ജയില്‍‌പുള്ളിയാണെന്നു വെച്ച് വിദ്യാഭ്യാസം നിഷേധിക്കാനാവില്ല; ജയില്‍ ശിക്ഷയനുഭവിക്കുന്ന രണ്ട് പ്രതികള്‍ക്ക് എല്‍ എല്‍ ബി പഠിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രണ്ട് പ്രതികള്‍ക്ക് എൽഎൽബി പഠനത്തിന് ഹൈക്കോടതി അനുമതി നൽകി. തടവുകാലത്ത് അവരുടെ പുനരധിവാസത്തിൽ വിദ്യാഭ്യാസം ഒരു നിർണായക ഘടകമാണെന്നും, അത് അവരെ സമൂഹവുമായി സമന്വയിപ്പിക്കാനും ജയിലിലെ സമയം നന്നായി വിനിയോഗിക്കാനും സഹായിക്കുമെന്നും, അവര്‍ ഈ കാലയളവിൽ നേടിയ വിദ്യാഭ്യാസം മോചിതരകുമ്പോൾ കൂടുതൽ പ്രതീക്ഷ നൽകുന്ന ജീവിതത്തിലേക്ക് അവരെ നയിക്കുമെന്നും കോടതി ഊന്നിപ്പറഞ്ഞു. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രണ്ട് തടവുകാർക്കാണ് ഓൺലൈനായി എൽഎൽബി പഠനം നടത്താൻ അനുമതി നല്‍കിയത്. കണ്ണൂർ ചീമേനിയിലെ തുറന്ന ജയിലിൽ കഴിയുന്ന സുരേഷ് ബാബു, കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന വി വിനോയ് എന്നിവരാണ് ശിക്ഷാ കാലാവധി വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാറ്റിവെക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. 2023-24 അധ്യയന വർഷത്തേക്കുള്ള എൽഎൽബി പ്രവേശന പരീക്ഷയിൽ ഇരുവരും വിജയിച്ചു. സുരേഷ് ബാബുവിനെ മലപ്പുറം കെഎംസിടി ലോ കോളേജിൽ…

കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് ഭാഗ്യക്കുറി വകുപ്പ് 30 കോടി രൂപ നല്‍കി

തിരുവനന്തപുരം: ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന് കീഴിലെ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി പ്രകാരമുള്ള ചികിത്സയ്ക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ നിന്നും മുപ്പത് കോടി രൂപയുടെ ചെക്ക് നൽകി. ധനവകുപ്പു മന്ത്രിയുടെ ചേംബറിൽ ചേർന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ആരോഗ്യവകുപ്പു മന്ത്രി വീണാ ജോർജ്ജിന് ഫണ്ട് കൈമാറി. ക്ഷീര വികസന-മൃഗ സംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി, സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജോയിന്റ് ഡയറക്ടർ ഡോ.ബിജോയ്, ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ പി.മനോജ്, മായാ എൻ.പിള്ള എന്നിവർ സന്നിഹിതരായിരുന്നു. 30 കോടി രൂപ കൂടി പദ്ധതിയിലേയ്ക്ക് കൈമാറിയതോടെ ആകെ 1762.37 കോടി രൂപയാണ് കാരുണ്യ ബെനവലന്റ് ഫണ്ടിലേയ്ക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സമാഹരിച്ച് നൽകിയത്. പിആര്‍ഡി, കേരള സര്‍ക്കാര്‍

മനംകവർന്ന സർഗ്ഗം 2023 – ദിവ്യം സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്സ്

