പത്തനം‌തിട്ടയില്‍ പശുവും കിടാവും ചത്തത് അരളിച്ചെടിയില തിന്നതുകൊണ്ടാണെന്ന് ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍

പത്തനംതിട്ട: പത്തനംതിട്ടയിൽ തെങ്ങമത്ത് മഞ്ജു വീട്ടിൽ പങ്കജവല്ലിയമ്മയുടെ പശുവും കിടാവും ചത്തത് അരളിച്ചെടിയുടെ ഇല തിന്നതുകൊണ്ടാണെന്ന് നിഗമനം. അയല്‍‌വീട്ടുകാര്‍ വെട്ടിക്കളഞ്ഞ അരളിയില അബദ്ധത്തില്‍ കാലിത്തീറ്റയ്ക്കൊപ്പം പശുവിന് നല്‍കിയതാണ് അപകട കാരണമെന്ന് പറയുന്നു. രണ്ട് ദിവസം മുമ്പ് പശുക്കുട്ടിയും പിന്നീട് പശുവും ചത്തു. പശുവിന് ദഹനക്കേടുണ്ടെന്ന് കരുതിയാണ് പങ്കജവല്ലിയമ്മ മൃഗാശുപത്രിയിൽ എത്തിയത്. ചക്ക കഴിച്ച് ദഹനക്കേട് ഉണ്ടായെന്നായിരുന്നു ആദ്യ സംശയം. എന്നാൽ, പങ്കജവല്ലിയമ്മ മരുന്നുമായി വീട്ടിലെത്തിയപ്പോൾ പശുക്കുട്ടിയെ ചത്ത നിലയിൽ കാണുകയായിരുന്നു. അടുത്ത ദിവസം തള്ള പശുവും ചത്തു. പക്ഷേ എന്താണ് കാരണമെന്ന് ആദ്യം മനസ്സിലായില്ല. സാധാരണ ദഹനക്കേട് ഉണ്ടാകുമ്പോൾ മരുന്ന് കൊടുത്ത് ശമിപ്പിക്കാറാണ് പതിവ്. ഇത്തവണ മരുന്ന് കൊടുത്തിട്ടും ഫലമില്ലാതെ വന്നപ്പോള്‍ പശുവിന് കുത്തിവെപ്പ് നൽകി. സബ്‌സെൻ്ററിൽ നിന്ന് കുത്തിവയ്‌പ്പെടുക്കാൻ ഇവരുടെ വീട്ടിലെത്തിയ ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർ വീടിന് സമീപം അരളിച്ചെടി കണ്ടിരുന്നു. ഇതാണ് സംശയത്തിനിടയാക്കിയത്. പശുക്കളുടെ…

പ്രശസ്ത മലയാള സിനിമാ സം‌വിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സുകൃതം ഉൾപ്പെടെ പതിനെട്ട് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. തിരക്കഥാകൃത്ത് എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്. 1981 ല്‍ പുറത്തിറങ്ങിയ ആമ്പല്‍പൂവായിരുന്നു ഹരികുമാറിന്റെ ആദ്യ സിനിമ. സുകുമാരി, ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.1994ല്‍ എം. ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത സുകൃതം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ചിത്രമാണ്. മമ്മൂട്ടി, ഗൗതമി എന്നിവര്‍ പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ച സുകൃതം ഏറ്റവും നല്ല മലയാള സിനിമയ്‌ക്കുള്ള ദേശീയ പൂരസ്‌കാരം നേടുകയും ചെയ്തു. ജാലകം, ഊഴം, അയനം, ഉദ്യാനപാലകന്‍ തുടങ്ങിയവയും ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഒരു സ്വകാര്യം, പുലി വരുന്നേ പുലി, ‌അയനം, ജാലകം, ഊഴം, എഴുന്നള്ളത്ത്, സുകൃതം, ഉദ്യാനപാലകൻ, സ്വയംവര പന്തൽ, പുലർവെട്ടം, പറഞ്ഞു…

