്ചപ്പോള്‍ കളവ് പുറത്തായി. കഴിഞ്ഞവര്‍ഷം അശ്വന്ത് ഈ ക്ഷേത്രത്തില്‍നിന്ന് പിരിഞ്ഞുപോയിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പാലാരിവട്ടത്തെ ധനകാര്യ സ്ഥാപനത്തില്‍ തിരുവാഭരണം പണയം വച്ചെന്ന് സമ്മതിച്ചു. ഇവിടെനിന്ന് ആഭരണം കണ്ടെടുക്കുകയും ചെയ്തു. വെണ്ണലയില്‍നിന്ന് അശ്വന്ത് ഉദയംപേരൂരിലെ ക്ഷേത്രത്തിലേക്കാണ് പോയിരുന്നത്. അവിടത്തെ തിരുവാഭരണം…