അഹിംസയും സത്യവും സഹിഷ്ണുതയും വീണ്ടും ലോകത്തിന്റെ അനിവാര്യതയാകുമ്പോൾ, ഒക്ടോബർ 2 വീണ്ടും ഒരു ഗാന്ധിജയന്തി ദിനമായി നമ്മുടെ മുന്നിലെത്തുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷികം ആചരിക്കുമ്പോൾ അദ്ദേഹത്തിന്റെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തുകയും പ്രതിമകളിൽ ഹാരമണിയിക്കുകയും പ്രസംഗങ്ങളിൽ ഗാന്ധിയൻ മൂല്യങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നതിലപ്പുറം ഒരു ചോദ്യം നാം നമ്മോടുതന്നെ ചോദിക്കേണ്ടതുണ്ട് — നമ്മുടെ ജീവിതത്തിലും സമൂഹത്തിലും രാഷ്ട്രീയത്തിലും ഗാന്ധി ഇന്നും ജീവിക്കുന്നുണ്ടോ? ലോകത്തിന്റെ പല ഭാഗങ്ങളിലും യുദ്ധവും സംഘർഷവും തുടരുന്ന കാലത്താണ് അതേ ലോകത്തു തന്നെ ഗാന്ധി ജയന്തി ആഘോഷിക്കുന്നത്. സമാധാനത്തിന്റെയും അഹിംസയുടെയും ഗാന്ധിയൻ സന്ദേശം ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും ഗാന്ധിജയന്തി സന്ദേശത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സത്യവും അഹിംസയും സഹിഷ്ണുതയും ലോകത്തിന് മുന്നിൽ ജീവിതസന്ദേശമായി ഉയർത്തിപ്പിടിച്ച മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുന്ന വേളയിൽ, കേരളത്തിന്റെ തെരുവുകളിൽ അരങ്ങേറിയ രാഷ്ട്രീയ അക്രമങ്ങൾ ഗൗരവമായ ആത്മപരിശോധന ആവശ്യപ്പെടുന്നു.…
Author: .
ഇറാനെതിരെ വീണ്ടും ആക്രമണമോ? പശ്ചിമേഷ്യയിലേക്ക് മൂന്നാം വിമാനവാഹിനിക്കപ്പൽ; ആയിരക്കണക്കിന് സൈനികരും നീങ്ങുന്നു
യുഎസ്എസ് തിയോഡോർ റൂസ്വെൽറ്റ് സ്ട്രൈക്ക് ഗ്രൂപ്പും മാക്കിൻ ഐലൻഡ് ആംഫിബിയസ് സംഘവും മേഖലയിലേക്ക്; യുഎസ് സൈനിക സാന്നിധ്യം വീണ്ടും ശക്തമാകുന്നു വാഷിംഗ്ടണ്‍: ഇറാനുമായുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ പശ്ചിമേഷ്യയിലെ സൈനിക സാന്നിധ്യം വൻതോതിൽ ശക്തിപ്പെടുത്താൻ അമേരിക്ക നീക്കം തുടങ്ങി. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് തിയോഡോർ റൂസ്വെൽറ്റും അതിന്റെ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പും മേഖലയിലേക്ക് നീങ്ങുകയാണ്. ഇതോടൊപ്പം മാക്കിൻ ഐലൻഡ് ആംഫിബിയസ് റെഡി ഗ്രൂപ്പും ആയിരക്കണക്കിന് സൈനികരും വിന്യസിക്കപ്പെടുന്നതോടെ ഇറാനെതിരെ വീണ്ടും വലിയ സൈനിക നടപടി ഉണ്ടാകുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്. എന്നാൽ പുതിയ വിന്യാസം ആക്രമണം ഉറപ്പായെന്നതിന് തെളിവല്ല; നിലവിലുള്ള സേനയുടെ റൊട്ടേഷനും സൈനിക സമ്മർദം നിലനിർത്തലും ഇതിന്റെ ഭാഗമായിരിക്കാം. യുഎസ് നാവികസേനയുടെ ആണവശക്തിയുള്ള നിമിറ്റ്സ് ക്ലാസ് വിമാനവാഹിനിക്കപ്പലായ USS Theodore Roosevelt (CVN-71) സെപ്റ്റംബർ 27-ന് കാലിഫോർണിയയിലെ സാൻ ഡീഗോയിൽ നിന്ന് ദീർഘകാല വിന്യാസത്തിനായി പുറപ്പെട്ടു. Carrier…
ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ‘മാധ്യമശ്രീ’ ‘മാധ്യമരത്ന’ പുരസ്കാര വിതരണം ജനുവരി 8ന് കൊച്ചിയിൽ
