തെളിവുകളുടെ കെട്ടുകൾ എത്ര അഴിച്ചിട്ടാലും നിയമങ്ങൾക്ക് കണ്ണും കാതുമില്ല അല്ലെങ്കിൽ ഉണ്ടെന്നുള്ള തെളിവുകളാണ് സുപ്രിം കോടതിയിൽ നിന്നും കേരള ഹൈകോടതിയിൽ നിന്ന് കേട്ടത്. കോടതികൾ നീതി ആഗ്രഹിക്കുന്ന മനുഷ്യരുടെ അവസാനത്തെ ആശ്രയമാണ്, രക്ഷകരാണ്. ന്യായാധിപന്മാർ സമൂഹത്തിൽ സത്യവും, നീതിയും ക്രമസാമാധാനവും പ്രൗഢമായ ശാന്തിയും എണ്ണ തേച്ചു മിനുക്കി നിർത്തേണ്ടവരാണ്. അവർ ഭരണാധികാരികളുടെ കൊട്ടിനിണങ്ങിയ പാട്ടുകാരായാൽ അല്ലെങ്കിൽ കൊട്ടുന്ന കോലിനൊക്കെ തുള്ളാൻ നിൽക്കുന്നവരായാൽ ആ കൂട്ടർ നിയമവ്യവസ്ഥിയെ ചവിട്ടി മെതിക്കുന്നവരാണ്. മഹാന്മാർ പണിതുയർത്തിയ ഇന്ത്യയുടെ മതേതരത്വ നിയമനിർമ്മാണങ്ങളിലേക്ക് കഴുകന്മാർ എങ്ങനെ പറന്നിറങ്ങി? ഇത് ബലികാക്കകളെ സൃഷ്ടിക്കുന്ന ശവം താങ്ങികളും അടിമകളും ചിന്തിക്കേണ്ടതാണ്. നിയമവ്യവസ്ഥയിൽ ഈ മാലിന്യങ്ങളെ വളർത്തുന്നത് ആരാണ്? ഇന്ത്യൻ നിയമ വ്യവസ്ഥിതി എന്തുകൊണ്ട് സ്വയംഭരണ സ്ഥാപനമാകുന്നില്ല? കേരള ഹൈക്കോടതിയിൽ നിതിൻ രാജ് എന്ന പാവപ്പെട്ട കുട്ടിയുടെ മരണ കാരണങ്ങളെ അട്ടിമറിച്ച പോലീസിനോട് ഹൈക്കോടതി ജഡ്ജ് ചോദിച്ചത് ‘സർക്കാരും…
Author: .
ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി
ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ ഇലവൻ റാഞ്ച് പാർക്കിൽ വച്ച് പ്രൗഢഗംഭീരമായി നടന്നു. ജൂലൈ 25 ശനിയാഴ്ച രാവിലെ 10:30 മുതൽ ആരംഭിച്ച ചടങ്ങിൽ നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ഡാളസ് ഫോർട്ട് വർത്തിൽ നിന്നും നിരവധി പ്രവാസികൾ പങ്കെടുത്ത ചടങ്ങിൽ സ്നേഹവിരുന്നും ആവേശകരമായ കലാ-കായിക പരിപാടികളും സംഘടിപ്പിച്ചിരുന്നു. “സസ്നേഹം ഒരു ഊണ്” എന്ന പ്രമേയത്തിൽ ഒരുക്കിയ പരമ്പരാഗത വിഭവം ചടങ്ങിന് മാറ്റുകൂട്ടി. കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച വിവിധ വിനോദ മത്സരങ്ങൾ, കഥപറച്ചിൽ, കവിതാലാപനം എന്നിവ പങ്കെടുത്തവർക്ക് വേറിട്ടൊരു അനുഭവമായി മാറി. സൊസൈറ്റി ഭാരവാഹികളായ പ്രസിഡന്റ് അനശ്വർ മാമ്പിള്ളി,സെക്രട്ടറി ബാജി ഓടംവേലി, സാറാ ചെറിയാൻ, സി വി ജോർജ് ,ഉഷ നായർ, നിമ്മി ,പി സി മാത്യു,ഷിജു എബ്രഹാം, സിജു വി ജോർജ് ,സന്തോഷ് പിള്ള…
ഇന്ത്യൻ വംശജനായ വിദ്യാര്‍ത്ഥി സരോഷ് ഷേത്ത് ഒഹായോയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