ടെക്സസിലെ ഓസ്റ്റിൻ ആസ്ഥാനമായ ‘ദിവ്യം സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്സി’ന്റെ കലോത്സവമായ ‘സർഗ്ഗം 2023’ ഇക്കഴിഞ്ഞ ഒക്ടോബർ 29 ന് ജോർജ് ടൗണിലെ ഈസ്റ്റ് വ്യൂ തിയേറ്ററിൽ വച്ച് അരങ്ങേറി. ‘സർഗ്ഗം’ കലോത്സവം എല്ലാ വർഷവും സംഘടിപ്പിക്കുന്ന കലാവിരുന്നാണ്. അന്നേ ദിവസം വൈകിട്ട് 4 മണിക്ക് സരസ്വതീ വന്ദനത്തോടെ കലോത്സവത്തിന് തുടക്കം കുറിച്ചു. ‘ദിവ്യം’ സ്‌കൂളിലെ 120-ഓളം വിദ്യാർഥികൾ ഭരതനാട്യം അരങ്ങിൽ അവതരിപ്പിച്ചു. കുട്ടികളുടെ സരസ്വതീ വന്ദനത്തോടെയായിരുന്നു തുടക്കം. തുടർന്ന്, മുതിർന്ന വിദ്യാർത്ഥികളുടെയും അരങ്ങേറ്റത്തിനായി തയ്യാറാകുന്ന വിദ്യാർത്ഥികളുടെയും നടനങ്ങൾ രംഗത്തരങ്ങേറി. ഏകദേശം രണ്ടരമണിക്കൂറിലധികം നീണ്ടുനിന്ന തുടർച്ചയായ നൃത്തപരിപാടികൾ കാണികൾക്ക് ആനന്ദമേകുന്നവയായിരുന്നു. ഏറ്റവും കൗതുകമേറിയത് ‘ദിവ്യം’ സ്‌കൂളിലെ ആഫ്രിക്കൻ-അമേരിക്കൻ വിദ്യാർത്ഥിയായ അഡെമിഗ്‌വ വിറ്റ്സ്റ്റാക്ക് ആദ്യമായി അരങ്ങത്ത് അവതരിപ്പിച്ച ഭരതനാട്യമായിരുന്നു എന്നത് എടുത്തുപറയേണ്ടുന്ന ഒന്നുതന്നെയായിരുന്നു. ഭർത്താവും കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ ഒരു മകനുമടങ്ങിയ കുടുംബിനിയായ അഡെമിഗ്‌വ, ഭരതനാട്യം കലാരൂപത്തോടുള്ള അതിയായ…

ജേക്കബ് വർഗീസ് 70 (ജോസ്സി) അന്തരിച്ചു

ഡാളസ്: ഡാളസ്സിലെ ആദ്യകാല മലയാളിയും കൊടുകുളഞ്ഞി സ്വദേശിയുമായ വരിക്കേൽ ജേക്കബ് വർഗീസ് (ജോസ്സി 70) നവംബർ അഞ്ചാം തീയതി കേരളത്തിൽ അന്തരിച്ചു. ഹ്രസ്വ സന്ദർശനത്തിനായി ഡാളസിൽ നിന്നും ഒരു മാസം മുൻപാണ് കേരളത്തിൽ എത്തിയത്. കഴിഞ്ഞ ആഴ്ചയുണ്ടായ വാഹനാപകടത്തിനെ തുടർന്നു ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ: ത്രേസ്യാമ്മ ജേക്കബ് (ഡാളസ് ) മക്കൾ: രോഷൻ, ജെസ്സൻ, ബ്ലെസ്സൻ മരുമക്കൾ: ലോറൻ (എല്ലാവരും യുഎസ് ) 1974 അമേരിക്കയിലെത്തിയ അദ്ദേഹം ദീർഘകാലമായി ഡാളസ്സിൽ താമസിക്കുകയും 1998 രൂപീകൃതമായ സിഎസ്ഐ കോൺഗ്രിഗേഷൻ സ്ഥാപക അംഗവും വളരെക്കാലം സഭയുടെ നേതൃത്വം സ്ഥാനങ്ങൾ വഹിച്ച വ്യക്തിയായിരുന്നു. ജേക്കബ് വർഗീസിന്റെ ആകസ്മിക വിയോഗത്തിൽ സിഎസ്ഐ കോൺഗ്രിഗേഷൻ ഇടവക വികാരി റവ രജീവ് സുഗു കുടുംബാങ്ങങ്ങളെ അനുശോചനം അറിയിച്ചു. ഡാളസ്സിൽ സിഎസ്ഐ സഭയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച ജോസ്സിച്ചായൻ എല്ലാവരുടെയും സ്നേഹാദരങ്ങൾ നേടുകയും ചെയ്ത…