റഷ്യൻ സൈബർ ആക്രമണത്തിൽ ജര്‍മ്മനി അംബാസഡറെ തിരിച്ചുവിളിച്ചു

സോഷ്യൽ ഡെമോക്രാറ്റുകളുടെ പാർട്ടിയെയും മറ്റ് സെൻസിറ്റീവ് സർക്കാരിനെയും വ്യാവസായിക സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് റഷ്യൻ സൈബർ ആക്രമണം നടത്തിയെന്ന ആരോപണത്തിന് മറുപടിയായി ജർമ്മനി നിർണായക നടപടി സ്വീകരിച്ചു. സൈബർ ചാരവൃത്തിയെച്ചൊല്ലി വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കും ഉക്രെയ്നിലെ സംഘർഷത്തിനും ഇടയിൽ, കൂടിയാലോചനകൾക്കായി റഷ്യയിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിക്കുന്നതായി ജർമ്മനി പ്രഖ്യാപിച്ചു. ഈ നീക്കം സാഹചര്യത്തിൻ്റെ ഗൗരവവും ലിബറൽ ജനാധിപത്യവും അതിൻ്റെ സ്ഥാപനങ്ങളും സംരക്ഷിക്കുന്നതിനുള്ള ജർമ്മൻ സർക്കാരിൻ്റെ പ്രതിബദ്ധതയെ അടിവരയിടുന്നു. അംബാസഡർ അലക്‌സാണ്ടർ ലാംസ്‌ഡോർഫിനെ ഒരാഴ്ചത്തെ കൂടിയാലോചനകൾക്കായി തിരിച്ചുവിളിക്കാൻ തീരുമാനിച്ചത് സൈബർ ആക്രമണത്തിൻ്റെ ഗൗരവം ഊന്നിപ്പറഞ്ഞ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് ആണ്. സോഷ്യൽ ഡെമോക്രാറ്റുകളുടെ ഇമെയിലുകൾ ആക്‌സസ് ചെയ്യുന്നതിനായി മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്കിലെ പോരായ്മകള്‍ മുതലെടുത്താണ് റഷ്യൻ സൈനിക സൈബർ ഓപ്പറേറ്റർമാർ നടത്തിയതെന്ന് ആരോപിക്കപ്പെടുന്ന ഹാക്കിംഗ് കാമ്പെയ്‌നെന്ന് വിദേശകാര്യ ഓഫീസ് പ്രസ്താവിച്ചു. റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിന് തൊട്ടുപിന്നാലെ 2022 മാർച്ചിൽ നുഴഞ്ഞുകയറ്റം ആരംഭിച്ചതായി…

കള്ളപ്പണം വെളുപ്പിക്കൽ കേസ്: റാഞ്ചിയില്‍ 30 കോടിയിലധികം രൂപ കണ്ടെടുത്തു

റാഞ്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട റെയ്ഡിനിടെ കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ ഝാര്‍ഖണ്ഡില്‍ നിന്ന് ഏകദേശം 30 കോടി രൂപ കണ്ടെടുത്തതായി അധികൃതര്‍. അന്തിമ കണക്കെടുപ്പ് ഇപ്പോഴും നടക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. ഝാർഖണ്ഡ് ഗ്രാമവികസന മന്ത്രിയും കോൺഗ്രസ് നേതാവുമായ ആലംഗീർ ആലമിൻ്റെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് ലാലിൻ്റെ വീട്ടുജോലിക്കാരനായ ജഹാംഗീറിൻ്റെതാണ് വൻതുക കണ്ടെടുത്ത മുറി. ഝാർഖണ്ഡ് ഗ്രാമവികസന വകുപ്പിലെ മുൻ ചീഫ് എഞ്ചിനീയർ വീരേന്ദ്ര റാമുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പണം കണ്ടെത്തിയത്. സർക്കാർ പദ്ധതികളുടെ നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ വർഷമാണ് റാം അറസ്റ്റിലായത്. ഝാർഖണ്ഡിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഈ കണ്ടെത്തലിൻ്റെ സമയം രാഷ്ട്രീയ കോലാഹലങ്ങൾക്കിടയാക്കിയിട്ടുണ്ട്. പ്രതിപക്ഷ പാർട്ടിക്കെതിരെ അഴിമതി ആരോപിച്ച് കോൺഗ്രസ് മന്ത്രിയും വൻ പണമിടപാടും തമ്മിലുള്ള ബന്ധം ബിജെപി…

