ചിങ്ങം: ജോലിത്തിരക്ക് നിങ്ങളിൽ സമ്മർദം ഉണ്ടാക്കിയേക്കും. മാനസികമായും ശാരീരികമായും ശക്തി കൈവരിക്കണം. സുപ്രധാനമായ ചില മീറ്റിംഗുകൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ കഴിയുമെങ്കിലും ഈ ദിവസത്തിൻറെ അവസാനമാകുമ്പോഴേക്ക് ജോലി ഭാരം കാരണം നിങ്ങൾ തളർന്നുപോകും. ഇതിൽ നിന്ന് രക്ഷപ്പെടാനായി ഏതെങ്കിലും വിധത്തിൽ സന്തോഷം കണ്ടെത്താനും വിശ്രമിക്കാനും ശ്രമിക്കുക. കന്നി: ഇന്ന് അത്ര തൃപ്‌തികരമല്ലാത്ത ഒരു ദിവസമാണ്. ‘ഈ സമയവും കടന്ന് പോകും’ എന്ന് ആശ്വസിക്കുക. നിങ്ങളുടെ കുട്ടികളെ പറ്റിയും പ്രിയപ്പെട്ടവരെ കുറിച്ചും ഉള്ള വേവലാതികൾ മനസിനെ അസ്വസ്ഥമാക്കും. ഉദര സംബന്ധമായ നിങ്ങളുടെ ആരോഗ്യ പ്രശ്‌നം ആശങ്ക ഉണ്ടാക്കും. വർധിച്ചുവരുന്ന ചെലവും ജോലിഭാരവും വ്യായാമത്തിൽ നിന്നും നിങ്ങളെ പിന്തിരിപ്പിക്കുന്നു. അടുത്ത സുഹൃത്തിനോടോ ഏറ്റവും പ്രിയപ്പെട്ട ഒരു വ്യക്തിയോടോ മനസ് തുറന്ന് സംസാരിക്കുന്നത് മാനസിക സംഘർഷം ലഘൂകരിക്കാൻ സഹായിക്കും. തുലാം: സർക്കാർ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ഇത് ഒരു മനോഹരമായ ദിവസമായിരിക്കും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. കഴിവുകൾ നിങ്ങൾ അംഗീകരിക്കുകയും സ്തുത്യർഹമായ സേവനങ്ങൾക്ക് പ്രതിഫലം ലഭിക്കുകയും ചെയ്യും. ഇന്ന് കൂടുതൽ ശ്രദ്ധ…
Author: .
ഫോമാ ചാരിറ്റീസ് & സോഷ്യൽ സർവീസ് നാഷണൽ സബ് കമ്മിറ്റി രൂപീകൃതമായി, ചെയർമാൻ പീറ്റർ കുളങ്ങര
ന്യൂയോർക്ക് : ഫോമയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ പുതിയ കമ്മറ്റി നിലവിൽ വന്നു, ചെയർമാൻ പീറ്റർ കുളങ്ങര. അനേകം വർഷങ്ങളായി ഫോമാ നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചുവടു പിടിച്ചു പുതിയ പദ്ധതികൾ നടപ്പിലാക്കുവാനും അതിനു വേണ്ടി ഫണ്ട് കണ്ടെത്തുക എന്നതുമാണ് തങ്ങളുടെ മുന്നിലുള്ള ചലഞ്ച് എന്നും ഫോമാ ഏല്പിക്കുന്ന ഈ നിയോഗം വളരെ ഭംഗിയായി നിർവഹിക്കുമെന്നും നിയുക്ത ചെയർമാൻ പീറ്റർ കുളങ്ങര അഭിപ്രായപ്പെട്ടു, ഫോമയുടെ തുടക്കം മുതലുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനായിട്ടുള്ള പീറ്റർ കുളങ്ങര മിഡ്‌വെസ്റ് മലയാളി അസോസിയേഷന്റെ ആദ്യകാല ചെയർമാനായിരുന്നു, പിന്നെ പ്രസിഡന്റ്, ഫോമാ അഡ്വൈസറി ബോർഡ് ചെയർമാൻ, ഫോമാ ഹൗസിങ് പ്രൊജക്റ്റ് മെമ്പർ കൂടാതെ ഫോമാ ആർ വി പി , നാഷണൽ കൗൺസിൽ മെമ്പർ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. മറ്റ് കമ്മറ്റി അംഗങ്ങൾ, സെക്രട്ടറി: ഗിരീഷ് പോറ്റി, നാഷണൽ കമ്മറ്റി കോർഡിനേറ്റർ :…