രാശിഫലം (09-11-2023 വ്യാഴം)

ചിങ്ങം: നിങ്ങള്‍ക്ക് ഇന്ന് മികച്ച ദിവസമല്ല. ആഗ്രഹിച്ച കാര്യങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കാതെ അകന്ന് പോയേക്കാം. നിങ്ങള്‍ ഇന്ന് കൂടുതല്‍ ഉത്‌കണ്‌ഠാകുലരാകും. ജോലി സ്ഥലത്ത് കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്കാകില്ല. കന്നി: ഇന്ന് ഏറെ മികച്ച ദിവസമായിരിക്കും നിങ്ങള്‍ക്ക്. ശാരീരികമായും മാനസികമായും നല്ല ആരോഗ്യം ഉണ്ടാകും. ചില നല്ല വാർത്തകൾ കേള്‍ക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സംസാരം മറ്റുള്ളവരുടെ സ്‌നേഹം പിടിച്ച് പറ്റാന്‍ സഹായിക്കും. തുലാം: ഇന്നത്തെ ദിവസം ഏറ്റവും പ്രയോജനം ലഭിക്കുന്ന ഒരു ദിവസമാകും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കായുള്ള നിങ്ങളുടെ പരിശ്രമം ഫലവത്തായിത്തീരും. കഠിനാധ്വാനം തുടരുന്നതിലൂടെ നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാനാകും. വൃശ്ചികം: ജീവിത നിലവാരം മെച്ചപ്പെടുന്ന ദിവസമായിരിക്കും ഇന്ന്. എതിരാളികളെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാകും. ആരോഗ്യ സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ധനു: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. കൂടുതല്‍ ഊര്‍ജസ്വലരാകും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലവിടാന്‍…

രജിസ്റ്റർ ചെയ്ത ഔട്ട് ബോർഡ് എഞ്ചിൻ ബോട്ടുകൾക്ക് സൗജന്യമായി നൽകി വരുന്ന മണ്ണെണ്ണ ഒരു വർഷം കൂടി നീട്ടി നല്‍കും: മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം നോർത്ത്, സൗത്ത്, അടിമലത്തുറ എന്നീ മത്സ്യ ഗ്രാമങ്ങളിൽ രജിസ്റ്റർ ചെയ്ത 322 ഔട്ട് ബോർഡ് എഞ്ചിൻ ബോട്ടുകൾക്ക് നിലവിൽ സൗജന്യമായി നൽകി വരുന്ന മണ്ണെണ്ണ ഒരു വർഷം കൂടി നൽകാൻ തീരുമാനിച്ചതായി തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഇതിനായി 27 കോടി രൂപ മത്സ്യഫെഡിന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മാസാന്ത അവലോകന യോഗത്തിന് ശേഷം വിഴിഞ്ഞത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൂടാതെ വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായ ബന്ധപ്പെട്ട് തൊഴിൽ നഷ്ടപ്പെട്ട കട്ടമരത്തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരമായി 2.22 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ ഈ തുകയും വിതരണം ചെയ്യുന്നുണ്ട്. 2024 മെയ് മാസത്തിൽ തന്നെ പോർട്ട് കമ്മീഷൻ ചെയ്യും. ഇതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള രണ്ടാമത്തെ…

