കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം നാലായി. ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറയുന്നതനുസരിച്ച് , പുതുതായി രോഗം ബാധിച്ച വ്യക്തി ആശുപത്രിയിൽ മെഡിക്കൽ നിരീക്ഷണത്തിലായിരുന്ന 39 കാരനാണ്. അടുത്ത ദിവസങ്ങളിൽ മറ്റ് രോഗബാധിതർ പോയ ചില ആശുപത്രികൾ ഇയാള്‍ സന്ദർശിച്ചിരുന്നതായി വെള്ളിയാഴ്ച രാവിലെ പറഞ്ഞു. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സ്ഥാപിച്ച മൊബൈൽ വൈറോളജി ലാബിലാണ് സാമ്പിളുകൾ ആദ്യം പരിശോധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ആറായി. ഓഗസ്റ്റ് 30ന് മരിച്ച മരുതോങ്കരയിലെ ഇ. മുഹമ്മദാലി (47), സെപ്തംബർ 11ന് മരിച്ച ആയഞ്ചേരിയിലെ എം.ഹാരിസ് (40) എന്നിവരും ഇതിൽ ഉൾപ്പെടുന്നു . മുഹമ്മദലിയുടെ ഒമ്പത് വയസുള്ള മകൻ, 24 വയസുള്ള ഭാര്യാസഹോദരൻ, 24 കാരനായ ആരോഗ്യ പ്രവർത്തകൻ എന്നിവരാണ് ചികിത്സയിലുള്ള…
Author: .
മണിപ്പൂര്‍ അക്രമം: 175 പേർ കൊല്ലപ്പെടുകയും 1108 പേർക്ക് പരിക്കേൽക്കുകയും 32 പേരെ കാണാതാവുകയും ചെയ്തു
ഇംഫാൽ: മണിപ്പൂരിൽ നാല് മാസം മുമ്പ് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 175 പേർ കൊല്ലപ്പെടുകയും 1108 പേർക്ക് പരിക്കേൽക്കുകയും 32 പേരെ കാണാതാവുകയും ചെയ്തതായി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (ഓപ്പറേഷൻസ്) ഐ കെ മുയ്‌വ വെള്ളിയാഴ്ച പറഞ്ഞു. 4,786 വീടുകൾ അഗ്നിക്കിരയാക്കുകയും 386 മതപരമായ കെട്ടിടങ്ങൾ നശിപ്പിക്കുകയോ കേടുപാടുകള്‍ വരുത്തുകയോ ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. നശിപ്പിക്കപ്പെടുകയോ കേടുപാടുകള്‍ വരുത്തുകയോ ചെയ്ത 386 മതപരമായ കെട്ടിടങ്ങളിൽ 254 പള്ളികളും 132 ക്ഷേത്രങ്ങളുമാണെന്ന് ഐജിപി മുയ്‌വ പറഞ്ഞു. “നഷ്ടപ്പെട്ട” ആയുധങ്ങളിൽ 1359 തോക്കുകളും 15,050 വിവിധ തരം വെടിക്കോപ്പുകളും കണ്ടെടുത്തതായി ഐജിപി മാധ്യമങ്ങളോട് പറഞ്ഞു. മെയ് 3 ന് പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിൽ പോലീസ് സ്റ്റേഷനുകളിൽ നിന്നും പോലീസ് ഔട്ട്‌പോസ്റ്റുകളിൽ നിന്നും 4,000 വ്യത്യസ്ത തരം അത്യാധുനിക ആയുധങ്ങളും ലക്ഷക്കണക്കിന് വ്യത്യസ്ത തരം വെടിക്കോപ്പുകളും ജനക്കൂട്ടവും അക്രമികളും…