ഫോർട്ട് ഹൂഡിലെ യുഎസ് ആർമി വനിതാ അംഗം മരിച്ച നിലയിൽ
ഫോർട്ട് ഹൂഡു (ടെക്സാസ് ):ഫോർട്ട് ഹൂഡിലെ 20 വയസ്സുള്ള യുഎസ് ആർമി അംഗത്തെ ഈ ആഴ്ച മരിച്ച നിലയിൽ കണ്ടെത്തി. മരിക്കുന്നതിന് മുൻപ് താൻ ലൈംഗികമായി പീഡിപ്പിക്ക പ്പെടുന്നുവെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. കാലിഫോർണിയയിലെ ലോംഗ് ബീച്ചിൽ നിന്നുള്ള അന ബസൽദുവ റൂയിസ് 2021-ൽ ആർമിയിൽ ചേർന്ന ശേഷം 1st കാവൽറി ഡിവിഷനിൽ ഒരു കോംബാറ്റ് എഞ്ചിനീയറായി കഴിഞ്ഞ 15 മാസമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു . മാർച്ച് 13-ന് ബസൽദുവ മരിച്ചുവെന്ന് ഫോർട്ട് ഹുഡ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു . മരണകാരണത്തെക്കുറിച്ചോ മരിച്ചത് എങ്ങനെയെന്നതിനെക്കുറിച്ചോ ഒരു വിവരവും ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. മരണത്തെകുറിച്ചു സംശയിക്കാൻ കാരണമൊന്നും കാണുന്നില്ലെന്ന് ആർമി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ ഡിപ്പാർട്ട്‌മെന്റ് വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു. “ആർമി സി.ഐ.ഡി. സമഗ്രമായ അന്വേഷണം തുടരുമെന്നും എല്ലാ തെളിവുകളും വസ്തുതകളും ശേഖരിക്കുകയും എന്താണ് സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്തുമെന്ന് ഉറപ്പാക്കുകയും ചെയ്യും,” പ്രസ്താവനയിൽ തുടർന്നു…
ഡാളസ് സെന്റ്പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവകയ്ക്ക് പുതിയ ദേവാലയം
ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഡാളസ് സെന്റ്.പോൾസ് ഓർത്തഡോക്സ് ഇടവക പുതിയ ദേവാലയത്തിൽ പ്രവർത്തനം ആരംഭിക്കുന്നു. ഡാളസിനു സമീപം പ്ലാനോയിൽ നടന്നുവന്ന ഈ ദേവാലയം ഈ മാസം ഇരുപത്തിയഞ്ചാം തീയതി മുതൽ മക് ക്കിനി സിറ്റിയിൽ ബസ്റ്റർ വെൽ റോഡിൽ (5088 Baxter Well Road Mckinney TX 75071 ) പുതിയതായി വാങ്ങിയ ദേവാലയത്തിൽ പരിശുദ്ധ ദൈവ മാതാവിനോടൂള്ള വചനിപ്പ് പെരുന്നാൾ ദിവസം വിശുദ്ധ കുർബാനയോടു കൂടി പ്രവർത്തനം ആരംഭിക്കും. ശുശ്രുഷകൾക്ക് സഭയുടെ തിരുവന്തപുരം ഭദ്രാസന അധിപൻ അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലിത്ത മുഖ്യ കാർമികത്വം വഹിക്കും. അമേരിക്കയിൽ അതിവേഗം വളരുന്നതും ഉന്നത ജീവിത നിലവാരം പുലർത്തുന്നതുമായ ഒരു സിറ്റിയാണ് മക് ക്കിനി. സഭയുടെ പേരിൽ ആറിൽ അaധികം ഏക്കർ സ്‌ഥലവും ദേവാലയവും ഒരു വീടും കൂടാതെ…