ലൈംഗികാതിക്രമ ആരോപണം: ജെഡി (എസ്) എംപി പ്രജ്വല്‍ രേവണ്ണ മെയ് 9ന് മുമ്പ് പോലീസിൽ കീഴടങ്ങും

ബംഗളൂരു: ലൈംഗികാരോപണങ്ങൾക്കിടെ രാജ്യം വിട്ട ജെഡി (എസ്) ഹാസൻ എംപി പ്രജ്വല്‍ രേവണ്ണ പോലീസിൽ കീഴടങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ജെഡി (എസ്) കുലപതിയും മുൻ പ്രധാനമന്ത്രിയുമായ എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകനായ 33 കാരനായ പ്രജ്വലുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പുകൾ അടുത്തിടെ ഹാസനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് എംപിക്കെതിരായ ലൈംഗികാരോപണങ്ങൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചത്. പ്രജ്വലിനെ അന്വേഷണം നേരിടാന്‍ തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. “ഞങ്ങൾ നിയമത്തിൽ വിശ്വസിക്കുന്നു. പ്രജ്വല്‍ രേവണ്ണ എവിടെയായിരുന്നാലും ഞങ്ങൾ അദ്ദേഹത്തെ കണ്ടെത്തി തിരിച്ചുവരവ് ഉറപ്പാക്കും,” കർണാടക മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പിതാവ് എച്ച്‌ഡി രേവണ്ണയുടെ ഉപദേശത്തെ തുടർന്ന് ജെഡി (എസ്) ഹാസൻ എംപി പ്രജ്വല്‍ രേവണ്ണ കർണാടക പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. കേസന്വേഷിക്കുന്ന സംഘത്തിന് മുന്നിൽ…

സ്‌കൂളുകളിൽ അദ്ധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് രാജസ്ഥാൻ സർക്കാർ നിരോധിച്ചു

ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ അദ്ധ്യാപകർക്ക് സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാനാകില്ല. മൊബൈൽ ഫോൺ ഒരു രോഗം പോലെയായെന്നും സ്‌കൂളുകളിലെ പഠനത്തെ ബാധിക്കുമെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ പറഞ്ഞു. “സർക്കാർ സ്‌കൂളുകളിൽ മൊബൈൽ ഫോണുകൾ പൂർണമായും നിരോധിക്കും. സ്‌കൂളിലെ അദ്ധ്യാപകർ ദിവസം മുഴുവൻ മൊബൈലിൽ ഷെയർ മാർക്കറ്റും അല്ലാത്തതുമായ കാര്യങ്ങള്‍ കാണുകയും അതിൽ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നു. ഇത് ഒരു രോഗം പോലെ മാറുകയാണ്. സ്കൂളുകളിലെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്ന ഈ പ്രവണത അവസാനിപ്പിക്കണം. അതിനാൽ, പ്രിൻസിപ്പൽമാർക്ക് മാത്രമേ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിക്കൂ,”‘ ദിലാവർ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി സ്കൂളുകളിലെ സംവിധാനം മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ ഏതെങ്കിലും പൂജയുടെയോ നമസ്കാരത്തിൻ്റെയോ പേരിൽ അദ്ധ്യാപകരെ സ്‌കൂൾ വിട്ടുപോകാൻ അനുവദിക്കില്ല. ഭൈരുജിയെയും ബാലാജിയെയും ആരാധിക്കുന്നതിൻ്റെയും നമസ്‌കാരത്തിൻ്റെയും പേരിൽ അദ്ധ്യാപകരെ സ്‌കൂൾ വിടാൻ…

രാശിഫലം (മെയ് 06 തിങ്കള്‍ 2024)