ലൈംഗിക, ആസിഡ് ആക്രമണത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് നഷ്ടപരിഹാരം നൽകുന്ന പദ്ധതിക്ക് മണിപ്പൂർ സർക്കാർ അംഗീകാരം നൽകി
ഇംഫാൽ: ലൈംഗികാതിക്രമത്തിനും മറ്റ് കുറ്റകൃത്യങ്ങൾക്കും ഇരയാകുന്ന സ്ത്രീകൾക്ക് നഷ്ടപരിഹാരം നൽകുന്ന പദ്ധതിക്ക് മണിപ്പൂർ സർക്കാർ അംഗീകാരം നൽകിയതായി ഔദ്യോഗിക ഉത്തരവ്. സെപ്തംബർ 14 ന് കമ്മീഷണർ (ഹോം) ടി രഞ്ജിത് സിംഗ് പുറപ്പെടുവിച്ച ഉത്തരവിൽ, ‘മണിപ്പൂരിലെ ഇരകൾ/ലൈംഗിക അതിക്രമങ്ങൾ/മറ്റ് കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെട്ടവർക്കുള്ള മണിപ്പൂർ നഷ്ടപരിഹാര പദ്ധതി, 2023’ സംസ്ഥാന സർക്കാർ അംഗീകരിച്ചതായി പറയുന്നു. പദ്ധതി പ്രകാരം കൂട്ടബലാത്സംഗത്തിന് ഇരയായവർക്ക് കുറഞ്ഞത് 5 ലക്ഷം മുതൽ പരമാവധി 10 ലക്ഷം രൂപ വരെയും ബലാൽസംഗത്തിന് ഇരയായവർക്ക് 4-7 ലക്ഷം രൂപയും ലഭിക്കും. ആസിഡ് ആക്രമണത്തിന് ഇരയായ, മുഖം വികൃതമായവര്‍ക്ക് 7-8 ലക്ഷം രൂപ ലഭിക്കും. സ്ത്രീകളുടെ ജീവൻ നഷ്ടപ്പെടുകയോ നിർബന്ധിതമായി കാണാതാവുകയോ ചെയ്താൽ 5-10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ഉത്തരവിൽ പറയുന്നു. ചെയ്ത കുറ്റകൃത്യത്തിന്റെ ഫലമായി നഷ്ടമോ പരിക്കോ സംഭവിച്ച ഇരകൾക്കും അവരുടെ ആശ്രിതർക്കും പുനരധിവാസം…
മലയാളം ഡെയ്‌ലി ന്യൂസില്‍ ഉടന്‍ ആരംഭിക്കുന്നു ……. ജോണ്‍ ഇളമതയുടെ പുതിയ നോവല്‍ ‘ഫ്ലൂ’
പ്രശസ്ത പ്രവാസി സാഹിത്യകാരനും അമേരിക്കന്‍ മലയാളിയുമായ ജോണ്‍ ഇളമതയുടെ ഏറ്റവും പുതിയ നോവല്‍ ‘ഫ്ലൂ’ മലയാളം ഡെയ്‌ലി ന്യൂസില്‍ ഉടന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്നു! 2019-20ല്‍ കോവിഡ്-19 എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്ത കൊറോണ വൈറസ് ലോകമൊട്ടാകെ സൃഷ്ടിച്ച മാറ്റങ്ങളും അലയൊലികളും ഇനിയും അടങ്ങിയിട്ടില്ല. ലോകജനതയുടെ ജീവിതചര്യയേയും ശീലങ്ങളേയും കീഴ്‌മേല്‍ മറിച്ച കോവിഡിന്റെ പ്രത്യാഘാതം എത്ര നാളത്തേക്ക് ഉണ്ടാകുമെന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. മഹാമാരികളും യുദ്ധങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും ഭീകരാക്രമണങ്ങളും