ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പേരില്‍ വംശീയാക്രമണം; ഷിക്കാഗോയില്‍ ആറു വയസ്സുകാരന്‍ മുസ്ലീം ബാലനെ കൊലപ്പെടുത്തി

ഇല്ലിനോയ്സ്: ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തോടുള്ള പ്രതികരണമെന്ന നിലയിലും മതവിശ്വാസത്തിന്റെ പേരിലും ഇല്ലിനോയ്സില്‍ ആറു വയസ്സുള്ള മുസ്ലീം ബാലനെ കുത്തിക്കൊലപ്പെടുത്തുകയും, അമ്മയെ മാരകമായി മുറിവേൽപ്പിക്കുകയും ചെയ്ത വീട്ടുടമയെ പോലീസ് അറസ്റ്റു ചെയ്തു. 7 ഇഞ്ച് (18-സെന്റീമീറ്റർ) നീളമുള്ള സൈനിക ശൈലിയിലുള്ള കത്തി ഉപയോഗിച്ച് ആൺകുട്ടിയെ 26 തവണ കുത്തുകയായിരുന്നുവെന്ന് വിൽ കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. 32 കാരിയായ അമ്മയ്ക്ക് ഒന്നിലധികം കുത്തുകളുണ്ടായിരുന്നു. ഷിക്കാഗോയിൽ നിന്ന് 40 മൈൽ (64 കിലോമീറ്റർ) തെക്കുപടിഞ്ഞാറുള്ള പ്ലെയിൻഫീൽഡ് ടൗൺഷിപ്പിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. ശനിയാഴ്ച രാവിലെ, ഇസ്രയേല്‍-ഗാസ സംഘര്‍ഷത്തെക്കുറിച്ചുള്ള വാര്‍ത്ത കണ്ട് പ്രകോപിതനായ വീട്ടുടമയാണ് തന്റെ വാടകക്കാരുടെ വീട്ടില്‍ ചെന്ന് “നിങ്ങൾ മുസ്ലീങ്ങള്‍ മരിക്കണം” എന്ന് ആക്രോശിച്ചുകൊണ്ട് കത്തികൊണ്ട് ആക്രമിച്ചതെന്ന് പറയുന്നു. കുളിമുറിയിൽ കയറി 911 എന്ന നമ്പറിൽ വിളിച്ചെങ്കിലും, ഒന്നിലധികം കുത്തേറ്റതിനാൽ മകന് ജീവൻ നഷ്ടപ്പെട്ടു. വീട്ടുടമസ്ഥൻ…

ഗാസയിലെ ഇസ്രായേൽ അധിനിവേശം ഏറ്റവും വലിയ തെറ്റായിരിക്കും: ജോ ബൈഡൻ

വാഷിംഗ്ടൺ: ഗാസ മുനമ്പ് വീണ്ടും കൈവശപ്പെടുത്താനുള്ള ഇസ്രായേലിന്റെ ഏത് നീക്കവും “വലിയ അബദ്ധം” ആയിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഞായറാഴ്ച സിബി‌എസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇസ്രായേൽ സൈനികർ കര ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന റിപ്പോര്‍ട്ടിന് പ്രതികരിക്കുകയായിരുന്നു ബൈഡന്‍. ഒക്ടോബർ 7 ന് ഹമാസിന്റെ ആക്രമണത്തിന് പ്രതികാരം ചെയ്യുന്ന ഇസ്രായേൽ, തീവ്രവാദ ഗ്രൂപ്പിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും നിരന്തരമായ ബോംബാക്രമണം നടത്തുകയും വടക്കൻ ഗാസയിലെ ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ഓപ്പറേഷന് മുന്നോടിയായി തെക്കോട്ട് നീങ്ങാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇസ്രയേലിന്റെ സഖ്യ കക്ഷിയായ അമേരിക്ക  ഗാസയിൽ ഏതെങ്കിലും അധിനിവേശത്തെ പിന്തുണയ്ക്കുമോ എന്ന് സിബിഎസ് ന്യൂസ് പ്രോഗ്രാം 60 മിനിറ്റ് ചോദിച്ചപ്പോഴാണ് ബൈഡന്‍ മറുപടി പറഞ്ഞത്. “അതൊരു വലിയ തെറ്റായിരിക്കുമെന്ന് ഞാൻ കരുതുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഹമാസ് “എല്ലാ ഫലസ്തീൻ ജനതയെയും പ്രതിനിധീകരിക്കുന്നില്ല” എന്നും അദ്ദേഹം…