ചിങ്ങം: ഒരു കൊക്കൂണിൽ എന്നപോലെ ഈ ലോകത്തിന്‍റെ ചാപല്യങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടാന്‍ നിങ്ങള്‍ ആഗ്രഹിക്കും. അത്‌ ഫലപ്രാപ്‌തിയിൽ എത്തുകയും ചെയ്യും. മൃദുലവും സുരക്ഷിതവുമായിരിക്കും. ജോലിയിൽ ആവശ്യബോധവും വസ്‌തുനിഷ്‌ഠതയും പ്രകടിപ്പിക്കും. വൈകുന്നേരം കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം സമയം ചെലവഴിക്കുകയും സന്തോഷകരമായ യാത്ര നടത്തുകയോ ചെയ്യും. കന്നി: മെച്ചപ്പെട്ട ദിനമായിരിക്കും കന്നി രാശിക്കാര്‍ക്ക് ഇന്ന്. എല്ല കാര്യങ്ങളിലും നന്നായി ശ്രദ്ധിക്കാൻ സാധിക്കും. ജോലികൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും. തുലാം: നേട്ടങ്ങള്‍ മറ്റുള്ളവരുമായി പങ്കുവക്കുക. ഉച്ചയ്ക്ക് ശേഷം ജോലിക്ക് അനുകൂലമായ സമയമാണ്. പ്രതീക്ഷിക്കുന്ന രീതിയിൽ ജോലി നടക്കും. ഇതിന്‍റെ ഫലമായി സാമൂഹ്യബന്ധങ്ങളും വളരും. ഇതിനായി സമയം വേണ്ടവിധത്തിൽ വിനിയോഗിക്കുക. വൃശ്ചികം: മാധ്യമ ശ്രദ്ധനേടാൻ വ്യത്യസ്‌തമായ ഒരു കഴിവുണ്ട് നിങ്ങള്‍ക്ക്. സമൂഹം നിങ്ങളുടെ കഴിവുകളെ പുകഴ്ത്തും. എന്നിരുന്നാലും, ഇന്ന് വേണ്ടത് ലഭിക്കാൻ കൂടുതൽ പരിശ്രമിക്കേണ്ടിവരും. ജീവിതപങ്കാളി മുമ്പത്തേക്കാൾ സ്നേഹം പ്രകടിപ്പിക്കും. ധനു: ബിസിനസ് സംബന്ധമായ കാര്യങ്ങളുമായി…

പ്രതിഷേധങ്ങൾ നടക്കുന്ന കാമ്പസുകൾ ബൈഡൻ സന്ദർശിക്കണമെന്നു റോ ഖന്ന

കാലിഫോർണിയ :കോളേജുകളിലും സർവ്വകലാശാലകളിലും നടന്ന പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ 2024 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെബാധിക്കുമെന്നതിനാൽ .”പ്രസിഡൻ്റ് കാമ്പസുകൾ സന്ദർശികുമെന്ന് ഞാൻ കരുതുന്നു,” സിബിഎസിൻ്റെ “ഫേസ് ദ നേഷൻ” എന്ന ചാനലിലെ അഭിമുഖത്തിനിടെ ജനപ്രതിനിധി റോ ഖന്ന (ഡി-കാലിഫോർണിയ .) ഞായറാഴ്ച പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെങ്കിലും “അരാജകത്വം സൃഷ്ടിക്കാൻ” അവകാശമില്ലെന്ന് ബൈഡൻ കഴിഞ്ഞ ആഴ്ച പ്രതിഷേധത്തെ അപലപിക്കുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു, പ്രതിഷേധങ്ങൾ മിഡിൽ ഈസ്റ്റിലെ  പോരാട്ടത്തെക്കുറിച്ചുള്ള ഒരു നയവും പുനർവിചിന്തനം ചെയ്യാൻ ബൈഡനെ പ്രേരിപ്പിക്കില്ലെന്ന് റോ ഖന്ന പറഞ്ഞു ഇസ്രയേലിനെതിരായ ഗതി മാറ്റാൻ നേതാക്കളെ സമ്മർദ്ദത്തിലാക്കുന്ന ഏറ്റവും പുതിയ പ്രാദേശിക പ്രസ്ഥാനം മാത്രമാണ് ക്യാമ്പസ് ക്യാമ്പുകൾ.പ്രതിഷേധങ്ങളാൽ ബൈഡൻ്റെ മനസ്സ് ഇതിനകം തന്നെ മാറിയെന്ന് ഖന്ന ഞായറാഴ്ച വാദിച്ചു. മിഡിൽ ഈസ്റ്റിൽ നടക്കുന്ന കാര്യങ്ങളിൽ യുവാക്കൾ അസ്വസ്ഥരാണെന്ന് പ്രസിഡൻ്റ് മുതൽ താഴെയുള്ള എല്ലാവർക്കും അറിയാം.  ഈ യുദ്ധം അവസാനിപ്പിക്കണം, വളരെയധികം…