ന്യൂജെഴ്സി: രണ്ടു പതിറ്റാണ്ടിനു മുൻപ് ന്യൂയോർക്കിൽ ജന്മം കൊണ്ട് ഇന്ന് പത്തു ചാപ്റ്ററുകളുമായി നൂറിലധികം അംഗങ്ങളുടെ പിന്തുണയോടെ അമേരിക്കൻ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ, മാധ്യമരത്ന പുരസ്കാര വേദിയാകാൻ കൊച്ചി ഒരുങ്ങുന്നു. മാധ്യമ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്കുന്ന ഈ പുരസ്കാര ചടങ്ങ് 2027 ജനുവരി എട്ട് വെള്ളിയാഴ്ച വൈകീട്ട് 5:00 മണിക്ക് കൊച്ചിയിലെ ഗോകുലം ഗ്രാൻഡ് പാർക്ക് ഹോട്ടൽ കൺവെൻഷൻ സെന്ററിൽ അരങ്ങേറും. കേരള മുഖ്യമന്ത്രി വി ഡി സതീശൻ ഉത്ഘടകനാകുമെന്നു പ്രതീക്ഷിക്കുന്ന ചടങ്ങിൽ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി ജോൺ, മറ്റു മന്ത്രിമാർ, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-മാധ്യമ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന വര്‍ണ്ണാഭമായ സായാഹ്നത്തിൽ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യും. കേരളത്തിൽ നിരവധി വർഷങ്ങളായി നടത്തിവരുന്ന ഈ മാധ്യമ അവാർഡ് ദാന…
അമേരിക്ക ഇനി ‘യുണൈറ്റ്സ് സ്റ്റേറ്റ്സ്’ ആകുമോ? ട്രംപിന്റെ ഒപ്പിട്ട രേഖയിലെ അക്ഷരത്തെറ്റ് ചർച്ചയായി
വാഷിംഗ്ടണ്‍: AI സുരക്ഷയെക്കുറിച്ചുള്ള നിർണായക ചർച്ചകൾക്കിടെ ഔദ്യോഗിക രേഖയിൽ വന്ന ചെറിയ അക്ഷരത്തെറ്റാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ട്രംപും പ്രമുഖ ടെക് കമ്പനികളുടെ മേധാവികളും പങ്കെടുത്ത പരിപാടിയിലെ പിഴവിനെ ചുറ്റിപ്പറ്റി പരിഹാസവും വിമർശനവും ഉയർന്നു. ലോകത്തിലെ പ്രമുഖ ടെക് കമ്പനികളുടെ മേധാവികൾ ഒരേ വേദിയിൽ. ചർച്ചാവിഷയം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവിയും സുരക്ഷയും. ഇതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ച രേഖയിലെ ഒരു ചെറിയ അക്ഷരത്തെറ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറി. AI സാങ്കേതികവിദ്യ കൂടുതൽ സുരക്ഷിതവും ഉത്തരവാദിത്തപരവുമായി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ധാരണയാണ് ട്രംപും പ്രമുഖ യുഎസ് ടെക് കമ്പനികളുടെ പ്രതിനിധികളും പ്രഖ്യാപിച്ചത്. AI സംവിധാനങ്ങളിൽ നിന്നുണ്ടാകാവുന്ന അപകടസാധ്യതകൾ നിരീക്ഷിക്കുക, സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, സ്വതന്ത്ര പരിശോധനകളും ഓഡിറ്റുകളും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് പ്രധാന ഊന്നൽ നൽകിയത്. ആന്ത്രോപിക്കിലെ ഡാരിയോ അമോഡി, ഓപ്പൺഎഐയിലെ ഗ്രെഗ്…
മാ! നിഷാദ (കവിത): ജയൻ വർഗീസ്
കവിയുടെ മനസ്സിൽ ക്രൗഞ്ചപ്പക്ഷികൾ കുറുകി ചുണ്ടുകൾ തഴുകുമ്പോൾ, പ്രണയാതുരമൊരു സ്വർഗ്ഗം മണ്ണിൽ ചിറകു വിരിച്ചത് കവിതകളായ് ! ഒരു കാട്ടാള ശരത്തിൽ മരണ പിടയലിൽ വേദന – യൊഴുകുമ്പോൾ, കവിതയോരുജ്ജ്വല മുനി ശാപത്തിൻ മുനകളിൽ നീറി – പ്പടരുകയായ് ! “അരുത് നിഷാദാ നിന്റെ ശരങ്ങൾ ക്കരുളുക ശാന്തി പ്പുളകങ്ങൾ , ഉരുക്കി യുണ്മയിൽ ഉടച്ചു വാർക്കുക കൊഴുക്കൾ മണ്ണിൻ പ്രണവങ്ങൾ !
ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (ഐ.എ.പി.സി) 11-ാമത് രാജ്യാന്തര മാധ്യമ സമ്മേളനം ഒക്ടോബർ 16 മുതൽ ഒഹായോയിൽ
സിൻസിനാറ്റി, ഒഹായോ: ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകർ, പബ്ലിഷർമാർ, മാധ്യമ സംരംഭകർ, കമ്മ്യൂണിക്കേഷൻസ് പ്രൊഫഷണലുകൾ എന്നിവരുടെ കൂട്ടായ്മയായ ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (IAPC) 11-ാമത് വാർഷിക രാജ്യാന്തര മാധ്യമ സമ്മേളനം (IMC 2026) 2026 ഒക്ടോബർ 16 മുതൽ 18 വരെ ഒഹായോയിലെ സിൻസിനാറ്റി ഷാരോൺവില്ലിലുള്ള ഡെൽറ്റ ഹോട്ടൽസ് ബൈ മാരിയറ്റിൽ നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ ആഗോള സംഗമത്തിൽ വടക്കേ അമേരിക്ക, ഇന്ത്യ, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന മാധ്യമപ്രവർത്തകർ, നയരൂപകർത്താക്കൾ, നയതന്ത്രജ്ഞർ, അക്കാദമിക് വിദഗ്ദ്ധർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ധാർമ്മിക മാധ്യമപ്രവർത്തനം (ethical reporting), മാധ്യമ രംഗത്തെ ഡിജിറ്റൽ പരിവർത്തനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), പ്രവാസി ആശയവിനിമയം, പത്രസ്വാതന്ത്ര്യം, ആഗോള വിവരസാങ്കേതിക രംഗത്തെ പുതിയ പ്രവണതകൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് സമ്മേളനം വേദിയാകും. ഐ.എ.പി.സി. ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ഡയറക്ടർ ബോർഡിന്റെയും നേതൃത്വത്തിൽ…
കേരള കോൺഗ്രസിൽ അധികാരപ്പോര് മുറുകുന്നു; കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകുമോ?
സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം പുതിയ ചർച്ചകൾക്ക് വഴിതുറന്നു; എഐസിസി പുനഃസംഘടനയെക്കുറിച്ചും അഭ്യൂഹങ്ങൾ തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിലും യുഡിഎഫിലും ഏറെക്കാലമായി അടിയൊഴുക്കായി നിലനിന്നിരുന്ന അഭിപ്രായഭിന്നതകൾ പരസ്യമായി പുറത്തുവരുന്നതിന്റെ സൂചനയാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പുതിയ പ്രതികരണം. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനശൈലിയെയും മുന്നണിയിലെ കൂടിയാലോചനകളുടെ അഭാവത്തെയും ചോദ്യം ചെയ്ത് അടൂർ പ്രകാശ് രംഗത്തെത്തിയതോടെ കോൺഗ്രസിനുള്ളിലെ അധികാര സമവാക്യങ്ങളെക്കുറിച്ചുള്ള ചർച്ചകളും ശക്തമായിരിക്കുകയാണ്. ഇതിനിടെയാണ് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഭാവിയെക്കുറിച്ചും കേരള രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ അടുത്ത നീക്കത്തെക്കുറിച്ചും വിവിധ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ച ഉയരുന്നത്. എന്നാൽ കെ.സി. വേണുഗോപാൽ കേരള മുഖ്യമന്ത്രിയാകാനുള്ള നീക്കം ആരംഭിച്ചുവെന്നോ അതിനായി ഔദ്യോഗിക തലത്തിൽ തീരുമാനമുണ്ടെന്നോ സ്ഥിരീകരിക്കുന്ന പ്രഖ്യാപനം കോൺഗ്രസ് നേതൃത്വം ഇതുവരെ നടത്തിയിട്ടില്ല. സർക്കാരിന്റെയും യുഡിഎഫിന്റെയും പ്രധാന തീരുമാനങ്ങൾ മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് കൈക്കൊള്ളുന്നതെന്നാണ് അടൂർ പ്രകാശ്…
ഖുർആൻ എക്കാലവും മനുഷ്യജീവിതത്തിന് വഴികാട്ടി: കാന്തപുരം ഉസ്താദ്