ടെക്‌സാസിൽ മലയാളികൾക്കായി സ്പീഡ് ഡേറ്റിംഗ് ഇവന്റ്; അവിവാഹിതർക്ക് മംഗല്യ ‘സൂത്ര’ മൊരുക്കാൻ മാറ്റും ജൂലിയും

ഡാളസ്: അനുയോജ്യരായ പങ്കാളിയെ കണ്ടെത്താൻ കാലതാമസം നേരിടുന്ന യുവതീയുവാക്കൾക്കളെ ‘പെട്ടെന്നു’ സഹായിക്കുക എന്ന ആശയുമായി ടെക്‌സാസിൽ മലയാളി യുവതീയുവാക്കക്കായി ആദ്യ ‘സ്പീഡ് ഡേറ്റിംഗ് ഇവന്റ്’ സംഘടിപ്പിച്ചു ശ്രദ്ധ നേടിയിരിക്കുകയാണ് സുഹൃത്തുക്കളായ മാറ്റ് ജോർജ്ജും ജൂലി ജോർജ്ജും. ഡാളസിൽ നടന്ന ‘ഫാൾ ഇൻ മലയാ ലവ്’ (FIM) സ്പീഡ് ഡേറ്റിംഗ് ഇവന്റ് വൻ വിജയമായി. പങ്കാളിയെ കണ്ടെത്തുവാനൊരു ത്വരിത പരിഹാരമാണ് ലൈവ് സ്പീഡ് ഡേറ്റിംഗ് ഇവന്റ് എന്ന് ഇരുവരും പറയുന്നു. ആദ്യ ഇവന്റിന്റെ ‘മ്യൂച്ചൽ ഇന്ററസ്റ്റ്’ വിജയ ശതമാനം 65% ആണെന്നു ഇവർ സാക്ഷ്യപ്പെടുത്തി. മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ള യുവതീയുവാക്കളെ ഇവന്റിൽ പങ്കെടുപ്പിക്കയും, ഒരാൾക്ക് ഇരുപതു പേരെ വരെ 5 മിനുട്ട് ദൈർഘ്യമുള്ള ‘ക്വിക്ക്’ ഡേറ്റിങ്ങിനു ഇവന്റിൽ സൗകര്യമൊരുക്കുകയുമാണ് ലൈവ് സ്പീഡ് ഡേറ്റിങ് ഇവന്റിനെ രീതി. സ്‌പെഷ്യൽ അൽഗോരിതത്തിലൂടെയാണ് മാച്ചിങ് തയ്യാറാക്കുന്നതും അനുയോജ്യർക്കു ഡേറ്റിങ്ങിനു അവസരമൊരുക്കുന്നതും. ഡാലസിൽ ബീഹൈവ്…

ഫലസ്തീന് പിന്തുണയുമായി നൂറുകണക്കിന് ആളുകൾ ഡാലസിൽ ഒത്തുകൂടി

ഡാളസ്: ഇസ്രായേലികളും ഹമാസ് തീവ്രവാദി ഗ്രൂപ്പും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ, നൂറുകണക്കിന് ഫലസ്തീൻ അനുകൂലികൾ ഞായറാഴ്ച ഡാലസിൽ പ്രതിഷേധ പ്രകടനം നടത്തി.ഡൗൺടൗണിൽ പാലസ്തീന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ മാർച്ചിൽ നൂറുകണക്കിന് ഏരിയ ഫലസ്തീനികളും അനുകൂലികളും ഫലസ്തീൻ അനുകൂല പോസ്റ്ററുകലും, ബാനറുകളും ഉയർത്തി പിടിച്ചിരുന്നു. പ്രകടനം കാണുന്നതിന് റോഡിനിരുവശവും ആളുകൾ തടിച്ചുകൂടിയിരുന്നു . ഫലസ്തീനിലെ നീതിക്കുവേണ്ടിയുള്ള യു.ടി ഡാളസ് സ്റ്റുഡന്റ്‌സ്, ഡാളസ് പാലസ്‌തീൻ കോളിഷൻ, മുസ്‌ലിം അമേരിക്കൻ സൊസൈറ്റി എന്നിവയുൾപ്പെടെ ഒന്നിലധികം പലസ്‌തീനിയൻ, മുസ്‌ലിം ഗ്രൂപ്പുകൾ ചേർന്നാണ് “ഓൾ ഔട്ട് ഫോർ പാലസ്‌തീൻ” പ്രതിഷേധം സംഘടിപ്പിച്ചത് . കഴിഞ്ഞയാഴ്ചയിലുണ്ടായ ജീവഹാനിയെ അപലപിച്ച് പരിപാടിക്കിടെ പോസ്റ്ററുകൾ പതിച്ചിരുന്നു ഒക്‌ടോബർ 15 വരെ, പോരാട്ടം ആരംഭിച്ചതിന് ശേഷം 2,670 ഫലസ്തീനികൾ കൊല്ലപ്പെടുകയും 9,600 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഒക്‌ടോബർ 7-ന് ഹമാസിന്റെ ആക്രമണത്തിൽ 1400-ലധികം…