ആദ്യരാത്രിയിലെ കുമ്പസാരം (ചെറുകഥ): മൊയ്തീന്‍ പുത്തന്‍‌ചിറ

അവള്‍ പാലുമായി വരുമ്പോള്‍ അയാള്‍ ചിന്താമഗ്നനായി ജനാലക്കരികില്‍ ഇരുട്ടിന്റെ പാളികളില്‍ മുഖമമര്‍ത്തി നില്‍ക്കുകയായിരുന്നു. ഒരു നവവധുവിന്റെ എല്ലാ ഭാവഹാദികളോടുംകൂടി മന്ദംമന്ദം നടന്നുവന്ന്‌ അവള്‍ അയാളുടെ പിറകില്‍ വന്നു നിന്നു. വാതില്‍ തുറന്നടഞ്ഞതും, അവളുടെ പാദചലനങ്ങള്‍ തനിക്കു പിന്നില്‍ വന്നവസാനിച്ചതും അയാളറിഞ്ഞിരുന്നു. വടക്കുനോക്കിയന്ത്രം എന്ന സിനിമയിലെ ശ്രീനിവാസനെപ്പോലെ നാടകീയമായി മുഖമുയര്‍ത്തി, ശബ്ദം കരുതലോടെ നിയന്ത്രിച്ച്‌ അവളെ നോക്കി അയാള്‍ തനിക്കാവുന്നത്ര ദൃഢതയോടെ പറഞ്ഞു… “നമ്മുടെ രാത്രി തുടങ്ങും മുമ്പേ എനിക്കു ചിലതു പറയാനുണ്ട്‌. നിനക്കത്‌ കേള്‍ക്കാനുള്ള ധൈര്യം കാണുമെന്ന്‌ ഞാന്‍ ഊഹിക്കുന്നു. നമ്മളിനിയും ജീവിതം തുടങ്ങിയിട്ടില്ലാത്ത സ്ഥിതിക്ക്‌ എല്ലാം കേട്ടതിനുശേഷം നിനക്കൊരു തീരുമാനമെടുക്കാം ….” “എനിക്കു സമ്മതം. വിരോധമില്ലെങ്കില്‍ നമുക്കിരുവര്‍ക്കും പറയാനുള്ളതെല്ലാം ഈ രാത്രി തന്നെ പറഞ്ഞു തീര്‍ക്കാം.” അവള്‍ പറഞ്ഞു. അയാള്‍ തൂടങ്ങി… “എനിക്കൊരു പ്രേമബന്ധമുണ്ട്‌” “ഞാനൂഹിച്ചു.” അയാള്‍ പറഞ്ഞു നിര്‍ത്തും മുമ്പേ അവളങ്ങനെ പറഞ്ഞപ്പോള്‍ അയാള്‍…

പുനർജന്മത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ് പുലിവാല് പിടിച്ച് നടി ലെന

ആത്മീയതയെയും പുനർജന്മത്തെയും കുറിച്ചുള്ള തന്റെ ചിന്തകൾ ഒരു ഇംഗ്ലീഷ് മാധ്യമവുമായി പങ്കു വെച്ച നടി ലെന പുലിവാല് പിടിച്ച പോലെയായി. താന്‍ നടത്തിയ അഭിപ്രായങ്ങളുടെ പേരില്‍ ഈ നടി വിമർശനം ഏറ്റുവാങ്ങി. ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധാരിയായ ലെന മുംബൈയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. മുഴുവൻ സമയ അഭിനേത്രിയാകാൻ അവര്‍ പ്രാക്ടീസ് ഉപേക്ഷിച്ചു. എന്നാൽ, ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയതിനാൽ, പ്രാക്ടീസ് ചെയ്യുന്നില്ലെങ്കിലും, ആത്മീയതയെയും പുനർജന്മത്തെയും കുറിച്ച് അവര്‍ മാധ്യമത്തിന് അഭിമുഖം നല്‍കിയതാണ് ‘കേരളത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ അസോസിയേഷനെ’ പ്രകോപിപ്പിച്ചത്. ലെന പ്രാക്ടീസ് ചെയ്യുന്ന ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റല്ലെന്നാണ് അവരുടെ വാദം. കേരളത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ അസോസിയേഷൻ തന്നെ തെറ്റിദ്ധരിച്ചിരിക്കാമെന്നാണ് ലെന ഇതിനോട് പ്രതികരിച്ചത്. പ്രാക്ടീസ് ചെയ്യുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റാണെന്ന് താൻ ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്ന് അവർ പറഞ്ഞു. പകരം മുഴുവൻ സമയ നടിയാണെന്നും അവർ പറഞ്ഞു.…