അമേരിക്കയിൽ പലസ്തീൻ അനുകൂല വിദ്യാർത്ഥികളുടെ അടിച്ചമർത്തൽ തുടരുന്നു; പ്രതിഷേധിച്ച വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു

ന്യൂയോര്‍ക്ക്: ഫലസ്തീൻ അനുകൂല വിദ്യാർത്ഥികളുടെ അടിച്ചമർത്തൽ അമേരിക്കയിൽ തുടരുകയാണ്. ഏപ്രിൽ 18 മുതൽ രാജ്യത്തെ സർവ്വകലാശാലകളിലും കോളേജുകളിലും നടക്കുന്ന പ്രതിഷേധങ്ങളിൽ രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. പല സർവ്വകലാശാലകളിലും പോലീസ് കയറി ടെന്റുകള്‍ നീക്കം ചെയ്തെങ്കിലും സമരം അവസാനിച്ചിട്ടില്ല. വിർജീനിയ സർവകലാശാലയിൽ പോലീസ് പ്രതിഷേധം അവസാനിപ്പിക്കുകയും അവിടെ നിന്ന് 25 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഷാർലറ്റ്‌സ്‌വില്ലെയിലെ വിർജീനിയ സർവകലാശാലയിൽ, ഗാസയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണത്തിനെതിരെ സമാധാനപരമായ പ്രതിഷേധം പോലീസ് ഇടപെട്ട് അവസാനിപ്പിച്ചു. പോലീസ് പ്രതിഷേധ സ്ഥലത്ത് നിന്ന് വിദ്യാർത്ഥികളെ ബലം പ്രയോഗിച്ച് മാറ്റുകയും ചെയ്തു. ഇതിനിടെ പോലീസുകാരും വിദ്യാർത്ഥികളും തമ്മിൽ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പോലീസ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കുകയും കൈകൾ ബന്ധിക്കുകയും ചെയ്തു. ഗാസ യുദ്ധത്തിൽ പ്രതിഷേധിച്ച് രാജ്യത്തെ ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിൽ പ്രതിഷേധം നടക്കുന്നുണ്ട്, 40 ലധികം സ്ഥാപനങ്ങള്‍ വിദ്യാർത്ഥികളെ പിന്തുണച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റിക്ക് പുറത്ത് നിന്ന്…

മാർത്തോമാ സേവികാസംഘം സൗത്ത് വെസ്റ്റ് റീജിയൻ സമ്മേളനം മെയ് 7നു

ഡാളസ് :നോർത്ത് അമേരിക്ക ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയൻ സുവിശേഷ സേവികാസംഘം സമ്മേളനം  മെയ്ഏഴാം തീയതി ചൊവ്വാഴ്ച വൈകീട്ട് 730 (ടെക്സാസ് സമയം )സൂം ഫ്ലാറ്റുഫോമിലൂടെ സംഘടിപ്പിക്കുന്നു. മിസ് ഡോണ തോമസ് (ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ച് )മുഖ്യാതിഥിയായി പങ്കെടുത്തു പ്രഭാഷണം നടത്തും  “വിറ്റ്നസ് ഫെയ്ത് ആൻഡ് റെസ്പോൺസ് ഇൻ ക്രിസ്ത്യൻ ലൈഫ്  “എന്നതാണ് സമ്മേളനത്തിന് ചിന്താവിഷയം എല്ലാ സേവികാ സംഘങ്ങളും  ഈ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.