കൊളംബസ് (ഒഹായോ): ഇന്ത്യന്‍ വംശജനും ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ന്യൂറോ സയന്‍സ് വിദ്യാര്‍ത്ഥിയുമായ സരോഷ് ഷേത്ത് (21) വാഹനാപകടത്തില്‍ മരിച്ചു. റോഡിലൂടെ നടക്കുമ്പോൾ ഒരു ഫോർഡ് മസ്റ്റാംഗ് കാർ സരോഷിനെ ഇടിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 2.40 ഓടെയാണ് സംഭവം നടന്നത്. മര്ണപ്പെട്ടത് സരോഷ് ഷേത്ത് ആണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സരോഷിനെ ഇടിച്ച കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. നോർത്ത് ഹൈ സ്ട്രീറ്റിലെ കവലയിലൂടെ ചുവപ്പ് സിഗ്നല്‍ ലംഘിച്ച് ഡ്രൈവർ അതിവേഗം ഓടിച്ച് കവലയ്ക്ക് സമീപമുള്ള നടപ്പാതയിൽ രണ്ട് പേരെ ഇടിച്ചു. തുടർന്ന് കാർ ക്രോഗർ പാർക്കിംഗ് സ്ഥലത്തേക്ക് പാഞ്ഞുകയറി പാർക്ക് ചെയ്തിരുന്ന ഒരു കാറിന് മുകളിൽ ഇടിച്ചു, അതിൽ ഒരാൾ ഉണ്ടായിരുന്നു. കാൽനടയാത്രക്കാരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവരിൽ ഒരാളായ ഷേത്ത് മരിച്ചതായി പ്രഖ്യാപിച്ചു. പാർക്ക് ചെയ്തിരുന്ന കാറിലുണ്ടായിരുന്നയാൾ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റ ഡ്രൈവറെ ചികിത്സയ്ക്ക് വിധേയനാക്കി,…
കാലിഫോർണിയയിലെ ദീപാവലി അവധി കോടതി റദ്ദാക്കി; പ്രവാസി സംഘടനകൾക്ക് അമർഷം
സാക്രമെന്റോ, കാലിഫോർണിയ: കാലിഫോർണിയ സംസ്ഥാനത്ത് ദീപാവലി ഔദ്യോഗിക അവധിയായി അംഗീകരിച്ച നിയമത്തിലെ ചില പ്രധാന ഭാഗങ്ങൾ കോടതി റദ്ദാക്കി. 2025 ഒക്ടോബറിൽ ഗവർണർ ഗാവിൻ ന്യൂസം പാസാക്കിയ നിയമത്തിനാണ് കോടതിയുടെ തിരിച്ചടിയുണ്ടായിരിക്കുന്നത്. വിദ്യാർത്ഥികൾക്കും സർക്കാർ ജീവനക്കാർക്കും അവരുടെ ജോലി/പഠന ആവശ്യങ്ങളെ ബാധിക്കാതെ ദീപാവലി ആഘോഷിക്കാൻ അനുവദിക്കുന്നതായിരുന്നു ഈ നിയമം. എന്നാൽ, ദീപാവലിയുടെ മതപരമായ പ്രാധാന്യത്തെക്കുറിച്ച് നിയമത്തിൽ പരാമർശിച്ചിരിക്കുന്ന ഭാഷ ചൂണ്ടിക്കാണിച്ചാണ് കോടതി ഉത്തരവ്. കോടതിയുടെ ഈ നടപടിയിൽ പ്രവാസി ഹിന്ദു സംഘടനകൾ കടുത്ത ആശങ്കയും നിരാശയും പ്രകടിപ്പിച്ചു. ഹിന്ദു, ജെയിൻ, സിഖ്, ബുദ്ധ സമൂഹങ്ങൾക്ക് തുല്യ അവകാശങ്ങളും അംഗീകാരവും നൽകുന്നതിൽ നിന്നുള്ള പിന്നോട്ടുപോക്കാണ് ഈ വിധിയെന്ന് ഹിന്ദു പാക്ട് (HinduPACT), ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (HAF) എന്നീ സംഘടനകൾ വ്യക്തമാക്കി. നിയമപരമായ പോരാട്ടത്തിലൂടെ ഈ പരിരക്ഷ വീണ്ടെടുക്കാൻ പ്രവർത്തിക്കുമെന്നും സംഘടനകളുടെ പ്രതിനിധികൾ അറിയിച്ചു.