1.5 ദശലക്ഷത്തിലധികം ഫോർഡ് വാഹനങ്ങൾ തിരിച്ചുവിളിച്ചു
ഡെട്രോയിറ്റ്: ബ്രേക്കുകളുടെയും വിൻഡ്‌ഷീൽഡ് വൈപ്പറുകളുടെയും പ്രശ്‌നങ്ങളെ തുടർന്ന് 1.5 ദശലക്ഷത്തിലധികം വാഹനങ്ങൾ ഫോർഡ് തിരിച്ചു വിളിച്ചു.ചോർന്നൊലിക്കുന്ന ബ്രേക്ക് ഹോസുകളും പെട്ടെന്ന് പൊട്ടിപോകുന്ന വിൻഡ്‌ഷീൽഡ് വൈപ്പറൂമാണ് യുഎസിൽ 1.5 ദശലക്ഷത്തിലധികം വാഹനങ്ങൾ ഫോർഡ് തിരിച്ചുവിളിക്കുന്നതിനുള്ള കാരണമായി ചൂണ്ടുകാണിക്കപ്പെടുന്നത് .ഫ്രണ്ട് ബ്രേക്ക് ഹോസുകൾ പൊട്ടി ബ്രേക്ക് ഫ്ലൂയിഡ് ചോരാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ റെഗുലേറ്റർമാർ വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത രേഖകളിൽ കമ്പനി പറയുന്നു 2013 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ ഫോർഡ് ഫ്യൂഷൻ, ലിങ്കൺ എംകെഎക്സ് മിഡ്സൈസ് കാറുകൾ എന്നിവ ഉൾപ്പെടുന്ന 1.3 ദശലക്ഷം വാഹനങ്ങളാണ് തിരിച്ചുവിളിച്ചിരുന്നത് .തിരിച്ചുവിളിച്ചതിൽ 2021 മുതൽ 222,000 F-150 പിക്കപ്പുകളും ഉൾപ്പെടുന്നു ഡീലർമാർ ഹോസുകൾ മാറ്റിസ്ഥാപിക്കും. ഏപ്രിൽ 17 മുതൽ ഫോർഡ് ഉടമയുടെ അറിയിപ്പ് കത്തുകൾ മെയിൽ ചെയ്യും. മാറ്റിവെക്കേണ്ട ഭാഗങ്ങൾ ലഭ്യമാകുമ്പോൾ രണ്ടാമത്തെ അറിയിപ്പ് ലഭിക്കും. പ്രശ്‌നങ്ങൾ നേരിടുന്ന വാഹന ഉടമകൾ അവരുടെ ഡീലറെ…
പാം ഇന്റർനാഷണലിന് നവനേതൃത്വം
കാൽഗറി : പാം ഇന്റർനാഷണൽ പന്തളം NSS പോളിടെക്‌നിക് കോളേജിൽ നിന്നും പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മ. 2007 ൽ UAE യിൽ രൂപം കൊണ്ട ഒരു ചെറിയ ആശയം കൂട്ടായ്മയുടെ കരുത്ത്, സൗഹൃദത്തിന്റെ ഊഷ്മളത, കാരുണ്യത്തിന്റെ സഹനത,സ്നേഹത്തിന്റെ ആർദ്രത ഇതെല്ലാം അനുഭവിച്ചറിഞ്ഞ ഇക്കണ്ട ഒന്നര ദശാബ്ദകാലം! പാം ഇന്റർനാഷണലിന്റെ വളർച്ചയുടെ പടവുകൾ…… കർമ്മ നിരതരായ നേതൃത്വത്തിന്റെ കൂടെ മനസ്സറിഞ്ഞ പ്രവർത്തകരുടെ നിസ്വാർത്ഥ സേവനത്തിന്റെ മുഖമുദ്രയാണ് പാം ഇന്റർനാഷണൽ. 2007 ൽ സുഹൃത്ത് ബന്ധങ്ങളിൽ തുടങ്ങി, ആ ബന്ധങ്ങളുടെ വ്യാപ്തി മനസ്സിലാക്കിക്കൊണ്ട് പാം കർമ്മ പാലിയേറ്റീവ് കെയർ യൂണിറ്റ്, കർമ്മ ജീവൻ ഡയാലിസിസ് യൂണിറ്റ് എന്നിവ നല്ലരീതിയിൽ കൈകാര്യം ചെയ്തു വരുന്ന പാം ഇന്റർനാഷണലിന്റെ 2023 പ്രവർത്തന ഭാരവാഹികൾക്ക് രൂപം കൊടുത്തുകൊണ്ട്, കഴിഞ്ഞ ഭരണ സമിതിയിലെ PST ഉണ്ണികൃഷ്ണ പിള്ള, ജിഷ്ണു ഗോപാൽ, വേണുഗോപാൽ കൊഴഞ്ചേരി എന്നിവർ നിർദ്ദേശിച്ച ശ്രീ.…
പുട്ടിനു അറസ്റ്റ് വാറണ്ട്; ലോക നേതാവിനെതിരെ അന്താരാഷ്ട്ര കോടതിയുടെ വാറണ്ട് ചരിത്രത്തിലാദ്യം