കേരളത്തിൽ നിന്ന് 37 പേരെ ഗിന്നസിലെത്തിച്ച സുനിൽ ജോസഫിനെ ആദരിച്ചു

കോഴിക്കോട്: റിക്കാർഡുകളുടെ അവസാന വാക്കായ ഗിന്നസ് റിക്കാർഡിൽ 37 പേരെ എത്തിച്ച സുനിൽ ജോസഫിനെ ആദരിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ഗിന്നസ് ജേതാക്കളുടെ സംഘടനയായ ‘ആഗ്രഹി’ ന്റെ സംസ്ഥാന സമ്മേളനത്തിലാണ് ആദരവ് നൽകിയത്. കേണൽ ഡി. നവിൻ ബൻജിത്ത്, മേജർ മധു സേത്ത് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് സുനിലിനെ ആദരിച്ചു. കേരളത്തിൽ നിന്ന് 73 പേർ ഉൾപ്പെടെ ഗിന്നസ് റിക്കാർഡിന്റെ 68 വർഷ ചരിത്രത്തിൽ ഇന്ത്യയിൽ നിന്ന് 500-ൽ താഴെ ആളുകളാണ് ജേതാക്കളായത്. ഇതിൽ 37 മലയാളികളെയും 6 ഇതര സംസ്ഥാനക്കാരെയും ഗിന്നസ് റിക്കോർഡ് നേടുന്നതിന് പങ്കു വഹിച്ച വ്യക്തിയാണ് ഇടുക്കി പീരുമേട് സ്വദേശിയായ സുനിൽ ജോസഫ്. 2012ലാണ് സുനിൽ ഗിന്നസ് ജേതാവായത്. 245 രാജ്യങ്ങളിലെ ടെലഫോൺ കാർഡുകളുടെ ശേഖരമായിരുന്നു സുനിലിനെ ഗിന്നസിലെത്തിച്ചത്. ‘ആഗ്രഹി’ന്റെ സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സുനിൽ ജോസഫിനെ യു.ആർ.എഫ് വേൾഡ്…

തിരൂരങ്ങാടി നവകേരള സദസ്സ് ജനങ്ങളുടെ വേദിയായി മാറണം; അവലോകന യോഗത്തില്‍ മന്ത്രി വി. അബ്ദുറഹിമാന്‍

മലപ്പുറം: തിരൂരങ്ങാടി മണ്ഡലത്തിലെ നവകേരള സദസ്സിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാൻ്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. നവകേരള സദസ്സ് ജനങ്ങളുടെ വേദിയായി മാറണമെന്ന് മന്ത്രി പറഞ്ഞു. അഭിപ്രായ രൂപീകരണം താഴെ തട്ടിൽ നിന്നും വരണമെങ്കിൽ യുവാക്കളെയും സ്ത്രീകളെയും സദസ്സിൻ്റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ നടത്തണം എന്നും മന്ത്രി അഭിപ്രായപ്പെട്ടു. പരപ്പനങ്ങാടി മുനിസിപ്പൽ ഹാളിൽ ചേർന്ന യോഗത്തിൽ തിരൂരങ്ങാടി നവകേരള സദസ്സ് കൺവീനറായ മലപ്പുറം ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീജയ, ചെയർമാൻ നിയാസ് പുളിക്കലകത്ത്, തിരൂരങ്ങാടി തഹസിൽദാർ പി.ഒ സാദിഖ് എന്നിവർ യോഗത്തിൽ സംസാരിച്ചു. മണ്ഡലത്തിലെ വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ, പഞ്ചായത്ത് വാർഡ് തല ഒരുക്കങ്ങൾ എന്നിവ വിലയിരുത്തി. മണ്ഡലം സബ് കമ്മിറ്റി കൺവീനർമാർ, പഞ്ചായത്ത്, മുനിസിപ്പൽ കൺവീനർമാർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പിആര്‍ഡി,…