സ്കൂൾ കവാടങ്ങളിൽ തീയിട്ട് പ്രതിഷേധം; പോലീസുമായി ഏറ്റുമുട്ടൽ, 2,000 പേർ കസ്റ്റഡിയിൽ

ഫ്രാൻസിൽ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പ്രതിഷേധം രാജ്യവ്യാപകമായി; അറസ്റ്റിലായവരിൽ 90 ശതമാനവും പ്രായപൂർത്തിയാകാത്തവർ പാരീസ്: സ്കൂൾ സമയക്രമം, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, അധ്യാപകരുടെയും ജീവനക്കാരുടെയും കുറവ് തുടങ്ങിയ വിഷയങ്ങൾ ഉയർത്തി ഫ്രാൻസിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾ ആരംഭിച്ച പ്രതിഷേധം രൂക്ഷമായി. ഒരാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തിനിടെ സ്കൂൾ കവാടങ്ങൾ ഉപരോധിക്കുകയും ചിലയിടങ്ങളിൽ തീയിടുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തതോടെ ഏകദേശം 2,000 പേരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ 90 ശതമാനവും പ്രായപൂർത്തിയാകാത്തവരാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ച തലസ്ഥാനമായ പാരീസിൽ ആരംഭിച്ച പ്രതിഷേധം വളരെ വേഗത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചത്. അവസാന വർഷ ഹൈസ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ സ്കൂൾ കവാടങ്ങൾ ഉപരോധിക്കുകയും ക്ലാസുകൾ തടസ്സപ്പെടുത്തുകയും ചെയ്തു. ചില സ്ഥലങ്ങളിൽ സ്കൂളുകൾ അടച്ചിടാൻ സമ്മർദം ചെലുത്തുന്നതിനായി കവാടങ്ങൾക്ക് സമീപം തീയിട്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഏകദേശം 3,700 ഹൈസ്കൂളുകളിൽ 400…

തലവടി തെക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷം നടത്തി

എടത്വ : തലവടി തെക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധിജയന്തി ദിനാഘോഷം ഡിസിസി അംഗം വർഗ്ഗീസ്‌ വർഗ്ഗീസ് നാല്പത്തഞ്ചിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി വർഗ്ഗീസ് ചക്കന്നാട് അദ്ധക്ഷത വഹിച്ചു. തലവടി ഗ്രാമ പഞ്ചായത്ത് അംഗം റീത്താമ്മ തോമസ് മുഖ്യ സന്ദേശം നല്‍കി. ബൂത്ത് പ്രസിഡന്റ് പി.വി തോമസ്കുട്ടി, പി.സി.ചന്ദ്രമോഹനന്‍,ജോണി ഉമ്മൻ കുന്നേൽ, സണ്ണി എക്കപ്പുറം, വി.സി വർഗ്ഗീസ്, ജിജി ജോൺസൺ വാലയിൽ, തങ്കച്ചൻ അട്ടിപ്പറമ്പിൽ, മാത്യു വി. ജോൺ, സണ്ണി പാലത്തിങ്കൽ, തോമസ് പോൾ, ജോണപ്പൻ ചെറുവേലി, മാത്യു മത്തായി എന്നിവർ പ്രസംഗിച്ചു.

കോൺഗ്രസ് ആസ്ഥാനത്തെ അടൂർ പ്രകാശിന്റെ വാർത്താസമ്മേളനം എഐസിസിയെ അമ്പരപ്പിച്ചു; പരാതികൾ പരിശോധിക്കാൻ ദീപ ദാസ് മുൻഷി

മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനശൈലിയെച്ചൊല്ലി അതൃപ്തി; പാർട്ടി–സർക്കാർ ഏകോപനക്കുറവും ഹൈക്കമാൻഡിന്റെ പരിശോധനയിൽ, യുഡിഎഫിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെയും യുഡിഎഫ് നേതൃത്വത്തിന്റെയും പ്രവർത്തനശൈലിയെ പരസ്യമായി വിമർശിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തെത്തിയതോടെ കോൺഗ്രസിനുള്ളിലെ അഭിപ്രായഭിന്നത ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിലേക്ക്. കെപിസിസി ആസ്ഥാനത്ത് തന്നെ വാർത്താസമ്മേളനം വിളിച്ച് മുന്നണി നേതൃത്വത്തിനെതിരെ അതൃപ്തി തുറന്നുപറഞ്ഞ നടപടി എഐസിസി നേതൃത്വത്തെ അമ്പരപ്പിച്ചതായാണ് റിപ്പോർട്ട്. അടൂർ പ്രകാശ് ഉന്നയിച്ച വിഷയങ്ങളും നേരത്തെ ലഭിച്ച പരാതികളും പരിശോധിക്കാനാണ് എഐസിസിയുടെ തീരുമാനം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിക്കാണ് പരാതികൾ പരിശോധിക്കാനുള്ള ചുമതല. വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച ശേഷം അവർ ദേശീയ നേതൃത്വത്തെ സ്ഥിതിഗതികൾ അറിയിക്കുമെന്നാണ് വിവരം. പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനത്തിൽ പ്രശ്നങ്ങളുണ്ടെന്ന കാര്യം നേരത്തെ തന്നെ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുണ്ട്. സർക്കാരിന്റെയും യുഡിഎഫിന്റെയും…

ഇന്നത്തെ രാശിഫലം (02-10-2026 വെള്ളി)

ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾക്ക് മറ്റ് ദിവസം പോലെയായിരിക്കില്ല. ധനവും ഭാഗ്യവും ഇന്ന് ഒരുമിച്ച് വന്നുചേരും. പണവും ശക്തിയും രണ്ടും ഒഴിവാക്കാനാവത്തവയാണ്. ഇഷ്‌ടപ്പെട്ട ആളിനുവേണ്ടി, ആഭരണങ്ങൾ വാങ്ങുന്നതിന് ധാരാളം പണം ചെലവഴിക്കാൻ ഇന്ന് നിങ്ങൾ ആഗ്രഹിക്കും, അതേസമയം, നിങ്ങളുടെ പണം എവിടേക്കാണ് പോകുന്നത് എന്ന് ശ്രദ്ധിക്കണം. നിങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്. കന്നി: ഇന്നത്തെ നിങ്ങളുടെ സന്തോഷം നിർണ്ണയിക്കുന്നത് നിങ്ങളുടെ കുടുംബമാണ്. അതിനാൽ, നിങ്ങൾ ഇന്ന് അവർക്കൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കും. അവരെ വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കും. ദിവസത്തിൻ്റെ അവസാനത്തോടെ, നിങ്ങൾ പ്രണയാതുരനായി ആർക്കൊപ്പമിരിക്കാൻ ആഗ്രഹിക്കുന്നോ, അയാളെ നിങ്ങൾ കണ്ടുമുട്ടും! തുലാം: ഇന്ന് നിങ്ങൾ അനുഭവിക്കുന്ന നിയമപരമായ ചില പ്രശ്‌നങ്ങൾ കോടതിക്ക് പുറത്ത് വെച്ച് തീർപ്പുകൽ‌പ്പിക്കാനുള്ള സാധ്യത കാണുന്നു. മധ്യാഹ്നത്തിൽ, നിങ്ങൾ ആരുമായും യോജിക്കില്ല. വ്യക്തിബന്ധങ്ങളുടെ കാര്യത്തിൽ, വളരെ ഉറച്ച കാൽ വെയ്പ്പുകൾ…

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവും ബില്ലിംഗിലെ സുതാര്യതക്കുറവും നിയന്ത്രിക്കാൻ നാലംഗ ഉന്നതതല സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

