വാഷിംഗ്ടൺ :നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ **Kerala Hindus of North America (KHNA)**യുടെ ഡി.സി. റീജിയണൽ വൈസ് പ്രസിഡന്റായി (RVP) നാരായണൻകുട്ടി മേനോനെ നിയമിച്ചു. വാഷിംഗ്ടൺ ഡി.സി., മേരിലാൻഡ്, വിർജീനിയ, വെസ്റ്റ് വിർജീനിയ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഡി.സി. മേഖലയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും സാമൂഹിക–സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല. പ്രവാസി മലയാളി സമൂഹത്തിൽ ദീർഘകാല സംഘടനാനുഭവമുള്ള നേതാവാണ് നാരായണൻകുട്ടി മേനോൻ. **Kerala Association of Greater Washington (KAGW)**യുടെ മുൻ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, സമൂഹ സംഘടനകളെ സജീവമാക്കുന്നതിലും അംഗങ്ങളെ ഒരുമിപ്പിക്കുന്നതിലും ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇതിന് മുൻപ് ഡി.സി. മേഖലയിൽ KHNAയുടെ റീജിയണൽ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച അനുഭവവും അദ്ദേഹത്തിനുണ്ട്. സാമൂഹിക സേവന രംഗത്ത് സജീവ സാന്നിധ്യമുള്ള നാരായണൻകുട്ടി മേനോൻ, **Nair Society of…
Author: കെ.എച്ച്.എൻ.എ ന്യൂസ് മീഡിയ
പ്ലാനോ വംശീയ അതിക്രമ കേസ്: വ്യാജപ്രചരണം നടത്തിയ അമ്മയ്ക്കും അഭിഭാഷകയ്ക്കും 26 കോടി രൂപ പിഴ
പ്ലാനോ(ഡാലസ്) : തന്റെ മകൻ വംശീയമായ അതിക്രമത്തിന് ഇരയായെന്ന് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തിയ അമ്മയ്ക്കും അഭിഭാഷകയ്ക്കുമെതിരെ കോടതിയുടെ വിധി. പ്ലാനോ സ്വദേശിയായ ആഷർ വാൻ (18) നൽകിയ പരാതിയിൽ, സമ്മർ സ്മിത്ത്, അഭിഭാഷകയായ കിം ടി. കോൾ എന്നിവർ 3.2 ദശലക്ഷം ഡോളർ (ഏകദേശം 26.5 കോടി രൂപ) നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടത്. 2021-ൽ ഒരു ഉറക്കത്തിനിടയിൽ (sleepover) ആഷർ വാനും സുഹൃത്തുക്കളും ചേർന്ന് സമ്മർ സ്മിത്തിന്റെ മകന് മൂത്രം കലർത്തിയ പാനീയം നൽകിയെന്നതായിരുന്നു വിവാദം. ഇതിനെ വംശീയ അതിക്രമമായും ക്രൂരമായ മർദ്ദനമായും ചിത്രീകരിച്ച് സമ്മർ സ്മിത്ത് സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ നടത്തി. ഇത് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുകയും ആഷറിനും കുടുംബത്തിനുമെതിരെ വലിയ തോതിലുള്ള ഭീഷണികൾക്കും ആക്രമണങ്ങൾക്കും കാരണമാവുകയും ചെയ്തു. കുട്ടികൾ തമ്മിലുണ്ടായ മോശം തമാശയെ വംശീയ അതിക്രമമായി ചിത്രീകരിച്ച് ആഷറിന്റെ ജീവിതം തകർത്തുവെന്ന് കോടതി…
ചിക്കാഗോ മലയാളി അസ്സോസിയേഷൻ കലാമേള രജിസ്‌ട്രേഷൻ ഫെബ്രുവരി 15 ന് ആരംഭിക്കും
ചിക്കാഗോ: ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ ഈ വർഷത്തെ കലാമേള ‘കലോത്സവ് 2026’ 2026 മാർച്ച് 28 ന് ബെൽവുഡ് സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കലാമേള രജിസ്‌ട്രേഷൻ ഫെബ്രുവരി 15 ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ കലാമാമാങ്കമായ ചിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള, മൽസരാർഥികളുടെ എണ്ണം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറ്റവും ശ്രദ്ധേയമായ ഒരു പരിപാടിയാണ് .ഇത്തവണത്തെ കലാമേളയിലും കൂടുതൽ മൽസരാർഥികളെ പ്രതീക്ഷിക്കുന്നതായി സംഘാടകർ പറഞ്ഞു .കലാമേളയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. കലാമേളയുടെ നിയമാവലി,രെജിസ്ട്രേഷൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ എന്നിവ ചിക്കാഗോ മലയാളി അസോസിയേഷന്റെ വെബ് സൈറ്റിൽ ലഭ്യമാണ് .രെജിസ്ട്രേഷൻ ഫീസ് cma2025.27@gmail.com എന്ന ഈമെയിലിൽ Zelle ചെയ്യാവുന്നതാണ് .കലാമേളയെക്കുറിച്ചുള്ള എല്ലാ അന്വേഷണങ്ങൾക്കും kalamela 2026@chicagomalayaleeassociation.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്. ഈ കലാമേളയിലേക്ക് എല്ലാ…
കേരള ലിറ്റററി സൊസൈറ്റി (ഡാളസ്) പ്രവർത്തനോദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
ഗാർലാൻഡ് (ഡാലസ്): കലയും സാഹിത്യവും സിനിമയും ഒത്തുചേർന്ന അവിസ്മരണീയമായ ഒരു സന്ധ്യയിൽ, ഡാലസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ 2026-ലെ പ്രവർത്തന ഉദ്ഘാടനം വിജയകരമായി നടന്നു. ഫെബ്രുവരി 8 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഗാര്‍ലാന്‍ഡിലെ ഡാളസ് കേരള അസോസിയേഷൻ കോൺഫറന്‍സ് ഹാളിൽ നടന്ന ചടങ്ങിൽ സാംസ്കാരിക – സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ലിയ നെബു, അൽസ്റ്റാർ മാമ്പിള്ളി എന്നിവർ ആലപിച്ച അമേരിക്കൻ, ഇന്ത്യൻ ദേശീയ ഗാനങ്ങളോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സംഘടനയുടെ സെക്രട്ടറി ബാജി ഓടംവേലി സ്വാഗതം ആശംസിച്ചു. സൊസൈറ്റിയുടെ 2026 ലെ ഇയർ പ്ളാൻ സെക്രട്ടറി അവതരിപ്പിച്ചു. പ്രസിഡന്റ് അനശ്വർ മാമ്പിള്ളി അദ്ധ്യക്ഷപ്രസംഗം നടത്തി. പ്രശസ്ത സിനിമാ സംവിധായകൻ ഷാജി എം. ഭദ്രദീപം കൊളുത്തി പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു. സാഹിത്യവും കലയും പ്രവാസ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു. ചടങ്ങിന്…
പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: കോണ്‍ഗ്രസ് വനിതാ നേതാവ് എംഎ ഷഹനാസ് തന്നെ മോശക്കാരനായി ചിത്രീകരിച്ചു എന്നാരോപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ പത്തു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസയച്ചു. ഇക്കഴിഞ്ഞ മൂന്നാം തീയതി നടത്തിയ പത്രസമ്മേളനത്തിനിടെയാണ് രാഹുല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഷഹനാസ് ആരോപിച്ചത്. . ഷഹനാസ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, നഷ്ടപരിഹാരമായി പത്തു കോടി രൂപ നല്‍കണമെന്നും രാഹുലിന്റെ നോട്ടീസിൽ പറയുന്നു. നഷ്ടപരിഹാരമായി ലഭിക്കുന്ന തുക 100 പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കാനുള്ള പദ്ധതിക്കായി ഉപയോഗിക്കുമെന്നും രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം രാഹുൽ നടത്തിയ ചില പരാമർശങ്ങൾക്കെതിരെ ഷഹനാസ് ശക്തമായി രംഗത്തെത്തിയിരുന്നു. രാഹുലുമായി തനിക്ക് സൗഹൃദമില്ലെന്നും അദ്ദേഹത്തോടൊപ്പം ഒരു സെൽഫി പോലും എടുത്തിട്ടില്ലെന്നും ഷഹനാസ് കോഴിക്കോട് നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചുവെന്ന രാഹുലിന്റെ വാദം പൂർണ്ണമായും തെറ്റാണെന്നും അവർ വ്യക്തമാക്കി. രാഹുൽ…
യുഎഇ സ്കൂളുകളിൽ കുട്ടികളുടെ ഭക്ഷണത്തിന് കർശന നിരോധനം; നിയമങ്ങൾ ലംഘിച്ചാൽ ഒന്നര ലക്ഷം ദിര്‍ഹം പിഴ
അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യുഎഇ) വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളുകൾക്കുള്ളിൽ ജങ്ക് ഫുഡും പഞ്ചസാര പാനീയങ്ങളും പൂർണ്ണമായും നിരോധിച്ചു. കുട്ടികളുടെ ആരോഗ്യത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കുന്നതിനാലാണ് സർക്കാർ ഈ തീരുമാനം എടുത്തത്. പുതിയ നിയമങ്ങൾ അനുസരിച്ച്, സ്‌കൂൾ കാന്റീനുകളിൽ പോഷകസമൃദ്ധമായ ഭക്ഷണം മാത്രമേ ലഭ്യമാകൂ, പുറത്തു നിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്നത് നിരോധിക്കും. ഇന്ന് മുതല്‍ (2026 ഫെബ്രുവരി 8 ) ഈ നിയമം കർശനമായി നടപ്പിലാക്കി. വിദ്യാഭ്യാസ മന്ത്രാലയവും ADEK യും ചേർന്ന് സ്കൂളുകളിൽ ഇനി ലഭ്യമാകാത്ത ഭക്ഷണ സാധനങ്ങളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ, രണ്ട് മിനിറ്റ് നൂഡിൽസ്, ബർഗറുകൾ, ഡോനട്ട്സ്, ചോക്ലേറ്റ് എന്നിവ ഉൾപ്പെടുന്നു. ചിപ്സും വറുത്ത ഭക്ഷണങ്ങളും പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. അലർജി ഒഴിവാക്കാൻ പല സ്കൂളുകളും നിലക്കടലയും കശുവണ്ടിയും നിരോധിച്ചിട്ടുണ്ട്. സ്കൂൾ സമയത്ത് ആപ്പുകൾ വഴി (തലബത്ത്…
മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍ക്ക് 15,000 ദിര്‍ഹം പിഴയും മൂന്നു മാസത്തേക്ക് ലൈസന്‍സ് സസ്പെന്‍ഷനും വിധിച്ച് ദുബായ് ട്രാഫിക് കോടതി
ദുബായ്: എമിറേറ്റ്സ് റോഡിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ദുബായ് ട്രാഫിക് കോടതി ഡ്രൈവർക്ക് 15,000 ദിർഹം പിഴ ചുമത്തി. പിഴയ്ക്ക് പുറമേ, ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് കോടതി സസ്പെൻഡ് ചെയ്തു. ദുബായിലെ ഗതാഗത നിയമങ്ങളുടെ കർശനത ഈ സംഭവം എടുത്തുകാണിക്കുന്നു. 2026 ഫെബ്രുവരി 7 നാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എമിറേറ്റ്സ് റോഡിലൂടെ അബുദാബിയിലേക്ക് സഞ്ചരിക്കുകയായിരുന്ന ഒരു ഏഷ്യൻ ഡ്രൈവർ ഉം സുഖൈം എക്സിറ്റിന് സമീപം, ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ലെയ്ൻ അച്ചടക്കം പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ വാഹനം റോഡ് സൈഡില്‍ സ്ഥാപിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് സ്ലാബില്‍ ഇടിച്ചു. കൂട്ടിയിടിയിൽ വാഹനത്തിനും സർക്കാർ സ്വത്തിനും കാര്യമായ നാശനഷ്ടമുണ്ടായി. സംഭവസ്ഥലത്ത് എത്തിയപ്പോൾ ഡ്രൈവർക്ക് മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടതായി പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ ബ്രെത്ത്അലൈസർ പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിൽ…
ദ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്രോണിക്കിള്‍ പ്രകാശനം ചെയ്തു
ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ദ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്രോണിക്കിള്‍ ഖത്തര്‍ ഇന്ത്യന്‍ ഫുഡേബോള്‍ ഫോറം പ്രസിഡണ്ട് ഷറഫ് പി ഹമീദ് പ്രകാശനം ചെയ്തു. ഐസിസി ഉപദേശക സമിതി ചെയര്‍മാന്‍ പി.എന്‍.