ക്നാനായ റീജിയണിൽ ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രിയുടെ പ്രവർത്തനോദ്‌ഘാടനം ഒക്ടോബര്‍ 22ന്

ഷിക്കാഗോ: അമേരിക്കയിലെ ക്‌നാനായ കത്തോലിക്ക റീജിയണിലെ ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രി (തിരുബാല സഖ്യം) യുടെ 2023 – 2024 വർഷത്തെ ഇടവക തലത്തിലുള്ള പ്രവർത്തനോദ്‌ഘാടനം ഒക്ടോബർ 22ന് നടത്തപ്പെടും. ആഗോള സഭാ മിഷൻ ഞായറായി ആചരിക്കുന്ന അന്നേദിവസം വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ ദിനം കൂടിയാണ്. ക്നാനായ റീജിയന്റെ കീഴിലുള്ള 17 ഇടവകകളിലും മിഷനുകളിലും അന്നേദിവസം പ്രവർത്തനോദ്‌ഘാടനം നടത്തപ്പെടും. ആഘോഷമായ കുർബാന, മീറ്റിംഗുകൾ, കലാപരിപാടികൾ, ക്‌ളാസ്സുകൾ, ജപമാല റാലി തുടങ്ങിയ വിവിധ പരിപാടികൾ അന്നേദിവസം സംഘടിപ്പിക്കും

വ്യത്യസ്ത സഭ വിഭാഗങ്ങളുടെ സംയുക്ത ആരാധനയാണ് എക്യുമിനിസത്തിലൂടെ സാധ്യമാകേണ്ടത്: കാതോലിക്കാ ബാവാ

ഡാളസ് : ആദിമ നൂറ്റാണ്ടിലെ വിശ്വാസ സമൂഹം ഒരു സ്ഥലത്തു കൂടിവന്നു ഒരുമനപ്പെട്ടു പ്രാർത്ഥിച്ചപ്പോൾ അവർക്ക് പരിശുദ്ധാത്മ ശക്തി ലഭിച്ചുവെന്ന യാഥാർഥ്യം നാം ഉൾക്കൊള്ളണമെന്നും,എക്യൂമിനിക്കൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ വ്യത്യസ്ത സഭ വിഭാഗങ്ങൾ ഏക മനസ്സോടെ ഒരേ ദേവാലയത്തിൽ കൂടിവന്നു ഒരുമനപ്പെട്ടു ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിക്കുമ്പോൾ മാത്രമേ ആദിമ നൂറ്റാണ്ടിൽ പൂർവ പിതാക്കന്മാർക് ലഭിച്ച പരിശുദ്ധാത്മ ശക്തി നമുക്കും പ്രാപിക്കുവാൻ കഴിയുകയുള്ളൂവെന്ന്‌ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവാ ഉത്ബോധിപ്പിച്ചു. ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ .ഒക്ടോബർ 15 ഞായറാഴ്ച വൈകിട്ട് 6 മണിക്ക്സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ മറുപടിപ്രസംഗം നടത്തുകയായിരുന്നു കാതോലിക്കാ ബാവാ. ഗായകസംഘം ആലപിച്ച ഗാനങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് തിരുമേനി തന്നെ പ്രസംഗം ആരംഭിച്ചത് “പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ” എന്ന ഗാനം തിരുമേനി എല്ലാവരോടും ഒരിക്കൽ കൂടി…

”കാദീശ്”- ആത്മീയ മധുരിമ നിറച്ച് ഒരു ക്രിസ്തീയ ഭക്തിഗാന ആൽബം

ക്രിസ്തീയ ഭക്തിഗാന ശേഖരത്തിലേക്ക് ഒരു മ്യൂസിക്കൽ ആൽബം കൂടി – ”കാദീശ്”. ഫാ .ഡോ. ബാബു കെ മാത്യു രചിച്ച് ജോസി പുല്ലാട് സംഗീതമൊരുക്കിയ മനോഹരമായ ക്രിസ്തീയ ഭക്തിഗാന ശേഖരമാണ് ‘കാദീശ്’ . പരിശുദ്ധ ബാവാ തിരുമേനിയുടെ പരുമല ക്യാൻസർ സെന്ററിന് വേണ്ടിയുള്ള ”സഹോദരൻ” പ്രോജക്ടിന്റെ ധന ശേഖരണാർഥം 15 പ്രശസ്ത ഗായകർ പാടുന്ന ഈ ആൽബത്തിലെ ഓരോ ഗാനത്തിലും ഭക്തിയും വരികളും സംഗീതവും ആലാപനവും ഇഴചേർന്ന് അവാച്യമായ ആത്മീയ അനുഭൂതി പകരുന്നു. ആലാപനമാധുരിയും ഭാവചാരുതയും ഒരുമിക്കുന്ന വരികളും ശ്ളോമ്മോ ആർട്സ് അവതരിപ്പിക്കുന്ന ഈ ആൽബത്തിലെ ഓരോ ഗാനത്തെയും ശ്രദ്ധേയമാക്കുന്നു. മലയാളത്തിലെ പ്രശസ്ത ഗായകരായ ശരത് (മ്യൂസിക് ഡയറക്റ്റർ), കെ ജി മാർക്കോസ്, ബിജു നാരായണൻ, എലിസബത്ത് രാജു, ശ്രേയ ജയദീപ്, അഫ്സൽ, രമേശ് മുരളി, ബിനു ആന്റണി, ജോയൽ ജോക്കുട്ടൻ, ചിത്ര അരുൺ, ചിപ്പി ജോയ്‌സ്,…

രാശിഫലം (16-10-2023 തിങ്കള്‍)

ചിങ്ങം : നല്ല ആരോഗ്യം കൈവരിക്കുകയും, സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും നല്ലതും ക്രിയാത്മകവുമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യും. ചങ്ങാതിമാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഒപ്പം മനോഹരമായ ഒരു സ്ഥലത്തേക്ക് യാത്ര പോവുകയും കുറച്ചുദിവസം അവിടെ തങ്ങുകയും ചെയ്യും. അഭിവൃദ്ധി ഉണ്ടാകാനും സാധ്യത. കന്നി: ആരോടും മധുരമായി സംസാരിക്കാൻ നിങ്ങള്‍ക്ക് കഴിയും. മറ്റുള്ളവര്‍ നിങ്ങളില്‍ ആകൃഷ്‌ടരാവുകയും മാതൃകയാക്കുകയും ചെയ്യും. കുടുംബവും സുഹൃത്തുക്കളും നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു. തുലാം: സർഗാത്മകതയും കലാപരമായ ചാതുര്യവും കൊണ്ട് ഇന്ന് ഒരു മികച്ച ദിവസമായിരിക്കും. മാനസികമായും ശാരീരികമായും നിങ്ങൾക്ക് കൂടുതല്‍ കരുത്തുണ്ടാകും. വളരെയധികം ചിന്തിക്കേണ്ട ചില കാര്യങ്ങള്‍ വന്നുചേര്‍ന്നേക്കാം. അങ്ങനെ എങ്കില്‍ ആ കാര്യങ്ങളിലേക്ക് തിരിയുക. വൃശ്ചികം: ഒരു ശസ്ത്രക്രിയക്ക് വിധേയമാകാനുള്ള സാധ്യത ഇന്ന് നിങ്ങൾക്ക് തള്ളിക്കളയാനാവില്ല. ഒരു പതര്‍ച്ചയ്ക്ക് സാധ്യതയുള്ളതിനാൽ മാനസികമായി കൂടുതല്‍ കരുത്ത് ഉണ്ടാക്കിയെടുക്കുക. ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് അത്ര നല്ലതായിരിക്കില്ല. നിരവധി പ്രശ്‌നങ്ങൾ…

പ്രൊഫ. ശോഭീന്ദ്രന്‍ ഗ്ലോബല്‍ ഗ്രീന്‍ അവാര്‍ഡ് ഡോ.സെയ്ഫ് അല്‍ ഹാജിരിക്ക്

ദോഹ: പ്രകൃതിയുടെ ഉപാസകനും പരിസ്ഥിതി ദൗത്യങ്ങളുടെ മുന്‍നിര നായകനുമായിരുന്ന പ്രൊഫ.ശോഭീന്ദ്രന്‍ മാഷിന്റെ ആദര സ്മരണകളുമായി, മൈന്റ്ട്യൂണ്‍ ഇക്കോവേവ്‌സ് ഗ്ലോബല്‍ എന്‍.ജി.ഒ സൊസൈറ്റി ഏര്‍പ്പെടുത്തുന്ന പ്രഥമ ‘പ്രൊഫ.ശോഭീന്ദ്രന്‍ ഗ്ലോബല്‍ ഗ്രീന്‍ അവാര്‍ഡ്’ ഖത്തറിന്റെ പരിസ്ഥിതി മുഖമായ ഡോ.സെയ്ഫ് അല്‍ ഹാജിരിയ്ക്ക്. കഴിഞ്ഞ ദിവസം നടന്ന പ്രൊഫ.ശോഭീന്ദ്രന്‍ അനുസ്മരണ സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. പരിസ്ഥിതി സംരക്ഷണരംഗത്തും മൈന്റ്ട്യൂണ്‍ ഇക്കോവേവ്‌സിനെ മുന്നോട്ടുനയിക്കുന്നതിലും അനര്‍ഘമായ സംഭാവനകള്‍ നല്‍കിയ മാഷിന്റെ ഓര്‍മകളും നിസ്വാര്‍ഥ സേവനങ്ങളും അയവിറക്കാനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയതെന്ന് സംഘാടകര്‍ വിശദീകരിച്ചു. ഡിസംബര്‍ ആദ്യവാരം ദോഹയില്‍ നടക്കുന്ന മൈന്റ് ട്യൂണ്‍ ഇക്കോവേവ്‌സ് പത്താം വാര്‍ഷിക സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. ഖത്തറിലെ സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റ് ഫ്രണ്ട്‌സിന്റെ അമരക്കാരനായി ഡോ. സൈഫ് അല്‍ ഹാജിരി നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ പ്രഥമ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ഡോ. സൈഫ് അല്‍ ഹജാരി ഖത്തര്‍ സര്‍വകലാശാലയിലെ ജിയോളജി…

എ.ഡി.എസ് വാർഷികം നവജീവൻ അഭയ കേന്ദ്രത്തിൽ

കൊല്ലം: നെടുമ്പന പഞ്ചായത്ത് 18-ാം വാർഡ് എ.ഡി.എസ് വാർഷികം നവജീവൻ അഭയകേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫൈസൽ കുളപ്പാടം ഉൽഘാടനം ചെയ്തു. അമ്മമാരെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റിയും കുടുംബശ്രീയുടെ പ്രവർത്തനങ്ങളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. വാർഡ് മെമ്പർ ശിവദാസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സി.ഡി.എസ് മെമ്പർ സീന സ്വാഗതം ആശംസിച്ചു. എ.ഡി എസ് സെക്രട്ടറി ശൈലജ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു,ഷീല ടീച്ചർ, രജിത എന്നിവർ ആശംസകൾ അറിയിച്ചു. പ്രസിഡൻറ് ഷീജ കൃതജ്ഞത നടത്തി സമാപനം നിർവഹിച്ച് നവജീവൻ അഭയകേന്ദ്രം റസിഡൻസ് മാനേജർ അബ്ദുൽ മജീദ് സംസാരിച്ചു. കുട്ടികളുടെയും അമ്മമാരുടെയും വിവിധ കുടുംബശ്രീ അംഗങ്ങളുടെയും കലാപരിപാടികൾ അരങ്ങേറി.