വാഷിംഗ്‌ടൺ: നിയമവിരുദ്ധമായി കുട്ടികളെ നാടുകടത്തുന്നതിനും , ഉക്രെയ്നിലെ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് റഷ്യൻ ഫെഡറേഷനിലേക്ക് കുട്ടികളെ നിയമവിരുദ്ധമായി കൈമാറുന്നതിനുമുള്ള യുദ്ധക്കുറ്റത്തിന് പുടിൻ ഉത്തരവാദിയാണെന്ന് കോടതി. തുടർന്ന് യുദ്ധ കുറ്റ കൃത്യങ്ങളുടെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും റഷ്യയിലെ ബാലാവകാശ കമ്മീഷണര്‍ മരിയ അലെക്‌സയേവ്‌ന ബെലോവക്കും എതിരെ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട്പുറപ്പെടുവിപ്പിച്ചു. ലോക നേതാക്കളെ കോടതി മുമ്പ് കുറ്റപ്പെടുത്തിയിട്ടുണ്ടെങ്കിലും, യു.എൻ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളിൽ ഒരാൾക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് ഇതാദ്യമാണ്. നിയമവിരുദ്ധമായി കുട്ടികളെ നാടു കടത്തുന്നതിനും ഉക്രെയ്നിലെ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് റഷ്യൻ ഫെഡറേഷനിലേക്ക് കുട്ടികളെ നിയമവിരുദ്ധമായി കൈമാറുന്നതിനുമുള്ള യുദ്ധക്കുറ്റത്തിന് പുടിൻ ഉത്തരവാദിയാണെന്ന് കോടതി പ്രസ്താവനയിൽ പറഞ്ഞു. ഉക്രെയ്‌ൻ അധിനിവേശത്തിനിടയിൽ അവിടെ നിന്ന് കുട്ടികളെ നിയമവിരുദ്ധമായി റഷ്യയിലേക്ക് കടത്തിയതിനാണ് നടപടി. രഹസ്യമായി വാറണ്ട് പുറപ്പെടുവിക്കാനായിരുന്നു കോടതി ആദ്യം ആലോചിച്ചിരുന്നത്.…
സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു
മലപ്പുറം : പട്ടർ കടവ് വിദ്യാനഗർ പബ്ലിക് സ്കൂളിൻറെ ഇരുപതാമത് വാർഷികാഘോഷം വർണ്ണാഭമായ പരിപാടികളോട് കൂടി നടന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫൈസൽ വി പി സ്വാഗതം പറയുകയും MECTചെയർമാൻ ശൈക്ക് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിക്കുകയും ചെയ്തു. മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി, പ്രശസ്ത ഗായകൻ ബാസിൽ ബഷീർ എന്നിവർ മുഖ്യാതിഥികളായി എത്തി. മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക് സമ്മാനദാനവും ഇതോടൊപ്പം യുകെജി കുരുന്നുകളുടെ ഗ്രാജുവേഷൻ സെറിമണിയും നടന്നു. സ്കൂൾ മാനേജർ ഇബ്രാഹിം ഹെഡ്മിസ്ട്രസ് അമീറ പ്രോഗ്രാം കൺവീനർ സുജാത എന്നിവർ ചടങ്ങിൽ സംസാരിക്കുകയും വൈസ് പ്രിൻസിപ്പൽ റഹഷി മോൾ കെപി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ശുദ്ധജല ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നിവേദനം നല്കി.