കണ്ണീരിന്റെ തുരുത്തികളിൽ പെയ്തിറങ്ങിയ വചനസാന്നിധ്യം: ഡാളസ് സെന്റ് പോൾസ് മാർത്തോമാ കൺവെൻഷന് പ്രൗഢഗംഭീര തുടക്കം
ഡാളസ്: വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പുതിയ അനുഭവങ്ങളിലേക്ക് വിശ്വാസികളെ നയിച്ചുകൊണ്ട് ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയുടെ 2026-ലെ വാർഷിക കൺവെൻഷന് പ്രാർത്ഥനാപൂർവ്വം ഭക്തിനിർഭരമായ തുടക്കമായി. ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഇടവക വികാരി റവ. റെജിൻ അച്ചന്റെ പ്രാരംഭ പ്രാർത്ഥനയോടെയാണ് കൺവെൻഷൻ ചടങ്ങുകൾക്ക് തിരിതെളിഞ്ഞത്. മാർത്തോമാ സഭയിലെ പ്രമുഖ വേദപണ്ഡിതനും മികച്ച കൺവെൻഷൻ പ്രാസംഗികനുമായ റവ. റോബിൻ വർഗീസ് ഒന്നാം ദിനത്തിൽ ദൈവവചന പ്രഘോഷണം നടത്തി. സങ്കീർത്തനം 119:82-83 വാക്യങ്ങളിലെ ‘പുകയിൽ വെച്ച തുരുത്തി’ എന്ന പ്രതീകാത്മകതയെയും, 1 രാജാക്കന്മാർ 17-ാം അധ്യായത്തിലെ സാരെഫാത്തിലെ വിധവയുടെ അനുഭവത്തെയും ആസ്പദമാക്കിയായിരുന്നു റവ. റോബിൻ വർഗീസിന്റെ സന്ദേശം. “മനുഷ്യജീവിതത്തെ ഏറ്റവും കൂടുതൽ തകർക്കുന്നത് ദാരിദ്ര്യമോ രോഗമോ അല്ല, മറിച്ച് നിരാശയാണ്. ലോകം നൽകുന്ന തുരുത്തികൾ ഒരുനാൾ ശൂന്യമായേക്കാം. എന്നാൽ ‘ഞാൻ നിന്റെ തുരുത്തി ശൂന്യമാകാൻ അനുവദിക്കുകയില്ല’ എന്ന്…
രാശിഫലം (23-07-2026 വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് പഴയ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും വീണ്ടും കാണാനും, പുതിയ ബന്ധങ്ങളുണ്ടാക്കാനും സാധിക്കും. നിങ്ങളെ സുഹൃത്തുക്കളോ, ബന്ധുക്കളോ ഇന്ന് സന്ദർശിക്കാനിടയുണ്ട്. കന്നി: ഇന്ന് നിങ്ങൾക്ക് ബിസിനസിൽ പുരോഗതി. സന്തോഷകരമായ ദിവസമായിരിക്കും ഇന്ന്. തുലാം: നിങ്ങളുടെ ജോലിയിലുള്ള സമർപ്പണം സംബന്ധിക്കുന്നതാണെങ്കിലും, നിങ്ങളുടെ കുടുംബത്തോടുള്ള അർപ്പണമനോഭാവം സംബന്ധിച്ചാണെങ്കിലും ഇന്ന് നിങ്ങളെ വിശ്വസിച്ച് ഒരു കാര്യം നടത്താൻ ആവശ്യപ്പെട്ടേക്കാം. അതിൽ നിങ്ങൾ വിജയിക്കും. വൃശ്ചികം: ഇന്ന് നിങ്ങളോട് അടുപ്പമുള്ളവരെ എങ്ങിനെ പരിഗണിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ന് ആരെയെങ്കിലും വളരെ അസ്വാഭാവികമായി, നന്നായി പരിഗണിക്കൂ. ധനു: പെട്ടെന്നൊരു യാത്രയ്ക്ക് സാധ്യതയുണ്ട്. കൂടാതെ നിങ്ങളുടെ പഴയ ഏതെങ്കിലും സുഹൃത്തിനെ കാണാൻ പോകുകയാണെങ്കിൽ അത് താങ്കളുടെ ദിവസം മനോഹരമാക്കും. മകരം: ജോലിയിൽ നല്ല പ്രതിഫലം ഇന്ന് നിങ്ങളെ കാത്തിരിക്കുന്നു. എല്ലാ സമയങ്ങളിൽ നിന്നും വ്യത്യസ്ഥമായി, നിങ്ങളുടെ സഹപ്രവർത്തകർക്ക് നിങ്ങളുടെ അഭിവൃദ്ധിയിൽ അസൂയയോ, വെറുപ്പോ തോന്നുകയില്ല. അ കുംഭം: നിങ്ങൾ ഇന്നത്തെ ദിവസം…
വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്ത് വരണം: വെൽഫെയർ പാർട്ടി
പാലക്കാട്: ന്യൂഡൽഹിയിൽ പാർലമെന്റ് മാർച്ച് നടത്തിയ വിദ്യാർത്ഥി യുവജനങ്ങളെ അടിച്ചമർത്തി കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭത്തെ അമർച്ച ചെയ്യാമെന്ന് ബി ജെ പി വ്യാമോഹിക്കേണ്ടതില്ലന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.സി.നാസർ പ്രസ്താവിച്ചു. വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ വെൽഫെയർ പാർട്ടി പാലക്കാട് നഗരത്തിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ ഫാസിസത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്ത് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ വിദ്യാർത്ഥി സമൂഹത്തെ നിരന്തരം വഞ്ചിച്ചു കൊണ്ടിരിക്കുന്ന കേന്ദ്രഭരണകൂടത്തിനെതിരായ ശക്തമായ പ്രതിഷേധമാണ് രാജ്യതലസ്ഥാനത്ത് അലയടിച്ചു കൊണ്ടിരിക്കുന്നത്. കെടുകാര്യസ്ഥത കാരണം നിരവധി വിദ്യാർത്ഥികളുടെ ജീവൻ എടുക്കുന്ന സംവിധാനങ്ങളായി എൻ ടി എയും നീറ്റും മാറിയിരിക്കുകയാണ്. ബി ജെ പി ഭരണകൂടത്തിന് കീഴിൽ രാജ്യത്തെ വിദ്യാർത്ഥി യുവജനങ്ങളുടെ ഭാവി തീർത്തും അനിശ്ചിതത്വത്തിൽ ആയിരിക്കുന്നു. പരീക്ഷ നടത്തിപ്പിലെ അട്ടിമറികൾ കാരണം ജീവൻ വെടിഞ്ഞ വിദ്യാർത്ഥികളുടെ…
പ്രവാസി ക്ഷേമ പെൻഷൻ ക്ഷേമ പെൻഷൻ വൈകുന്നതിൽ ആശങ്ക: പ്രവാസി വെൽഫെയർ ഫോറം
മലപ്പുറം: പ്രവാസികളുടെ ക്ഷേമ പെൻഷൻ വൈകുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ടന്നും വകുപ്പ് മന്ത്രികൂടിയായ മുഖ്യമന്തി ഇടപ്പെട്ട് പരിഹാരമുണ്ടാക്കണമെന്നും പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡണ്ട് അസ്ലം ചെറുവാടി. ക്ഷേമനിധി വിഹിതം അഞ്ചുവർഷം അടച്ചതിന് ശേഷവും ക്ഷേമ പെൻഷൻ കിട്ടാൻ കാലതാമസം വരുത്തുന്നത് ഒഴിവാക്കണമെന്നും പെൻഷൻ തുക 3000 എന്നത് 5000 ആക്കി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാപ്രതിനിധി സമ്മേളനം മലപ്പുറം എ ഫാറൂഖ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡന്റ് ബന്ന മുതുവല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എകെ സെയ്തലവി മൂന്നു വർഷ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിൽ വെച്ച് പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ജില്ലാ നേതാക്കളെ തെരഞ്ഞെടുത്തു. ഹസനുൽ ബന്ന മുതുവല്ലൂർ ജില്ലാ പ്രസിഡണ്ടായും എകെ സെയ്തലവി ജനറൽ സെക്രട്ടറിയായും മുഹമ്മദലി…