ബാബുരാജന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി . സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പ്, സ്പ്രിംഗ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഫഹദ്, സിറ്റി എക്‌സ്‌ചേഞ്ച് ഓപറേഷന്‍സ് മാനേജര്‍ ഷാനിബ് ശംസുദ്ധീന്‍, അഹ് മദ് അല്‍ഡ മഗ്രിബി മാര്‍ക്കറ്റിംഗ് മാനേജര്‍ സൈഫ് അല്‍ ഹാഷ്മി , സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ സുഭാഷ്, രതീഷ്, ബാനു വാഫി , വെല്‍നസ് ഇന്‍ഫ്‌ളുവന്‍സര്‍ ആദില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രസിദ്ധീകരണത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ കെബിഎഫ് പ്രസിഡണ്ട് ഷഹീന്‍ മുഹമ്മദ് ഷാഫി, അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ ഡോ.വി.വി. ഹംസ, ഗ്രാന്‍ഡ്മാള്‍ റീജ്യണല്‍ ഡയറക്ടര്‍ അഷ്‌റഫ്…
രാജ്യാന്തര കലകളുടെ മേളയായ കേരള അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന് ഇന്ന് സമാപനം
റഷ്യ, ചൈന, ഈജിപ്ത്, ഘാന, സ്പെയിൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ കൂടാതെ, 16 സംസ്ഥാനങ്ങളിലെ നടൻ കലകളും കര കൗശല സ്റ്റാളുകൾ, 14 ജില്ലകളിലെ കേരളീയ നാടൻ കലകൾ എന്നിവ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. തിരുവനന്തപുരം: കേരള ഫോക് ലോർ അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന് ഇന്ന് സമാപനം. വൈവിധ്യമാർന്ന കലകളുടെയും സംസ്കാരത്തിന്റെയും സമ്മേളനത്തിന്റെ 5 ദിവസത്തിനാണ് തലസ്ഥാനം സാക്ഷിയായത്. പാളിച്ചയില്ലാത്ത ഏകോപനവും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ മേളയ്ക്കാണ് ഇന്ന് തിരശ്ശീല വീഴുന്നത്. സമാപന സമ്മേളനം ഇന്ന് വൈകിട്ട് 6 മണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദുവാണ് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നത്. കേരള ഫോക് ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ സ്വാഗതം പറയുന്ന ചടങ്ങിൽ അധ്യക്ഷൻ അക്കാദമി ചെയർമാൻ ഒ. എസ് ഉണ്ണിക്കൃഷ്ണനാണ്. കഴിഞ്ഞ ദിവസങ്ങളിലായി പ്രദർശിപ്പിച്ച ഘാനയുടെ അക്വബ നൃത്തം,…
കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റ് – ഖത്തര്‍ ഇന്ത്യന്‍ മാസ്റ്റേര്‍സ് ഓവറോള്‍ ചാമ്പ്യന്മാര്‍
ഖത്തര്‍ ദേശീയ കായികദിനാഘോഷത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിച്ച കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റില്‍ ട്രാക്കിലും ഫീല്‍ഡിലും കരുത്ത് കാട്ടി 147 പോയിന്റുകള്‍ നേടി ഖത്തര്‍ ഇന്ത്യന്‍ മാസ്റ്റേര്‍സ് ഓവറോള്‍ ചാമ്പ്യന്മാരായി. 117 പോയിന്റുകള്‍ നേടി കെ.എല്‍ 10 ലെജന്റ്സ് രണ്ടാം സ്ഥാനവും 108 പോയിന്റോടെ കാലിക്കറ്റ് സ്പോര്‍ട്സ് ക്ലബ്ബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, കിയ ഖത്തര്‍ എന്നിവര്‍ നാല്, അഞ്ച് സ്ഥാനങ്ങളിലായി ഫിനിഷ് ചെയ്തു. ഖത്തര്‍ കായിക യുവജന മന്ത്രാലയത്തിന്റെ കീഴിലുള്ള ഖത്തർ സ്പോർട്സ് ഫോർ ആൾ ഫെഡറേഷന്റെ (ക്യു.എസ്.എഫ്.എ) അംഗീകാരത്തോടെ ആസ്പയര്‍ സോണ്‍ വാം അപ്പ് ട്രാക്ക് ആന്റ് ഫീല്‍ഡില്‍ സംഘടിപ്പിച്ച കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റില്‍ അന്താരാഷ്ട്രാ മാസ്റ്റേര്‍സ് ടൂര്‍ണമെന്റുകളിലുള്‍പ്പടെ ഇന്ത്യക്കായി മത്സരിച്ച കായികതാരങ്ങളുള്‍പ്പടെ 750 ഓളം കായിക താരങ്ങളാണ് വിവിധ ടീമുകള്‍ക്കായി കളത്തിലിറങ്ങിയത്. 100,200,800,1500 മീറ്റര്‍ ഓട്ടം, 4*100 റിലേ,…