എടത്വ:ആനപ്രമ്പാൽ ജെ.എം.എം.ജൂബിലി അഗതി മന്ദിരത്തിലെ ശുദ്ധജല ക്ഷാമം ഉൾപ്പെടെ പരിഹരിച്ച് പ്രദേശത്ത് അടിയന്തിര കുടിവെള്ള വിതരണം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള നിവേദനം നല്കി. 38 അന്തേവാസികൾ ഉൾപ്പെടെ കഴിയുന്ന സ്ഥാപനത്തിലെ 2 കിണറുകളും വറ്റി. സമീപത്തെ തോട്ടിലെ നീരൊഴുക്ക് ഇല്ലാതാകുകയും മലിനമാകുകയും ചെയ്തു. മാധ്യമങ്ങളിലെ വാർത്തയെ തുടർന്ന് സൗഹൃദ വേദി എന്ന സന്നദ്ധ സംഘടന ഇതിനോടകം 9000 ലീറ്റർ ശുദ്ധജലമെത്തിച്ചു കഴിഞ്ഞു.ഇത്രയും ശുദ്ധജല ക്ഷാമം നേരിടുന്നുണ്ടെങ്കിലും പ്രദേശത്ത് കുടിവെള്ള വിതരണം ആരംഭിച്ചിട്ടില്ല. തലവടി പഞ്ചായത്ത് വാർഡ് 12-ൽ പൊതു ടാപ്പിലൂടെ ശുദ്ധജല വിതരണം നിലച്ചിട്ട് പതിറ്റാണ്ടുകൾ ആയി.പൊതു ടാപ്പുകൾ ഇല്ലാത്ത ഏക വാർഡാണ് തലവടി പഞ്ചായത്തിലെ 12-ാം വാർഡ്. കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപെട്ട് വർഷങ്ങളായി നിരവധി പ്രതിഷേധ സമരങ്ങളും ധർണ്ണയും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ…
നീതിയിൽ വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളും ഇസ്‌ലാമോഫോബിയക്ക് എതിരെ നിലകൊള്ളുക: എസ്.ഐ.ഒ
കോഴിക്കോട് : മുസ്‌ലിംകൾക്കും മുസ്‌ലിം ചിഹ്നങ്ങൾക്കും മുസ്ലിം കർതൃത്വ രാഷ്ട്രീയത്തിനും എതിരെ നടക്കുന്ന വംശീയമായ പൈശാചിക വൽകരണത്തെ ജനകീയമായി ചെറുത്ത് തോൽപ്പിക്കണമെന്നും നീതിയിൽ വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളും ഇസ്ലാമോഫോബിയക്കെതിരെ അണിനിരക്കണമെന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻ്റ് മുഹമ്മദ് സഈദ് ടി.കെ അഭിപ്രായപെട്ടു. ഐക്യരാഷ്ട്ര സഭ മാർച്ച് 15 ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി പ്രഖ്യാപിച്ചതിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ വ്യത്യസ്ത സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മത നേതൃത്വങ്ങൾക്ക് എസ്.ഐ.ഒ കേരള കമ്മിറ്റി പുറത്തിറക്കിയ ‘എന്താണ് ഇസ്ലാമോഫോബിയ? കൈപുസ്തകം’ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എം.എൽ.എമാരായ ടി. സിദ്ധീഖ്, കെ.പി.എ മജീദ്, മാത്യു കുഴൽനാടൻ, വ്യാജകേസിൽ ജയിലിലടക്കപ്പെട്ട മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ, പ്രമുഖ സാഹിത്യകാരനും സാഹിത്യ അക്കാദമി പ്രസിഡൻ്റുമായ കെ.സച്ചിദാനന്ദൻ, സാഹിത്യകാരൻ കല്പറ്റ നാരായണൻ, മീഡിയാവൺ ഡൽഹി ചീഫ് ധനസമൂദ്, പ്രമുഖ ആക്ടിവിസ്റ്റ് ഗ്രോ വാസു, തുടങ്ങി…