വിദ്യാർത്ഥി സമരങ്ങൾ ജനാധിപത്യത്തിന്റെ കരുത്ത്; വിദ്യാർത്ഥികൾക്കൊപ്പമാണ് ജനാധിപത്യ ഇന്ത്യ: കെ.വി. സഫീർഷ
മലപ്പുറം: രാജ്യത്തിന്റെ തലസ്ഥാനത്ത് വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കെതിരെ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസും പ്രകടനവും മലപ്പുറത്ത് നടന്നു. ജില്ലാ പ്രസിഡന്റ് കെ.വി. സഫീർഷ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി സമരങ്ങൾ ജനാധിപത്യത്തിന്റെ ജീവസ്പന്ദനമാണെന്നും, നീതിക്കും സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ചരിത്രത്തിലുടനീളം വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ നേതൃത്വം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്കും ജനാധിപത്യ സംസ്്കാരത്തിനും നേരെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വതന്ത്ര ചിന്തയുടെയും വിമർശനാത്മക സംവാദത്തിന്റെയും കേന്ദ്രങ്ങളായി നിലനിൽക്കേണ്ടതാണെന്നും വിദ്യാഭ്യാസ മേഖലയിലെ പുതിയ പരിഷ്കാരങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ റദ്ദു ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ കേൾക്കുകയും സംവാദത്തിലൂടെ പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതിന് പകരം അടിച്ചമർത്തലിന്റെ വഴി സ്വീകരിക്കുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി എ പി അനില്‍കുമാര്‍
മലപ്പുറം: റവന്യൂ വകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ ഉടൻ തീർപ്പാക്കുമെന്നും ഭൂമിയുടെ ഉടമസ്ഥാവകാശ വിതരണം, ഡിജിറ്റൽ സേവനങ്ങൾ, അദാലത്തുകൾ എന്നിവയുൾപ്പെടെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും റവന്യൂ മന്ത്രി എ പി അനിൽകുമാർ പ്രഖ്യാപിച്ചു. റവന്യൂ വകുപ്പിന്റെ സേവനങ്ങൾ കൂടുതൽ ജനപ്രിയവും കാര്യക്ഷമവുമാക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന മലപ്പുറം ജില്ലാതല റവന്യൂ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി റവന്യൂ വകുപ്പ് നേതൃത്വം നൽകുന്ന 14 പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യാനുണ്ട്. ഇതിനായി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കി സമയബന്ധിതമായി പൂർത്തിയാക്കണം. ഗോത്രവർഗ്ഗ മേഖലകൾ, തീരപ്രദേശങ്ങൾ തുടങ്ങിയ…