മരുന്നുവില മുതൽ പരിശോധനാ നിരക്കും മുറിവാടകയും വരെ പരിശോധിക്കും; ബില്ലിന്റെ കരട് തയ്യാറാക്കാൻ നാലംഗ ഉന്നതതല സമിതി തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവും ബില്ലിംഗിലെ സുതാര്യതക്കുറവും നിയന്ത്രിക്കാൻ നിയമനിർമാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. മരുന്നുവില, പരിശോധനാ നിരക്കുകൾ, മുറിവാടക, വിവിധ ചികിത്സാ നടപടികളുടെ ചെലവ് എന്നിവ പരിശോധിച്ച് നിയന്ത്രണ സംവിധാനം രൂപപ്പെടുത്തുന്നതിനായി നാലംഗ ഉന്നതതല സമിതി രൂപീകരിക്കും. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ ആരോഗ്യവകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) മാനേജിങ് ഡയറക്ടർ എന്നിവർ അംഗങ്ങളായിരിക്കും. നിയമസഭയിൽ അവതരിപ്പിക്കാനുദ്ദേശിക്കുന്ന ബില്ലിന്റെ കരട് തയ്യാറാക്കുന്നതിന് മുന്നോടിയായി സ്വകാര്യ ആശുപത്രി മേഖലയുമായും മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങളുമായും സമിതി ചർച്ച നടത്തും. സാധാരണക്കാർക്ക് സ്വകാര്യ ആശുപത്രികളിലെ ചികിത്സ താങ്ങാനാവുന്ന നിരക്കിൽ ലഭ്യമാക്കുന്നതിനൊപ്പം ചികിത്സാച്ചെലവിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. രോഗിക്ക് ചികിത്സ…

ഗാന്ധി ജയന്തിയിൽ സിജെപിയുടെ ‘ജയിൽ ഭരോ’; എസ്‌ഐആർ മുതൽ സിഇസി നിയമനം വരെ പ്രധാന ആവശ്യങ്ങൾ

ഗ്യാനേഷ് കുമാറിന്റെ രാജിയും അന്വേഷണവും ആവശ്യപ്പെട്ട് പ്രതിഷേധം; 2025ലെ വോട്ടർപട്ടിക മരവിപ്പിക്കണമെന്നും സിജെപി മുംബൈ: ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) മുംബൈയിൽ പ്രതിഷേധവുമായി രംഗത്ത്. ശിവാജി പാർക്കിൽ പ്രതിഷേധത്തിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെ ‘ജയിൽ ഭരോ ആന്ദോളൻ’ നടത്തുമെന്നാണ് സംഘടന പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം, വോട്ടർപട്ടിക പരിഷ്കരണം, സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) എന്നിവയെ ചൊല്ലിയുള്ള ആരോപണങ്ങളാണ് സിജെപിയുടെ പ്രക്ഷോഭത്തിന്റെ കേന്ദ്രവിഷയം. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിൽ മുംബൈയിൽ ആരംഭിക്കുന്ന പ്രക്ഷോഭം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും അദ്ദേഹത്തിനെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്നും സിജെപി ആവശ്യപ്പെടുന്നു. കൂടാതെ 2025ലെ വോട്ടർപട്ടിക നിലവിലുള്ള…

പ്രതിഷേധം ശക്തമാകുന്നു; ഡൽഹി മെട്രോയിലെ 11 സ്റ്റേഷനുകൾ അടച്ചു, യാത്രക്കാർക്ക് ദുരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ച്; ജന്തർ മന്തർ കനത്ത സുരക്ഷാ വലയത്തിൽ ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടിയും ഇടതുപക്ഷ വിദ്യാർത്ഥി-യുവജന സംഘടനകളും പ്രഖ്യാപിച്ച പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. മുൻകരുതൽ നടപടികളുടെ ഭാഗമായി ഡൽഹി മെട്രോയിലെ 11 പ്രധാന സ്റ്റേഷനുകളുടെ പ്രവേശന-പുറത്തിറങ്ങൽ കവാടങ്ങൾ അടച്ചതോടെ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ക്രമസമാധാനവും സുരക്ഷയും മുൻനിർത്തിയാണ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) സ്റ്റേഷനുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ജൻപഥ്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, രാജീവ് ചൗക്ക്, സേവാ തീർത്ഥ, മണ്ഡി ഹൗസ്, ലോക് കല്യാൺ മാർഗ്, ഐഎൻഎ, ചൗരി ബസാർ, ന്യൂഡൽഹി, രാമകൃഷ്ണ ആശ്രമം മാർഗ് എന്നീ 11 സ്റ്റേഷനുകളുടെ പ്രവേശന-പുറത്തിറങ്ങൽ കവാടങ്ങളാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുന്നത്. അതേസമയം, യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത്…