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു. കോഴിക്കോട്: ഖുർആൻ മുന്നോട്ടുവെക്കുന്ന തത്വങ്ങൾ അവസാനിക്കുന്നില്ലെന്നും ഏത് കാലത്തും മനുഷ്യജീവിതത്തിന് വഴികാട്ടിയായി ഖുർആൻ നിലകൊള്ളുന്നുവെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് പൂർവ വിദ്യാർഥി സംഘടനയായ അത്ഖയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്പൂർണ പൂർവ വിദ്യാർഥി സംഗമം ‘കോൺഫാബ് 3.0’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ അടിസ്ഥാന മൂല്യങ്ങളും ജീവിതക്രമവും ചിട്ടപ്പെടുത്താൻ ഉതകുന്ന മൂല്യവത്തായ മാർഗനിർദേശങ്ങളാണ് ഖുർആൻ നൽകുന്നത്. ഖുർആന്റെ സംരക്ഷണവും അതിന്റെ പാരായണ-പഠന പാരമ്പര്യം നിലനിർത്തുന്നതും ഹാഫിളുകളുടെ പ്രധാന ദൗത്യമാണ്. ഖുർആൻ ഹൃദിസ്ഥമാക്കി തലമുറകളിലേക്ക് കൈമാറുന്നതിലൂടെ ഈ മഹത്തായ ദൗത്യമാണ് നിർവഹിക്കപ്പെടുന്നതെന്നും ഉസ്താദ് പറഞ്ഞു. മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന സംഗമത്തിൽ 1987 മുതൽ 2022 വരെ 35 ബാച്ചുകളിലായി പഠനം പൂർത്തിയാക്കിയ 1500ലധികം പൂർവ വിദ്യാർഥികൾ പങ്കെടുത്തു.…
ഇരുപതാമത് ഏഷ്യൻ മെഡിക്കൽ ക്യാമ്പ് – രജിസ്ട്രേഷൻ ആരംഭിച്ചു
ദോഹ: ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന്റെയും, ഹമദ് മെഡിക്കൽ കോർപറേഷന്റെയും, ആരോഗ്യ മന്ത്രാലയത്തിന്റെയും അംഗീകാരത്തോടെയും സഹകരണത്തോടെയും സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റിയും (സി.ഐ.സി) ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപതാമത് ഏഷ്യൻ മെഡിക്കൽ ക്യാമ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സി.ഐ.സി പ്രസിഡന്റ് ആർ. എസ്. അബ്ദുൽ ജലീൽ രജിസ്ട്രേഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.ഐ.സി ജനറൽ സെക്രട്ടറി അർഷാദ് ഇ, മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനർ നൗഫൽ പാലേരി, അസിസ്റ്റന്റ് ജനറൽ കൺവീനർ മുഷ്താഖ് കെ. എച്ച്, മെഡിക്കൽ വിഭാഗം കൺവീനർ ഡോ. നസീം, വിവിധ വകുപ്പ് കൺവീനർമാരായ കെ. വി. നൂറുദ്ധീൻ, സുഹൈൽ അബ്ദുല്ലാഹ്, അബ്ദുൽ ജലീൽ എം. എം, സൽമാൻ, എൻ. പി. അഷ്റഫ്, അബ്ദുൽ ജബ്ബാർ, മുനീഷ് എ. സി, സിദ്ധീഖ് വേങ്ങര എന്നിവർ സംബന്ധിച്ചു. ഒക്ടോബർ 30ന് വെള്ളിയാഴ്ച…
ദോഹ മദ്റസ ഉന്നത വിജയികളെ ആദരിച്ചു
ദോഹ: കേരള മദ്റസ എജുക്കേഷന്‍ ബോര്‍ഡ് മജ്ലിസ് ഈ വർഷം നടത്തിയ ഏഴാം ക്ലാസ് പൊതു പരീക്ഷയില്‍ ദോഹ അൽ മദ്റസ അല്‍ ഇസ്ലാമിയയില്‍ നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. ടോപ്പേഴ്സ് ലിസ്റ്റില്‍ ഇടം നേടിയ ഹയാല്‍ ഹാറൂൻ, ആഇശ അല്‍ ഹസനി, അയന്ന ലക്കല്‍, മർയം റയ്യാന്‍, മുഹമ്മദ് റമദാന് എന്നിവർക്ക് മെമന്റോ, സര്‍ട്ടിഫിക്കേറ്റ്, ക്യാഷ് അവാര്‍ഡ് എന്നിവ വിതരണം ചെയ്തു. ഡോ. മുഹമ്മദ് സബാഹ് അധ്യക്ഷത വഹിച്ചു. മദ്റസ പ്രിന്‍സിപ്പൽ, വൈസ് പ്രിന്‍സിപ്പൽ അസ്ലം ഈരാറ്റുപേട്ട, സെക്കണ്ടറി വിഭാഗം തലവന്‍ മുഹമ്മദലി ശാന്തപുരം, മദ്റസ സീനിയര്‍ അധ്യാപകരായ ഇബ്റാഹീം കുന്നുമ്മല്‍, മുന മുഹമ്മദ് സലീം എന്നിവര്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മദ്റസ അധ്യാപകരും അധ്യാപകേതര ജീവനക്കാരും പരിപാടിക്ക് നേതൃത്വം നല്കി. ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍…