നമ്മെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കെ എന്തായിരിക്കും മനുഷ്യരാശിയുടെ ഭാവി? നാം നിർമിച്ച ഈ ലോകത്തെ പൂർണമായും മനസ്സിലാക്കാൻ നമുക്കു സാധിച്ചിട്ടുണ്ടോ? നാം നേരിട്ടതും നേരിടാന്‍ പോകുന്നതുമായ പ്രതിസന്ധികളിലൂടെ ഈ നോവല്‍ നമ്മെ കൊണ്ടുപോകും… സംഭവബഹുലമായ കഥാ മുഹൂര്‍ത്തങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന ഈ നോവല്‍ തുടക്കം മുതല്‍ വായിക്കുക…..…
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ നവ നേതൃത്വത്തിന് ആശംസകളുമായി എം ജി ശ്രീകുമാർ
ന്യൂജേഴ്‌സി : വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പുതിയ ഭരണസമിതിക്കു വിജയശംസകളുമായി മലയാളത്തിന്റെ പ്രിയ ഗായകൻ എം ജി ശ്രീകുമാർ ജേക്കബ് കുടശനാട് (ചെയർമാൻ), ജിനേഷ് തമ്പി (പ്രസിഡന്റ്) എന്നിവർ നയിക്കുന്ന അമേരിക്ക റീജിയൻ ടീം കഴിവുറ്റ നേതൃനിരയാണെന്നും മികച്ച പ്രവർത്തങ്ങൾ കാഴ്ച വെക്കാനുള്ള എല്ലാ ആശംസകളും അമേരിക്ക റീജിയന് നേരുന്നതായി എം ജി ശ്രീകുമാർ അറിയിച്ചു വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോത്ഘാടനവും ഓണാഘോഷവും സൂം മീറ്റിംഗ് മുഖേനെ സെപ്റ്റംബർ 16 ശനിയാഴ്‌ച 8:30 pm നു സംഘടിപ്പിചിരിക്കുന്നത് ഗസ്റ്റ് ഓഫ് ഓണറായി ശശി തരൂർ എംപി, മിസോറി സിറ്റി മേയർ റോബിൻ ഏലക്കാട്ട്, പ്രശാന്ത് ഐഎഎസ് , ഗോപിനാഥ് മുതുകാട് , ഫിലിം മേക്കർ ഡോ ബിജുകുമാർ ദാമോദരൻ എന്നിവർ പങ്കെടുക്കുന്ന പ്രോഗ്രാമിൽ പ്രൊഫ. ഡൊണാൾഡ് ഡേവിസ്…
പ്രൊഫ. അന്നമ്മ തോമസ് സാൻഡിയാഗോയിൽ നിര്യാതയായി
തിരുവല്ല: കുറ്റപ്പുഴ മേലെത്തുമലയിൽ പരേതനായ പ്രൊഫ. ജോർജ് മാത്യുവിൻറെ ഭാര്യയും തിരുവല്ല മാർത്തോമ്മാ കോളേജ് മുൻ അധ്യാപികയുമായിരുന്ന പ്രൊഫ. അന്നമ്മ തോമസ് (ജോളി-76 ) കാലിഫോർണിയയിലെ സാൻ ഡിയാഗോയിൽ അന്തരിച്ചു. സംസ്ക്കാരം പിന്നീട് സാൻ ഡിയാഗോയിൽ. മക്കൾ :ജിയോ (കാലിഫോർണിയ) ലിസ (ന്യൂയോർക്ക്) മരുമക്കൾ: ഡോണ (കാലിഫോർണിയ), ദിലീപ് (ന്യൂയോർക്ക്) കൂടുതൽ വിവരങ്ങൾക്ക്: ജിയോ മാത്യു 954-991-8561 (കാലിഫോർണിയ), ദിലീപ് മാത്യു 516-712-7488 (ന്യൂയോർക്ക്)
ശ്രീകൃഷ്‌ണ ശോഭയിൽ ‘അമ്പാടി’യായി നയാഗ്ര
നയാഗ്ര (കാനഡ): ഓടക്കുഴലും മയിൽപ്പീലിയും കിരീടവുമായി കുഞ്ഞു ഉണ്ണിക്കണ്ണന്മാരും രാധമാരും നയാഗ്ര വെള്ളച്ചാട്ടത്തെ സാക്ഷിയാക്കി നയാഗ്ര ഫാൾസിന്റെ തെരുവീഥികളെ അമ്പാടിയാക്കി. ഇതാദ്യമായാണ് കാനഡയിൽ ഇത്ര വിപുലമായി ജന്മാഷ്ടമി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. രാവിലെ മുതൽ മഴയുടെ പ്രതീതിയുണ്ടായിരുന്നെങ്കിലും, ഉച്ച കഴിഞ്ഞപ്പോള്‍ മഴ മാറിയതോടെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങൾ ആരംഭിച്ചു. ഉച്ചകഴിഞ്ഞ് മൂന്നര മണിയോടെ മുറെ സ്ട്രീറ്റിൽ നിന്നു ശോഭായാത്ര ആരംഭിച്ചു. പഞ്ചവാദ്യത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് ശോഭായാത്ര നയാഗ്ര ഫാൽസിലെ ഏറ്റവും പ്രൗഢ ഗംഭീര വേദിയായ ഓക്സ് ഗാർഡനിലേക്ക് എത്തിയത്. നയാഗ്ര ഫാള്‍സിന്റെ വീഥികളുടെ ഇരു വശത്തുമായി നിരവധി വിദേശികളായ സന്ദർശകരാണ് ശോഭായാത്ര കാണാനും, കാഴ്ചകൾ കാമറയിൽ പകർത്താനുമായി തടിച്ചു കൂടിയത്. ഓക്സ് ഗാർഡനെ വലം വെച്ച് ശോഭായാത്ര സമാപിച്ചതോടെയാണ് കുഞ്ഞുണ്ണി കണ്ണന്മാർക്ക് ഉത്സവമായ ഉറിയടി ആരംഭിച്ചത്. ഉറിയടിക്കാൻ ഉണ്ണിക്കൻന്മാർ ആവേശപൂർവം എത്തിയപ്പോൾ സ്വദേശികളും വിദേശികളുമായ കാണികൾക്കും ആവേശം അലതല്ലി.…
എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയ ഗെയിം ഡേ സെപ്റ്റംബർ 23 ന്-ഒരുക്കങ്ങൾ പൂർത്തിയായി
ഫിലഡെൽഫിയ: എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയ ഗെയിം ഡേബാസ്ക്കറ്റ്ബോൾ വോളിബോൾ എന്നിവയുടെ പുരുഷ വനിതാ വിഭാഗ ടൂർണമെൻറ് സെപ്റ്റംബർ 23-ാം തീയതി ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെ ഹട്ടബോറോയിൽ റെനി ഗേറ്റ്സ് ഇൻഡോർസ്റ്റേഡിയത്തിൽ വച്ച് നടത്തുന്നതാണ്. മുൻ വർഷത്തേതിൽ നിന്നും വ്യത്യസ്തമായി ബാസ്കറ്റ് ബോൾ ഇൻറെവനിതാ വിഭാഗം മത്സരവും ഉണ്ടായിരിക്കും എന്നത് ഈ വർഷത്തെ ടൂർണമെൻറ് പ്രത്യേകതയാണ്. ഫിലഡൽഫിയയിലും പരിസര പ്രദേശങ്ങളിലുള്ള സഭകളുടെ കൂട്ടായ്മയാണ് എക്യുമിനിക്കൽ ഫെലോഷിപ്പ്ഓഫ് ഇന്ത്യൻ ചർച്ചസ് ഇന്‍ ഫിലഡൽഫിയ. ടീമുകളുടെ രജിസ്ട്രേഷൻ പൂർത്തിയായതായി കൺവീനർ ജോബി ജോൺ അറിയിച്ചു ഈ ഗെയിം ഡേയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി റവ ഫാ. കെ പി എൽദോസ്, കോ ചെയർ റവ. ഫാ. എം കെ കുര്യാക്കോസ്, ജനറൽ സെക്രട്ടറി ഷാലു പുന്നൂസ്, ട്രഷറർ റോജിഷ് ശാമുവേൽ, യൂത്ത് &…
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രവർത്തനോത്ഘാടനവും ഓണാഘോഷവും സെപ്റ്റംബർ 16 നു
ന്യൂജേഴ്‌സി : വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോത്ഘാടനവും ഓണാഘോഷവും സൂം മീറ്റിംഗ് മുഖേനെ സെപ്റ്റംബർ 16 ശനിയാഴ്‌ച 8:30 pm നു സംഘടിപ്പിചിരിക്കുന്നു ഗസ്റ്റ് ഓഫ് ഓണറായി ശശി തരൂർ എംപി, മിസോറി സിറ്റി മേയർ റോബിൻ ഏലക്കാട്ട്, പ്രശാന്ത് ഐഎഎസ് , ഗോപിനാഥ് മുതുകാട് , ഫിലിം മേക്കർ ഡോ ബിജുകുമാർ ദാമോദരൻ എന്നിവർ പങ്കെടുക്കുന്ന പ്രോഗ്രാമിൽ പ്രൊഫ. ഡൊണാൾഡ് ഡേവിസ് ജൂനിയർ ഓണസന്ദേശം നൽകി സംസാരിക്കും. എം ജി ശ്രീകുമാർ, വി ടി ബൽറാം felicitation address നൽകും. ന്യൂജേഴ്‌സിയിൽ സംഘടിപ്പിച്ച ബയേണിയൽ കോൺഫെറൻസിൽ വെച്ചാണ് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ നവ നേതൃനിരയെ തെരഞ്ഞെടുത്തത് ജേക്കബ് കുടശനാട് (ചെയർമാൻ) , ജിനേഷ് തമ്പി (പ്രസിഡന്റ്), സിജു ജോൺ (സെക്രട്ടറി) , തോമസ് ചെല്ലേത്ത് (ട്രഷറർ), ബൈജുലാല്‍…
രാജാജി തോമസ്, പി പി ചെറിയാൻ, അഭിമന്യൂ എന്നിവരെ ആദരിച്ചു
തൃശ്ശൂർ: കേരള വർമ്മ കോളേജ് പൂർവ്വ വിദ്യാര്‍ത്ഥികളായ മുൻ എം എൽ എ രാജാജി തോമസ്, അമേരിക്കയിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകൻ പി പി ചെറിയാൻ, അന്താരാഷ്ട്ര ചിത്രകാരൻ അഭിമന്യൂ എന്നിവരെ സുഹൃത്തുക്കളുടെയും, കേരള വർമ്മ കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചു. സെപ്റ്റംബർ 14 വ്യാഴാഴ്ച വൈകീട്ട് എലൈറ്റ് ഇന്റർനാഷണലിൽ ചേർന്ന ചടങ്ങിൽ ടി കെ രവി സ്വാഗതം ആശംസിച്ചു. തുടർന്ന് മുഖ്യാതിഥിയായി പങ്കെടുത്ത പി പി ചെറിയാൻ സപ്തതിയിലേക്കു പ്രവേശിക്കുന്ന മുൻ എം എൽ എ രാജാജി തോമസിനെ ഷാൾ അണിയിച്ചു ആദരിച്ചു. ജന്മദിനം ആഘോഷിക്കുന്ന അന്തർദേശീയ ചിത്രകാരനായ അഭിമന്യൂവിനെ മുൻ ഡി വൈഎസ് പിയും പാണഞ്ചേരി പഞ്ചായത്തു പ്രസിഡന്റുമായ പി രവീന്ദ്രൻ ഷാൾ അണിയിച്ചു. മുൻ ജില്ലാ മജിസ്‌ട്രേറ്റ് എ വി വിജയൻ അമേരിക്കയിൽ നിന്നും ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം തൃശൂരിലെത്തിയ…