വാഹനപ്രേമികൾക്കായി ഷാർജയിൽ ‘ദ മോട്ടോർ ഷോ‘; ആദ്യ പതിപ്പ് ശനിയാഴ്ച അൽ ഖസ്ബയിൽ

UAE കാർസ് ക്ലബ്ബുമായി സഹകരിച്ചാണ് മോട്ടോർ ഷോ സംഘടിപ്പിക്കുന്നത്. പെർഫോമൻസ്, മസിൽ, ക്ലാസിക് കാറുകൾക്കൊപ്പം തത്സമയ സംഗീതവും കുട്ടികൾക്കുള്ള വിനോദപരിപാടികളും ആദ്യ പ്രദർശനം ഒക്ടോബർ 3-ന് അൽ ഖസ്ബയിൽ; നൂറിലേറെ വാഹനങ്ങൾ അണിനിരക്കും പ്രവേശനം സൗജന്യം ഷാർജ: നൂറിലേറെ വാഹനങ്ങൾ അണിനിരക്കുന്ന വാഹന പ്രദർശന പരമ്പരയ്ക്ക് ഷാർജയിൽ ഒക്ടോബർ മൂന്നിന് തുടക്കമാകും. ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഷുറൂഖ്), യു.എ.ഇ. കാർസ് ക്ലബ്ബുമായി സഹകരിച്ചാണ് നാല് വേദികളിലായി ‘മോട്ടോർ ഷോ-ഷാർജ’ സംഘടിപ്പിക്കുന്നത്. പരമ്പരയിലെ ആദ്യപ്രദർശനം ഒക്ടോബർ 3 ശനിയാഴ്ച അൽ ഖസ്ബയിൽ നടക്കും. വൈകീട്ട് നാലുമുതൽ രാത്രി ഒൻപതുവരെ നടക്കുന്ന പ്രദർശനത്തിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. ജി.സി.സി. രാജ്യങ്ങളിൽനിന്നുള്ളവ ഉൾപ്പെടെ നൂറിലേറെ വാഹനങ്ങളാണ് അൽ ഖസ്ബയിൽ അണിനിരക്കുക. പെർഫോമൻസ് കാറുകൾ, മോഡിഫൈഡ്-ട്യൂൺഡ് കാറുകൾ, മസിൽ കാറുകൾ, ജാപ്പനീസ് സ്പോർട്സ്-ട്യൂണർ കാറുകൾ, ക്ലാസിക് കാറുകൾ, ഫോർ വീൽ ഡ്രൈവ്-ഓഫ്…

വിശപ്പകറ്റാൻ കരുതലിന്റെ കൈത്താങ്ങ്; ഗാന്ധിജയന്തിയിൽ ബി എം എ സംഘടിപ്പിച്ച ഫുഡ്‌ ഡൊണേഷൻ ക്യാമ്പയിൻ ശ്രദ്ധേയമായി

ബോൾട്ടൻ: മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഗാന്ധിജയന്തിയിൽ സേവനത്തിന്റെയും സഹജീവികളോടുള്ള കരുതലിന്റെയും സന്ദേശമുയർത്തി ബോൾട്ടൻ മലയാളി അസോസിയേഷൻ (ബി എം എ) സംഘടിപ്പിച്ച മൂന്നാഴ്ച നീണ്ട ഭക്ഷണശേഖരണ ക്യാമ്പയിന് സമാപനം. ക്യാമ്പയിനിലൂടെ സമാഹരിച്ച ഏകദേശം £500 മൂല്യമുള്ള ഭക്ഷണപ്പാക്കറ്റുകൾ ബോൾട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോംലസ് എയ്ഡ് യു കെയുടെ ഫുഡ് ബാങ്കിന് കൈമാറി. ബോൾട്ടൻ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് ഫുഡ് ഡൊണേഷൻ ക്യാമ്പയിൻ കോർഡിനേറ്റർമാരായ ഫിലിപ്പ് കൊച്ചിട്ടി, റോമി കുര്യാക്കോസ്, ബി എം എ പ്രസിഡന്റ് അനിയൻകുഞ്ഞ് സഖറിയ, കമ്മിറ്റി അംഗം ജയ്സൺ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് സ്ഥാപനത്തിലെത്തി ഭക്ഷണപ്പാക്കറ്റുകൾ കൈമാറിയത്. ഹോംലസ് എയ്ഡ് യു കെയുടെ കോ-ഫൗണ്ടർ ബില്ല അഹമ്മദിന്റെയും മറ്റ് വോളന്റിയർമാരുടെയും സാന്നിധ്യത്തിലായിരുന്നു കൈമാറ്റച്ചടങ്ങ്. ഭക്ഷണപ്പാക്കറ്റുകൾ ഏറ്റുവാങ്ങിയ ചടങ്ങിൽ അദ്ദേഹം ബി എം എ അംഗങ്ങൾക്കും കുടുംബങ്ങൾക്കും നന്ദി അറിയിച്ചു. യു കെയിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന…

അമേരിക്കൻ കുടിയേറ്റം: ചരിത്രവും നിയമവഴികളും (സണ്ണി മാളിയേക്കല്‍)

കേരളത്തിന്റെ മണ്ണിൽ നിന്ന് ആയിരക്കണക്കിന് മൈലുകൾ അകലെ, അവസരങ്ങളുടെ മഹാഭൂമികയായ അമേരിക്കയിലേക്ക് മലയാളികൾ ചേക്കേറിയ ചരിത്രത്തിന് അര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ലോകത്തിന്റെ വിവിധ കോണുകളിലേക്ക് ജോലിക്കും ജീവനോപാധിക്കും വേണ്ടി കാൽനടയായി നടന്നും, പായ കപ്പലിൽ കയറിയും പോയ പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി, തികച്ചും നിയമപരമായ കുടിയേറ്റ നിയമങ്ങളുടെയും തൊഴിൽപരമായ ആവശ്യകതകളുടെയും പശ്ചാത്തലത്തിലാണ് അമേരിക്കയിലേക്കുള്ള മലയാളി കുടിയേറ്റം വേരുറപ്പിച്ചത്. അമേരിക്കൻ സംസ്കാരം ഓരോ വ്യക്തിയുടെയും വ്യക്തിപരമായ സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും വലിയ പ്രാധാന്യം നൽകുന്നു. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാത്ത ഒരു സാമൂഹിക വ്യവസ്ഥ ഇവിടെയുണ്ട്. ഒരാൾക്ക് തനിക്കിഷ്ടമുള്ള രീതിയിൽ ജീവിക്കാനും, അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുമുള്ള പൂർണ്ണ സ്വാതന്ത്ര്യം ഇത് ഉറപ്പുനൽകുന്നു. രാജ്യത്ത് ശക്തമായ നിയമവാഴ്ച നിലനിൽക്കുന്നുണ്ട്. സാധാരണക്കാരന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിലും, നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന ബോധത്തിലും ജനങ്ങൾക്ക് വലിയ വിശ്വാസമുണ്ട്. കുറ്റകൃത്യങ്ങൾ തടയുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും…